തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പൊലീസ്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചാവര്‍കോട് സ്വദേശി ലീലയെയാണ് ഭര്‍ത്താവ് അശോകന്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ കുടുംബ വീട്ടിലെത്തിയ അശോകന്‍ ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശേഷം തീ കൊളുത്തുകയായിരുന്നു. ലീലയ്ക്ക് 70% ത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് നിഗമനം. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അശോകനെ ചോദ്യം ചെയ്തു വരികയാണെന്നും പൊസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *