സിദ്ധാര്‍ത്ഥിന്റെ മരണം; മാര്‍ച്ച് 2 ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു

സിദ്ധാര്‍ത്ഥിന്റെ മരണം; മാര്‍ച്ച് 2 ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു

പൂക്കോട് :വെറ്ററിനറി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 2 ശനിയാഴ്ച കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. എസ്എഫ് ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരില്‍ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാര്‍ത്ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ […]

Read More
 ബെംഗളൂരുവിലെ കഫേയില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്കേറ്റു

ബെംഗളൂരുവിലെ കഫേയില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ കഫേയില്‍ സ്‌ഫോടനം. രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിന്റുകളില്‍ ഒന്നാണ് ഈ കഫേ.

Read More
 വിവാഹമോചന നടപടി ആരംഭിച്ചാല്‍ സ്ത്രീകൾക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്: നിർണായകമായ ഉത്തരവുമായി കേരള ഹൈക്കോടതി

വിവാഹമോചന നടപടി ആരംഭിച്ചാല്‍ സ്ത്രീകൾക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്: നിർണായകമായ ഉത്തരവുമായി കേരള ഹൈക്കോടതി

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് നിർണായകമായ ഉത്തരവുമായി കേരള ഹൈക്കോടതി. സ്വന്തം ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതിൽ സ്ത്രീയുടെ തീരുമാനമാണ് അന്തിമമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഗർഭഛിദ്രത്തിന് സ്ത്രീകൾക്ക് കൂടുതൽ അവകാശം നൽകുന്ന സുപ്രധാന ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാൽ ഇരുപത് ആഴ്‌ച മുതൽ ഇരുപത്തിനാല് ആഴ്‌ച വരെ പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്നാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച് ദേശീയ പ്രാധാന്യത്തോടെയുള്ള നിരീക്ഷണമാണ് കേരള ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.തന്‍റെ ശരീരം […]

Read More
 ആനന്ദ് അംബാനി- രാധികാ മെര്‍ച്ചന്റ് വിവാഹം; സംഗീത പരിപാടിക്ക് പോപ് ഗായിക റിഹാന വാങ്ങുന്നത് വമ്പന്‍ തുക

ആനന്ദ് അംബാനി- രാധികാ മെര്‍ച്ചന്റ് വിവാഹം; സംഗീത പരിപാടിക്ക് പോപ് ഗായിക റിഹാന വാങ്ങുന്നത് വമ്പന്‍ തുക

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ലോകപ്രശസ്ത പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്ന്. ഗുജറാത്തിലെ ജാംനഗറില്‍ മൂന്നു ദിവസങ്ങളിലായാണ് വിവാഹാഘോഷം. 29കാരി രാധിക മര്‍ച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം. റിഹാനയെ കൊണ്ടുവരാന്‍ 8-9 ദശലക്ഷം യുഎസ് ഡോളറാണ് (6674 കോടി ഇന്ത്യന്‍ രൂപ) ചെലവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. റിഹാന ട്രൂപ്പിനൊപ്പം വ്യാഴാഴ്ച ജാംനഗറിലെത്തി. വിമാനത്താവളത്തില്‍നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച മുതല്‍ ആഘോഷങ്ങള്‍ക്ക് […]

Read More
 മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ:അറസ്റ്റ് ചെയ്ത് അഫ്ഗാൻ ഏജൻസി

മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ:അറസ്റ്റ് ചെയ്ത് അഫ്ഗാൻ ഏജൻസി

മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ.മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്.അഫ്ഗാന്‍ ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്.നിലവില്‍ സനവുള്‍ ഇസ്ലാം ഉള്ളത് കണ്ഡഹാര്‍ ജയിലിലാണ്.തജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിലെത്തിയത്.അറസ്റ്റ് വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാള്‍ അഫ്ഗാനിലെത്തിയതെന്ന് വിവരം.

Read More
 ബെംഗളൂരു രാമേശ്വരം കഫേയിൽ പൊട്ടിത്തെറി: 4 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു രാമേശ്വരം കഫേയിൽ പൊട്ടിത്തെറി: 4 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരുവിൽ ഹോട്ടലിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പൊള്ളലേറ്റു. ബെംഗളൂരു ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ 3 ജീവനക്കാർ ഉൾപ്പടെ 4 പേർക്ക് പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്. അപകടത്തിൽ ഹോട്ടലിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു.

