കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു എസ് എസ് വിദ്യാര്‍ഥികള്‍ക്കായി പഞ്ച ദിന നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു എസ് എസ് വിദ്യാര്‍ഥികള്‍ക്കായി പഞ്ച ദിന നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ യു എസ് എസ് വിദ്യാര്‍ഥികള്‍ക്കായി പഞ്ച ദിന നൈറ്റ് ക്യാമ്പ് ‘്ictory nights ‘ സംഘടിപ്പിച്ചു. ഫെബ്രുവരി 28 ന് നടക്കുന്ന യു എസ് എസ് സ്‌കോളര്‍ഷിപ് പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും മത്സര പരീക്ഷകളെ ഭയശങ്കയില്ലാതെ നേരിടാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് ഫൈസല്‍ നൈറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എച്ച് എം ദീപു സ്വാഗതം ചെയ്ത ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കല […]

Read More
 വീട്ടുവളപ്പിൽ തഴച്ചു വളർന്ന് കഞ്ചാവ് തോട്ടം; വേരോടെ പിഴുത് എക്സൈസ് സംഘം

വീട്ടുവളപ്പിൽ തഴച്ചു വളർന്ന് കഞ്ചാവ് തോട്ടം; വേരോടെ പിഴുത് എക്സൈസ് സംഘം

കേരള കർണാടക അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത് കഞ്ചാവ് തോട്ടം. ഒന്നും രണ്ടുമല്ല തഴച്ചുവളർന്ന 26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം കണ്ടെത്തിയത്. ബൈരക്കുപ്പയിലെ കടൈഗദ്ധ പ്രദേശത്ത് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ നിലയിലാണ് ചെടികള്‍ കണ്ടെത്തിയത്.ആര്‍ക്കും കാണാന്‍ കഴിയുന്ന ഇടത്ത് നട്ടുവളര്‍ത്തിയ ചെടികള്‍ക്ക് ഉദ്ദേശം മൂന്ന് അടി വീതം നീളമുണ്ടായിരുന്നു. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശാനുസരണം കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വയനാട് എക്‌സൈസ് പാര്‍ട്ടി കര്‍ണാടക എക്സൈസ് […]

Read More
 കുട്ടിയെ ഉപേക്ഷിക്കാന്‍ എത്തിയത് ചാക്ക ഭാഗത്തുനിന്ന്? നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കുട്ടിയെ ഉപേക്ഷിക്കാന്‍ എത്തിയത് ചാക്ക ഭാഗത്തുനിന്ന്? നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികളിലേക്ക് വെളിച്ചം വീശുന്ന തുമ്പ് ലഭിച്ചത്. കുട്ടിയെ ഉപേക്ഷിക്കാന്‍ എത്തിയത് ചാക്ക ഭാഗത്തുനിന്നെന്ന് സൂചന. വൈകീട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളിലാണ് നിര്‍ണായക സൂചനകളുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കുട്ടിയേയും കൊണ്ട് ഒരു സ്ത്രീ റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിന് സമീപത്തു കൂടി റെയില്‍വേ ട്രാക്കിന്റെ ഭാഗത്തേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് […]

Read More
 എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിക്ക, ഒരു തലമുറയുടെ മെസ്സെഞ്ചർ; 42 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നു

എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിക്ക, ഒരു തലമുറയുടെ മെസ്സെഞ്ചർ; 42 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നു

പോസ്റ്റോഫീസ് എന്നൊക്കെ പറയമ്പോൾ കുന്ദമം​ഗലത്തുകാർക്ക് ആദ്യം ഓർമയിൽ വരിക ഒരു പക്ഷേ കുഞ്ഞിക്കാ മുയെന്ന പോസ്റ്റ്മാന്റെ മുഖമായിരിക്കും. ഒരു തലമുറയുടെ മെസ്സഞ്ചറായിരുന്ന തപാലുമായുള്ള കുഞ്ഞിക്കാമുക്കയുടെ ഓട്ടം അവസാനിക്കുകയാണ്. 42 വർഷത്തെ സേവനത്തിന് ശേഷം ഈ മാസം 29ന് കുഞ്ഞിക്ക തപാൽ വകുപ്പിൽ നിന്നും പടിയിറങ്ങും. സഹപ്രവർത്തകരെ സംബന്ധിച്ചിടത്തോളം വെറുമൊരു പോസ്റ്റ്മാനല്ല കുഞ്ഞാമു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിക്ക. പോസ്റ്റോഫീസിലെ ഓൾറൗണ്ടറാണ്. പഞ്ചായത്തിലെ എല്ലാ വീടും കുഞ്ഞിക്കയ്ക്ക് അറിയാം വീട് മാറിയവരെ കണ്ടുപിടിക്കാനും പോസ്റ്റോഫീസിലെ ഏത് സേവനത്തിനും […]

