കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നി​ഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ […]

Read More
 വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വകുപ്പ് മന്ത്രി ഇന്ന് സന്ദര്‍ശിക്കും

വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വകുപ്പ് മന്ത്രി ഇന്ന് സന്ദര്‍ശിക്കും

മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് യാദവ് ഇന്ന് സന്ദര്‍ശിക്കും. വൈകിട്ടോടുകൂടി ബംഗളൂരുവില്‍ നിന്നെത്തുന്ന മന്ത്രി കാട്ടാന ആക്രമണത്തില്‍ മരിച്ച പടമലയിലെ അജീഷിന്റെ വീട്ടിലും പാക്കത്തെ പോളിന്റെ വീട്ടിലും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ശരത്തിന്റെ വീട്ടുകാരെയും സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന അദ്ദേഹം ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുത്തതിനു ശേഷം നാളെയാണ് മടങ്ങുക. അതേസമയം, കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തെ കാണാനെത്തിയ […]

Read More
 ഡല്‍ഹി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സമരം തീര്‍ക്കാന്‍ അമരീന്ദര്‍ സിംഗിന്റെ സഹായം തേടി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സമരം തീര്‍ക്കാന്‍ അമരീന്ദര്‍ സിംഗിന്റെ സഹായം തേടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കര്‍ഷകരെ മനേസറില്‍വച്ചാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കര്‍ഷകര്‍ കടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് അതിര്‍ത്തി കേന്ദ്രങ്ങളില്‍ സുരക്ഷാസംവിധാനം പൊലീസ് കൂടുതല്‍ കര്‍ശനമാക്കി. നാലാംവട്ട ചര്‍ച്ചയിലാണ് കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാടറിയിച്ചത്. പയര്‍വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കരാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന […]

Read More
 പ്രമുഖ നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

പ്രമുഖ നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ് നരിമാന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി അദരിച്ചിട്ടുണ്ട്. 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജ് റോഹിങ്ടന്‍ നരിമാന്‍ മകനാണ്. 1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി. അഭിഭാഷകനായി 70 […]

Read More
 യുവാക്കൾ നാടിന്‍റെ  മുഖം, അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്‍റെ  ഉത്തരവാദിത്തം:  മുഖ്യമന്ത്രി പിണറായി വിജയൻ

യുവാക്കൾ നാടിന്‍റെ മുഖം, അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി പിണറായി വിജയൻ

യുവാക്കൾ നാടിന്‍റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും- മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്‍റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിൻ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യൽ […]

Read More
 പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസ് ; പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസ് ; പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

പതിനേഴ്കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49) യാണ് തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.2022 ഏപ്രിൽ പത്തിനായിരുന്നു കേസിസ് ആസ്പദമായ സംഭവം. പ്രതി ഷിബു കുമാർ പലപ്പോഴും അശ്ലീലച്ചുവയോടെ കുട്ടിയോട് സംസാരിക്കുമായിരുന്നു. സംഭവ ദിവസം പരീക്ഷയ്ക്കായി കുട്ടി വീടിനകത്തിരുന്ന് പഠിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പ്രതി വീടിന് പുറത്തുവന്ന് കുട്ടിയെ വിളിച്ചു. ശബ്ദം […]

Read More
 ഉത്തർപ്രദേശിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു:ഈ വർഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേർ

ഉത്തർപ്രദേശിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു:ഈ വർഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേർ

ഉത്തർപ്രദേശിലെ പിലിബത്തിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പങ്കജ്(18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പിലിബിത്തിൽ ഈ വർഷം മാത്രം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേരാണ്. പിലിബത്ത് ജില്ലയിലെ പണ്ടാരി ​ഗ്രാമത്തിൽ കുളത്തിന് സമീപത്ത് വെച്ചാണ് കടുവ പങ്കജിനെ ആക്രമിച്ചത്. സംഭവത്തിൽ വനംവകുപ്പ് അധികൃതരുടെ അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇവിടെ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച പങ്കജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.

Read More
 കൊടും ചൂട്; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊടും ചൂട്; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്നചൂട് കണക്കിലെടുത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് , എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില വര്‍ധിക്കുക. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30വരെയാണ് പുനഃക്രമീകരിച്ചത്. താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബര്‍ […]

Read More
 ഗ്ലാമറസായി അനുപമ പരമേശ്വരന്‍; ‘ടില്ലു സ്‌ക്വയര്‍’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഗ്ലാമറസായി അനുപമ പരമേശ്വരന്‍; ‘ടില്ലു സ്‌ക്വയര്‍’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഹൈദരാബാദ്: മലയാളി നടി അനുപമ പരമേശ്വരന്‍ ഗ്ലാമറസായി അഭിനയിക്കുന്ന ‘ടില്ലു സ്‌ക്വയര്‍’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. പല പ്രവാശ്യം റിലീസ് മാറ്റിവച്ച ചിത്രം മാര്‍ച്ച് 29ന് പുറത്തിറങ്ങും എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. സിത്താര എന്റര്‍ടെയ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാല്ലിക് റാം ആണ് സംവിധാനം. സിദ്ധു ജോന്നലഗദ്ദയാണ് ചിത്രത്തിലെ നായകന്‍. സിദ്ധു ജോന്നലഗദ്ദ കോമഡി വേഷത്തിലാണെങ്കിലും ട്രെയിലറിലും ചിത്രത്തിന്റെ മുന്‍പ് ഇറങ്ങിയ പ്രമോഷന്‍ പോസ്റ്ററുകളിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അനുപമ പരമേശ്വരനായിരുന്നു. അനുപമയുടെ ഏറ്റവും ബോള്‍ഡ് ഗ്ലാമറസ് […]

Read More