എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകൾ നടത്താന്‍ പണമില്ല;നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകൾ നടത്താന്‍ പണമില്ല;നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു

എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു.സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കായുള്ള പിഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സർക്കാരിന് കത്തു നൽകിയിരുന്നു. ഇതിന് അനുമതി […]

Read More
 ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട; 1100 കിലോ മെഫഡ്രോണ്‍ പിടികൂടി; അഞ്ചംഗ സംഘം പിടിയില്‍

ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട; 1100 കിലോ മെഫഡ്രോണ്‍ പിടികൂടി; അഞ്ചംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട. 1100 കിലോ മെഫഡ്രോണാണ് പിടികൂടിയത്. മ്യാവു, മ്യാവു എന്നാണ് ഇത് അറിയപ്പെടുന്നത്. 2500 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. പൂനെയിലെ വെയര്‍ഹൗസുകളില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണില്‍ സൂക്ഷിച്ച കൃത്രിമമായി നിര്‍മ്മിച്ച 400 കിലോ മയക്കുമരുന്നുകളും പിടിച്ചെടുത്തു. മഹാരാഷ്ട്ര പൊലീസ് പിടിച്ചെടുത്ത എക്കാലത്തെയും […]

Read More
 കര്‍ഷക മാര്‍ച്ചിനു നേരെ കണ്ണീര്‍ വാതക പ്രയോഗം

കര്‍ഷക മാര്‍ച്ചിനു നേരെ കണ്ണീര്‍ വാതക പ്രയോഗം

ഡല്‍ഹി: കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവിലാണ് പൊലീസ് നടപടി.ഡ്രോണ്‍ വഴിയും കണ്ണീര്‍വാതകം പ്രയോഗിച്ചു. സമാധാനപരമായി സമരം നടത്തിക്കൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയും ഹരിയാന പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തിയിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെയാണ് ഹരിയാന പൊലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്.

Read More
 വിഷുവിന് വിഷരഹിത പച്ചക്കറി ;  സിപിഐഎം കുന്ദമംഗലം സംയോജിത കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം നിർവഹിച്ചു

വിഷുവിന് വിഷരഹിത പച്ചക്കറി ; സിപിഐഎം കുന്ദമംഗലം സംയോജിത കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം നിർവഹിച്ചു

വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ചിന്തയുമായി സിപിഐഎം. കുന്ദമംഗലം ലോക്കലിലെ ചാത്തൻകാവ് വയലിൽ ചാത്തൻകാവ് ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി അംഗം സ. എം എം സുധീഷ് കുമാർ ആണ് പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ചത്. കെ അനിൽകുമാർ അധ്യക്ഷനായി ലോക്കൽ കമ്മറ്റി മെമ്പർമാരായ കെ സുരേഷ് ബാബു, പി പി ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. എ കെ മുരളീധരൻ സ്വാഗതവും, കെ വി സുരേന്ദ്രൻ […]

Read More
 മുക്കം വെസ്റ്റ് ചേന്ദമംഗല്ലൂര്‍ എംകെ മുഹമ്മദ് കുട്ടി (79) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ ഫാറൂഖ് ജുമുഅത്ത് പള്ളിയില്‍

മുക്കം വെസ്റ്റ് ചേന്ദമംഗല്ലൂര്‍ എംകെ മുഹമ്മദ് കുട്ടി (79) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ ഫാറൂഖ് ജുമുഅത്ത് പള്ളിയില്‍

കോഴിക്കോട്: മുക്കം വെസ്റ്റ് ചേന്ദമംഗല്ലൂര്‍ എംകെ മുഹമ്മദ് കുട്ടി (79) നിര്യാതനായി. ഭാര്യ : നഫീസ. മക്കള്‍:അഫ്‌സല്‍ ഷാഫി, റാഫി, നൗഷീര്‍, ഷാഹിന, റസീല. സഹോദരങ്ങള്‍: കുഞ്ഞോയി എംകെ, അഹമ്മദ് എംകെ, മറിയം.മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ ഫാറൂഖ് ജുമുഅത്ത് പള്ളിയില്‍.

