മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്.
കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചപ്പോള്‍ നിയന്ത്രം തെറ്റി മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്, ഷിയ മിസ്രിയ ഷാന്‍.