Read More
 ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി; അപേക്ഷ നല്‍കിയത് പൂജയില്‍ പങ്കെടുക്കാന്‍

ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി; അപേക്ഷ നല്‍കിയത് പൂജയില്‍ പങ്കെടുക്കാന്‍

അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി പരോള്‍ നിഷേധിച്ചു. രണ്ടുപേരാണ് പൂജയില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ജഡ്ജി അതൃപ്തി അറിയിച്ചതോടെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി. കുറ്റവാളികളായ മിതേഷ് ഭട്ട്, ശൈലൈഷ് ഭട്ട് എന്നിവരാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. എന്നാല്‍ ഹരജി പരിഗണിച്ച ജസ്റ്റിസ് ദിവേഷ് ജോഷി പരോള്‍ നല്‍കാനാവില്ലെന്ന് വാക്കാല്‍ അറിയിച്ചു. തുടര്‍ന്നാണ് അഭിഭാഷകര്‍ ഹരജി പിന്‍വലിച്ചത്. ആദ്യമായാണ് ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ നിഷേധിക്കുന്നത്.

Read More
 ശല്യം ചെയ്യുന്നതിനെതിരെ നിയമസഹായം തേടി: രണ്ടര മിനിറ്റിൽ യുവതിക്ക് കുത്തേറ്റത് 23 തവണ

ശല്യം ചെയ്യുന്നതിനെതിരെ നിയമസഹായം തേടി: രണ്ടര മിനിറ്റിൽ യുവതിക്ക് കുത്തേറ്റത് 23 തവണ

ഏറെക്കാലം പിന്തുടർന്ന് ശല്യം ചെയ്തിട്ടും മുൻ സഹപ്രവർത്തക പ്രണയം നിരസിച്ചു. രണ്ടര മിനിറ്റിനുള്ളിൽ 23 തവണ കത്തികൊണ്ട് കുത്തി 23കാരിയെ കൊലപ്പെടുത്തിയ 39കാരന് 36കൊല്ലം കഠിന തടവ് ശിക്ഷ വിധിച്ചു. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. സെലസ്റ്റി മന്നോ എന്ന യുവതിയുടെ വീടിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ലവേ സാക്കോ എന്ന യുവാവ് ക്രൂര കൊലപാതകം നടത്തിയത്. 2020ലായിരുന്നു കണ്ണില്ലാത്ത ക്രൂരത മെൽബണിനെ നടുക്കിയത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന കോൾ സെന്ററിൽ നിന്ന് 2019ൽ പുറത്താക്കിയതിന് പിന്നാലെയാണ് യുവാവ് 23കാരിയെ […]

Read More
 മുക്കം എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു; അക്രമിച്ചത് പൂര്‍വ വിദ്യാര്‍ഥിയെന്ന് സംശയം

മുക്കം എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു; അക്രമിച്ചത് പൂര്‍വ വിദ്യാര്‍ഥിയെന്ന് സംശയം

കോഴിക്കോട്: മുക്കം എൻ.ഐ.ടി കാമ്പസിനുള്ളിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. കാമ്പസിന് പുറത്തുനിന്നെത്തിയ സേലം സ്വദേശി വിനോദ് കുമാർ ആണ് അധ്യാപകനെ ആക്രമിച്ചത്. അക്രമിച്ചത് പൂര്‍വ വിദ്യാര്‍ഥിയാണെന്നാണ് സംശയം. മാര്‍ക്കുമായി ബന്ധപ്പട്ട തര്‍ക്കമാണ് അക്രമണത്തിന് കാരണമായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൂര്‍വ വിദ്യാര്‍ഥി ക്യാമ്പസിലെത്തിയത്. അതിനുശേഷം ഇയാള്‍ അധ്യാപകനെ കാണുകയും മാര്‍ക്കുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായതായും അധ്യാപകര്‍ പറയുന്നു. അതിന് പിന്നാലെ അധ്യാപകനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ അധ്യാപകനെ […]

Read More
 സമരാഗ്‌നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റിച്ചുപാടി; പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി

സമരാഗ്‌നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റിച്ചുപാടി; പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി

സമരാഗ്‌നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി. മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും സി.ഡി. ഇടാമെന്ന് പറയുന്നതും കാണാം. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം. സമ്മേളനത്തില്‍ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയും ദേശീയഗാനം തെറ്റിച്ച് ആലപിക്കുകയുമായിരുന്നു. പാടുന്നതിനൊപ്പം […]

Read More