വന്യജീവി ആക്രമണം; ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും

വന്യജീവി ആക്രമണം; ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മരണപ്പെട്ട ആളുടെ കുടുംബത്തിനൊപ്പമാണ്. കഴിയുന്നത്ര സഹായം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വനംമന്ത്രി പറഞ്ഞു. വയനാട്ടിലേതിന് സമാനമായി സുരക്ഷാ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്റെ നിലപാട്. 1972 ല്‍ പാസ്സാക്കിയ വന്യജീവി സംരക്ഷണത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഈ ആവശ്യം സര്‍ക്കാര്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന് മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി […]

Read More
 വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാം: മദ്യനയ അഴിമതി കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാം: മദ്യനയ അഴിമതി കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

മദ്യനയ അഴിമതി കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഇഡിയെ അറിയിച്ചു. മാര്‍ച്ച് 12ന് ശേഷമുള്ള ഏതെങ്കിലും ദിവസമേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കൂവെന്നും അദ്ദേഹം ഇഡി സമന്‍സിന് മറുപടി നല്‍കി.കേസില്‍ നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. കേസില്‍ നേരത്തെ അയച്ച സമന്‍സുകള്‍ക്ക്, കേസ് കോടതിയുടെ പരിഗണനയിലാണെന്നും തീരുമാനം വരുന്നത് […]

Read More
 സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്. സിദ്ധാര്‍ഥന്റെ മരണത്തിനെതുടര്‍ന്ന് KSU വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ […]

Read More
 കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

കുന്ദമംഗലം: കാല്‍പന്തു കളിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ബ്യൂട്ടി എഫ് സി യുടെ നേതൃത്വത്തില്‍ 2 ദിവസങ്ങളിലായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ താസ,പി എഫ് സി എ തോല്‍പ്പിച്ചു.വി അനില്‍കുമാര്‍ ,അസ്ലം, കെ സജീവ് ,ജാബിര്‍ കുന്ദമംഗലം, ജാഫര്‍ ,സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് മുട്ടനാടിനെ സമ്മാനമായി നല്‍കി.

Read More
 ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം:കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറി

ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം:കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറി

ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറി. മാർച്ച് ഒന്നിന് ഈസ്‌റ്റ്‌ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. തൊപ്പിയും മുഖംമൂടിയും കണ്ണടയും ധരിച്ച ഒരാളാണ് കേസിലെ പ്രധാന പ്രതിയെന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.അതേസമയം സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അപകടനില തരണം ചെയ്‌തതായും അധികൃതർ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എൻഐഎ അന്വേഷണത്തിന്‍റെ ആവശ്യകത അനുസരിച്ച് […]

Read More
 കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവം; മൃതദേഹവുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം; സംഘര്‍ഷം

കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവം; മൃതദേഹവുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം; സംഘര്‍ഷം

ഇടുക്കി: നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ മരിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് […]

Read More
 കെഎസ്ആർടിസി കുന്ദമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസി കുന്ദമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച, കെഎസ്ആർടിസി കുന്ദമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ്, എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിലാണ് കുന്ദമംഗലത്തെ കെ എസ് ആർ ടി സി സ്റ്റേഷൻ ഓഫീസറുടെ ഓഫീസ് ഒരുക്കിക്കൊടുത്തത്.റോട്ടറി പ്രസിഡന്റ് ധനേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രൻ തിരുവലത്ത് അധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ശിവശങ്കർ മുഖ്യ അതിഥിയായി പങ്കെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം […]

Read More
 പന്തീര്‍പ്പാടം പുത്തന്‍പറമ്പത്ത് കാവ് തിറ മഹോത്സവം

പന്തീര്‍പ്പാടം പുത്തന്‍പറമ്പത്ത് കാവ് തിറ മഹോത്സവം

കുന്ദമംഗലം: പന്തീര്‍പ്പാടം പുത്തന്‍പറമ്പത്ത് കാവ് തിറ മഹോത്സവം. എടക്കാട് ഇല്ലത്തുനിന്നും ആരംഭിച്ച കലശം വരവോടെയാണ് തിറ ആരംഭിച്ചത്. തുടര്‍ന്ന് തെയ്യം കലാകാരന്മാര്‍ വ്രതശുദ്ധിയോടെ കാവുതീണ്ടി ദൈവ സന്നിധിയില്‍ പ്രവേശിച്ചു.ഉത്സവത്തിന്റെ ഭാഗമായി താലപ്പൊലി, പ്രത്യേക പൂജകള്‍ ,വെള്ളാട്ട് ,തിറ ,അന്നദാനം എന്നീ പരിപാടി നടന്നു.

Read More
 മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയില്‍

മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയില്‍

മംഗളുരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. മംഗളുരു കടബയിയിലെ സര്‍ക്കാര്‍ പിയു കോളേജില്‍ രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. പരീക്ഷക്കായി കോളേജ് വരാന്തയില്‍ തയ്യാറെടുത്തു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖം മറച്ചെത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അബീന്‍ എന്ന 23കാരനെ കോളേജില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പിടികൂടി പൊലീസ് കൈമാറി. പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി. ഒരാള്‍ടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരാളുടെ കുടുംബ വീട് നിലമ്പൂരിലാണ്. ഈ […]

Read More
 ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോരകൊണ്ട് എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചു; മുന്‍ പിടിഎ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍

ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോരകൊണ്ട് എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചു; മുന്‍ പിടിഎ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍

വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ക്യാമ്പസില്‍ എസ്എഫ്ഐക്ക് കോടതി മുറിയുണ്ടെന്നും എസ്എഫ്ഐ അല്ലാത്തവര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും മുന്‍ പിടിഎ പ്രസിഡന്റ് ആരോപിച്ചു. കെഎസ്യു അടക്കമുള്ള മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പസില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാടെന്നും എസ്എഫ്ഐയുടെ ക്രൂരതയുടെ ഇരയാണ് താനെന്നും വെളിപ്പെടുത്തി. ഹോസ്റ്റല്‍ മുറിയില്‍ തന്റെ മകന്റെ ചോരകൊണ്ട് എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചുവെന്നും ഭീഷണിപ്പെടുത്തി എസ്എഫ്ഐ അംഗത്വം എടുപ്പിച്ചുവെന്നും കുഞ്ഞാമു പറഞ്ഞു. പ്രതികരിച്ചാല്‍ മകന്റെ […]

Read More