എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം:ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം:ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

Read More
 തെളിവുകള്‍ ലഭിച്ചു; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തും

തെളിവുകള്‍ ലഭിച്ചു; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തും

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തും. ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് സൂചന നല്‍കി. മര്‍ദനത്തിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്ന് പൊലീസ്. മര്‍ദനത്തിന് മുന്‍പും ഗൂഢാലോചന നടന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ 18 പ്രതികളും പിടിയിലായിരുന്നു. കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥന്‍ എറണാകുളത്ത് നിന്ന് […]

Read More
 രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി കൊല്ലത്ത് പിടിയിൽ

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി കൊല്ലത്ത് പിടിയിൽ

തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളായ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി കൊല്ലത്ത് പിടിയില്‍.  പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. കുട്ടിയെ ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടു ഇയാള്‍ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. എന്നാല്‍ കുട്ടി കരഞ്ഞപ്പോള്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി 19ന് […]

Read More
 ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ആര്‍ജെഡിയുടെ ജന്‍ വിശ്വാസ് മഹാറാലി

ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ആര്‍ജെഡിയുടെ ജന്‍ വിശ്വാസ് മഹാറാലി

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് കടക്കുമ്പോള്‍ കരുത്തുകാട്ടാന്‍ ഇന്ത്യ സഖ്യം. ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി രാഷ്ട്രീയ ജനതാദ(ആര്‍ജെഡി)ളിന്റെ ജന്‍ വിശ്വാസ് മഹാറാലി. ബിഹാര്‍ പട്നയില്‍ ജന്‍ വിശ്വാസ് മഹാറാലി ആരംഭിച്ചു. ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ലെന്നും മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലകൊള്ളുന്നതെന്നും സമ്മേളനത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്‍ഡ്യ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഗാന്ധി മൈതാനത്താണ് റാലി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഐ ജനറല്‍ സെക്രട്ടറി ഡി […]

Read More
 കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊടുവള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂര്‍ സ്വദേശി ജാസിര്‍, ബാലുശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് ബൈക്കിന് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് കൊല്ലങ്ങല്‍ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനു പിന്നാലെ തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൂര്‍ണമായും കത്തിയ നിലയിലായിരുന്നതിനാല്‍ സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ […]

Read More
 കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും നടന്നു

കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും നടന്നു

കുന്ദമംഗലം: കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍നടന്നു. സംഘടനാ സംസ്ഥാന ഖജാന്‍ജി രാമസ്വാമി മുഖ്യ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പുഷ്‌കരാക്ഷന്‍ എ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ,ചെയര്‍മാന്‍ കെപി വസന്തരാജ് അദ്ധ്യക്ഷത വഹിച്ചു. ടി എം കുസുമകുമാരി, വിപി രാജന്‍, എസ് പ്രബോധ്കുമാര്‍, സുരേന്ദ്ര മോഹന്‍ കരുവാറ്റ , ഒടി ജയരാജന്‍ ,വി പുഷ്പലത എന്നിവര്‍ സംസാരിച്ചു.

Read More
 സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കത്ത് പൂര്‍ണരൂപത്തില്‍ വയനാട് പൂക്കോട് വെറ്റനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടല്ലോ. കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് വെറ്റനറി സര്‍വകലാശാല കാമ്പസില്‍ നിന്നും വരുന്നത്. എസ്.എഫ്.ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ […]

Read More
 സിദ്ധാര്‍ത്ഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍; നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി ചിഞ്ചുറാണി

സിദ്ധാര്‍ത്ഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍; നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണിയാണ് നിര്‍ദേശം നല്‍കിയത്. ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. വാര്‍ഡന്‍ എന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകണമായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഡീന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ജീവനക്കാരുടെ കുറവിനെപ്പറ്റി ഡീന്‍ പറയേണ്ട കാര്യമില്ല. ഡീന്‍ ഡീനിന്റെ ചുമതല നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതുണ്ടായില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തില്‍ […]

Read More
 സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തിന് നിയന്ത്രണം? പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം വന്നേക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തിന് നിയന്ത്രണം? പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം വന്നേക്കും. നാളെ ശമ്പളം നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. വൈദ്യുതി മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ കിട്ടാനുണ്ട്. ഇത് ഉടന്‍ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ഇത് വൈകുകയാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്‍വലിക്കാവുന്ന തുകയില്‍ പരിധി വെയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അരശതമാനം കൂടി അധിക വായ്പ […]

Read More
 ‘ദണ്ഡിയ ഡാന്‍സ്’ കളിച്ച് ധോനിയും ബ്രാവോയും; വീഡിയോ വൈറല്‍

‘ദണ്ഡിയ ഡാന്‍സ്’ കളിച്ച് ധോനിയും ബ്രാവോയും; വീഡിയോ വൈറല്‍

അഹമ്മദാബാദ്: അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടെ ഗുജറാത്തി നാടോടി നൃത്തമായ ദണ്ഡിയ കളിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോനി. ഒപ്പം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും. മറ്റൊരു വീഡിയോയില്‍ ആനന്ദിന്റെ സഹോദരന്‍ ആകാശ് അംബാനി ധോനിക്ക് നൃത്തത്തിന്റെ രീതി പഠിപ്പിച്ചു കൊടുക്കുന്നതു കാണാം. ഈ വീഡിയോയും ശ്രദ്ധേയമായി. ധോനിയും ബ്രാവോയും മനോഹരമായി ദണ്ഡിയ നൃത്തം ചെയ്യുന്നുണ്ട്. തൊട്ടടുത്തു നിന്നു സാക്ഷി സ്വയം ഡാന്‍സ് കളിച്ചാണ് ഇരുവര്‍ക്കുമൊപ്പം […]

Read More