Read More
 മൊബൈല്‍ ഫോണ്‍ അടുത്തു വച്ച് ഉറങ്ങി; ഫോണ്‍ പൊട്ടിത്തെറിച്ചു; തീ പിടിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മൊബൈല്‍ ഫോണ്‍ അടുത്തു വച്ച് ഉറങ്ങി; ഫോണ്‍ പൊട്ടിത്തെറിച്ചു; തീ പിടിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂര്‍: മൊബൈല്‍ ഫോണ്‍ അടുത്തു വച്ച് ഉറങ്ങുന്നതിനിടെ യുവാവിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു. ഒഴിവായത് വന്‍ദുരന്തം. ചാവക്കാട് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പാറാട്ട് വീട്ടില്‍ കാസിമിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. കാസിമിന്റെ മകന്‍ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ അടുത്തു വച്ചു ഫഹീം ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയും ബെഡിന് തീപിടിക്കുകയുമായിരുന്നു. ശബ്ദം കേട്ട് ബെഡില്‍ ഉറങ്ങി കിടക്കുയായിരുന്ന ഫഹീം എഴുന്നേറ്റതോടെ മുറിയില്‍ പുക നിറഞ്ഞതാണ് കണ്ടത്. ഇതേ സമയം ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി വെള്ളം […]

Read More
 അഡ്വഞ്ചർ റിസോർട്ടിലെ അപകടത്തിൽ രണ്ട് മക്കളെയും നഷ്ടപ്പെട്ടു; അച്ഛനും അമ്മക്കും ഉപഭോക്തൃ കോടതി രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചു

അഡ്വഞ്ചർ റിസോർട്ടിലെ അപകടത്തിൽ രണ്ട് മക്കളെയും നഷ്ടപ്പെട്ടു; അച്ഛനും അമ്മക്കും ഉപഭോക്തൃ കോടതി രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചു

അഡ്വഞ്ചർ റിസോർട്ടിലെ അപകടത്തിൽ രണ്ട് മക്കളെയും നഷ്ടപ്പെട്ട അച്ഛനും അമ്മക്കും ഉപഭോക്തൃ കോടതി രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം സംസ്ഥാനത്ത് അനുവദിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുക. ആമ്പല്ലൂരിലെ പി വി പ്രകാശനെയും വനജയെയും തോരാക്കണ്ണീരിലാഴ്ത്തിയത് വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തുന്നതിലെ വീഴ്ചയാണെന്ന് വിലയിരുത്തിയായിരുന്നു വിധി.”ഞങ്ങള്‍ നാല് പേരാണ്. രണ്ട് മക്കളും ഞാനും ഭാര്യയും. ഞങ്ങള്‍ വളരെ ഹാപ്പിയായിട്ടാ പൊയ്ക്കോണ്ടിരുന്നത്. സംഭവിച്ചത് ഞങ്ങള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാ. ഉറങ്ങാൻ […]

Read More
 മോഷ്ടാക്കളെ പിടികൂടാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്;എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്

മോഷ്ടാക്കളെ പിടികൂടാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്;എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്

മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. […]

Read More
 ഗസ്സ പൂര്‍ണമായും പട്ടിണിയിലേക്ക്; ഭക്ഷ്യ വിതരണം നിര്‍ത്തി; പട്ടിണിയിലാവുന്നത് 23 ലക്ഷം ജനങ്ങള്‍

ഗസ്സ പൂര്‍ണമായും പട്ടിണിയിലേക്ക്; ഭക്ഷ്യ വിതരണം നിര്‍ത്തി; പട്ടിണിയിലാവുന്നത് 23 ലക്ഷം ജനങ്ങള്‍

ഗസ്സ: ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂര്‍ണമായും നിര്‍ത്തി യു എന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകള്‍ക്ക് സുരക്ഷയില്ലാത്തതാണ് ഭക്ഷ്യവിതരണം നിര്‍ത്താനുള്ള പ്രധാനകാരണം. ഇതിനൊപ്പം ഗസ്സയിലെ ക്രമസമാധനില തകര്‍ന്നതും വിതരണം നിര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവിതരണം നിര്‍ത്തിയാല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാം. പക്ഷേ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ട്രക്കുകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നിലപാട്. ട്രക്കിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ഭക്ഷ്യവിതരണം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് […]

Read More
 പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം; യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ; ഭര്‍ത്താവ് കസ്റ്റഡിയില്‍

പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം; യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ; ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീനയുടെ ഭര്‍ത്താവ് നയാസിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആധുനിക ചികിത്സ സ്വീകരിക്കാതെ അക്യുപങ്ചര്‍ ചികിത്സ തേടിയത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്ഐആറില്‍ പറയുന്നു. പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് ഇന്നലെ മരിച്ചത്. രക്തസ്രാവത്തെ […]

Read More