ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും; അതിര്‍ത്തികളില്‍ സുരക്ഷ ഒരുക്കി പോലീസ്

ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും; അതിര്‍ത്തികളില്‍ സുരക്ഷ ഒരുക്കി പോലീസ്

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും. പ്രതിഷേധം കണക്കിലെടുത്ത് തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലും റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഡല്‍ഹി പൊലീസ് സുരക്ഷ ഒരുക്കി. മാര്‍ച്ച് 6 ന് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെത്തണമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ചയും ആഹ്വാനം ചെയ്തിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില, നിയമപരമായ ഗ്യാരണ്ടി, കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചു. എന്നാല്‍ […]

Read More
 ‘കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണം’; സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്

‘കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണം’; സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്

വന്യജീവി ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്.ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഇന്നത്തെ ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് സര്‍ക്കാരിനെതിരെ ബിഷപ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ലേഖനം ചര്‍ച്ചയായതിന് പിന്നാലെ ഇതേ നിലപാട് ബിഷപ്പ് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും.സംസ്കാരിക കേരളത്തിന് ലജ്ജ തോന്നുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. കാട്ടുപോത്തിന്‍റെ […]

Read More
 മലമ്പുഴ ഡാമില്‍ ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാനിറങ്ങിയ കുട്ടിക്കൊമ്പന്‍ ചെളിയില്‍ കുടുങ്ങി; രക്ഷപ്പെടുത്തി വനംവകുപ്പ്

മലമ്പുഴ ഡാമില്‍ ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാനിറങ്ങിയ കുട്ടിക്കൊമ്പന്‍ ചെളിയില്‍ കുടുങ്ങി; രക്ഷപ്പെടുത്തി വനംവകുപ്പ്

പാലക്കാട്: മലമ്പുഴ ഡാമില്‍ അകപ്പെട്ട കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി. മലമ്പുഴ കവ ഭാഗത്താണ് മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയാന ഒരു മണിക്കൂറിലധികം ചെളിയില്‍ കുടുങ്ങിയത്. ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാനിറങ്ങിയ കുട്ടിക്കൊമ്പന്‍ ചെളിയില്‍ അകപ്പെടുകയായിരുന്നു. ഓലമടല്‍ ഉപയോഗിച്ച് വഴിയൊരുക്കിയാണ് വനം വകുപ്പ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. കുട്ടിയാന കരയിലേക്ക് കയറും വരെ ഡാമിനോട് ചേര്‍ന്ന് ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നതായി വാളയാര്‍ റേഞ്ച് ഓഫീസര്‍ എസ്.മുഹമ്മദലി ജിന്ന വെളിപ്പെടുത്തി.

Read More
 പുതുച്ചേരിയില്‍ കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പുതുച്ചേരിയില്‍ കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പുതുച്ചേരി : കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം വീടിന് സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തി. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി മുതിയാൽപേട്ട് ബ്ലോക്കിലാണ് സംഭവം. മുത്യാൽപേട്ട സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ മാർച്ച് രണ്ടിനാണ് കാണാതായത്. മാതാപിതാക്കൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും പെൺകുട്ടിക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തിരുന്നു.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയെ കണ്ടെത്താൻ പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും മുതിയാൽപേട്ട – സോളായി നഗർ പ്രദേശവാസികളും ചൊവ്വാഴ്‌ച (05-03-2024) പ്രതിഷേധം ശക്തമാക്കിയിരുന്നു.അതിനിടെ പെൺകുട്ടിയുടെ […]

Read More
 കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എം പി, കെ ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തൃപ്പുണിത്തുറയില്‍ നിന്നും ഗംഗ എന്ന പേരിട്ടിരിക്കുന്ന ആദ്യ മെട്രോ ട്രെയിനിന്റെ സര്‍വീസ് ആണ് നടന്നത്. 7377 കോടി രൂപ ചെലവഴിച്ചാണ് മെട്രോയുടെ ആദ്യ ഘട്ട നിര്‍മാണം നടന്നത്. തൃപ്പുണിത്തുറ മുതല്‍ […]

Read More
 കാട്ടുപന്നി കുറുകെ ചാടി;ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാട്ടുപന്നി കുറുകെ ചാടി;ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചപ്പോള്‍ നിയന്ത്രം തെറ്റി മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍.

Read More
 ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാരിന്‍റെ കെ റൈസ്: പ്രഖ്യാപനം ഇന്ന് നടക്കും

ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാരിന്‍റെ കെ റൈസ്: പ്രഖ്യാപനം ഇന്ന് നടക്കും

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാരിന്‍റെ കെ റൈസ് വരുന്നു. സപ്ലൈകോയുടെ നേതൃത്വത്തിലാണ് ശബരി കെ റൈസ് എന്ന ബ്രാന്‍ഡിലുള്ള അരിയുടെ വിതരണം നടക്കുക. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാസം 5 കിലോ അരിയാണ് ലഭ്യമാക്കുക.ഇതിനായി തെലങ്കാനയില്‍ നിന്ന് പ്രത്യേകം അരി എത്തിക്കും. കൂടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ശേഖരത്തിലുള്ള അരിയും ഉപയോഗിക്കും. ഭാരത് അരിക്ക് സമാനമായി പ്രത്യേകം രൂപകല്‍പന ചെയ്‌ത സഞ്ചിയിലായിരിക്കും അരി വിതരണം ചെയ്യുക. എന്നാല്‍ മുഖ്യമന്ത്രിയുടെ […]

Read More
 കോഴിക്കോട് ദാറുല്‍ ശിഫയില്‍ ഡോ: സി.പി.എം. സിദ്ധീഖ് ഹസ്സന്‍ (66) നിര്യാതനായി; മയ്യത്ത് നിസ്‌കാരം ഇന്ന് അസര്‍ കണ്ണംപറമ്പ് പള്ളിയില്‍

കോഴിക്കോട് ദാറുല്‍ ശിഫയില്‍ ഡോ: സി.പി.എം. സിദ്ധീഖ് ഹസ്സന്‍ (66) നിര്യാതനായി; മയ്യത്ത് നിസ്‌കാരം ഇന്ന് അസര്‍ കണ്ണംപറമ്പ് പള്ളിയില്‍

കോഴിക്കോട് ദാറുല്‍ ശിഫയില്‍ ഡോ: സി.പി.എം. സിദ്ധീഖ് ഹസ്സന്‍ (66) നിര്യാതനായി. പരേതരായ സൂപ്പിക്കാവീട്ടില്‍ ഹസ്സന്‍ കോയയുടെയും വാണിശ്ശേരി (സി.പി.എം. മാളിയേക്കല്‍) കദീശബിയുടെയും മകനാണ്. ഹെല്‍ത്ത് സര്‍വ്വീസില്‍ അസി. സര്‍ജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഗവ: താലൂക്ക് ഹോസ്പിറ്റലില്‍ റിട്ട. സുപ്രണ്ടാണ്. ഭാര്യമാര്‍: പി.പി.ഫാത്തിമ, ഫാത്തിമ. മക്കള്‍: ഡോ: സാബിക് ഹസ്സന്‍, ഡോ: ഷിഫ, ഇല്യാസ് എഞ്ചിനീയര്‍ (പോസ്റ്റല്‍ ടെലഗ്രാം ഓഫീസര്‍), ഹദിയ. മരുമക്കള്‍: ഡോ: ലാമിറ, സജീര്‍ എം.ബി.എ, ലൂലു കുന്ദമംഗലം, അഡ്വ: മുഫീദ്.സഹോദരങ്ങള്‍: സി.പി.എം. സുബൈര്‍, […]

Read More
 സംസ്ഥാന സർക്കാരിന് ഇന്ന് നിർണായക ദിനം:കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സംസ്ഥാന സർക്കാരിന് ഇന്ന് നിർണായക ദിനം:കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളിയിരുന്നു. ഹര്‍ജി നേരത്തെ […]

Read More
 കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് പിടികൂടി; അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് പിടികൂടി; അഞ്ച് പേര്‍ പിടിയില്‍

കൊച്ചി: കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് ഫറോക്കില്‍ 149 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയിലായി. ഷാറൂഖ് ഖാന്‍ (24), മുഹമ്മദ് തയ്യിബ് (24), മുഹമ്മദ് ഷഹില്‍ (25) എന്നിവരാണ് കോഴിക്കോട് പിടിയിലായത്. കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റ രണ്ടുപേരും പിടിയിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശി ശ്രുതിയും മുഹമ്മദ് റോഷനുമാണ് 57 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.

Read More