Read More
 കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കുന്ദമംഗലത്ത് സായാഹ്ന ധര്‍ണ്ണ നടത്തി

കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കുന്ദമംഗലത്ത് സായാഹ്ന ധര്‍ണ്ണ നടത്തി

കുന്ദമംഗലം: സപ്ലൈക്കോയില്‍ ആവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരെകോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കുന്ദമംഗലത്ത് സായാഹ്ന ധര്‍ണ്ണ നടത്തി. കെ എസ്, യു സംസ്ഥാന ജനറല്‍ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സി പി രമേശന്‍ അധ്യക്ഷത വഹിച്ചു. ബാബു നെല്ലൂളി, ടി കെ ഹിതേഷ് കുമാര്‍, ശശികുമാര്‍ കാവാട്ട്, പി ഗിരീഷന്‍, മനിലാല്‍, അനീഷ് മാമ്പ്ര, ഷൈജ വളപ്പില്‍, അബ്ദുറഹിമാന്‍ മാസ്‌ററര്‍, ബൈജു മുപ്രമ്മല്‍, അലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Read More
 വയനാട്ടിൽ നേരെത്തെ എത്തേണ്ടതായിരുന്നു,സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ല; വനം മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിൽ നേരെത്തെ എത്തേണ്ടതായിരുന്നു,സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ല; വനം മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകും. വാകേരിയിൽ പ്രജീഷിന്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. മന്ത്രി എത്തുന്നതിനേക്കാൾ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണ്. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.

Read More
 ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി; കഴുത്തു മുറുകി യുവതി മരിച്ചു

ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി; കഴുത്തു മുറുകി യുവതി മരിച്ചു

പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്ന വിജയമന്ദിരത്തില്‍ രജിത (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്നയില്‍ നടത്തുന്ന ഹോട്ടലില്‍ വച്ചാണ് രജിതയുടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി അപകടം ഉണ്ടായത്. രജിതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങുകയായിരുന്നു. സംഭവസമയത്ത് വിജയരാഘവന്‍ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ […]

Read More
 ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്. ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമായാണ് മൃതദേഹങ്ങള്‍ ഉള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Read More
 ജനവാസ മേഖലയിലെത്തിയ ബേലൂര്‍ മഖ്‌നയെ തുരത്തി; വീണ്ടും കര്‍ണാടക മേഖലയില്‍

ജനവാസ മേഖലയിലെത്തിയ ബേലൂര്‍ മഖ്‌നയെ തുരത്തി; വീണ്ടും കര്‍ണാടക മേഖലയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ബേലൂര്‍ മഖ്നയെ കബനി പുഴയുടെ മറുകരയിലേക്ക് തുരത്തി. മഖ്‌ന വീണ്ടും കര്‍ണാടക മേഖലയില്‍ എത്തിയതായാണ് വിവരം. പെരിക്കല്ലൂര്‍, മരക്കടവ് ഭാഗത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക വനംവകുപ്പ് സംഘങ്ങള്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആനയെ മയക്കുവെടിവെച്ച് […]

Read More
 ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി ടി എ റഹീം എം എല്‍ എ

ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി ടി എ റഹീം എം എല്‍ എ

മാവൂര്‍: അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എല്‍ എ പറഞ്ഞു. അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങള്‍മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം സ്വന്തമായി കിടപ്പാടമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി നല്‍കിയ സംഘടനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും ഓരോ പ്രദേശത്തുമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സംസ്‌കൃതി പ്രസിഡന്റും ലോക […]

Read More