ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്;ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി

ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്;ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഒന്നാം പ്രതിയും കമ്പനി ഉടമയുമായ കെ.ഡി പ്രതാപനാണ് കൊച്ചി ഓഫിസില്‍ എത്തിയത്. ഹൈറിച്ച് ഓഫിസുകളിലെ ഇ.ഡി റെയ്ഡിനു പിന്നാലെ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍പോയതായിരുന്നു. പിന്നീട്, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുകയാണു വേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതാപന്‍ ഇ.ഡിക്കുമുന്നില്‍ ഹാജരായത്. ഭാര്യ സീന ചോദ്യംചെയ്യലിന് ഹാജരാകുമോ എന്ന […]

Read More
 സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

ഒളവണ്ണ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് ലൈഫ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും മാവത്തുംപടി ഗ്രൗണ്ട് പ്രവൃത്തി ഉദ്ഘാടനവും പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാന കായിക വകുപ്പും ഒളവണ്ണ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പന്തീരങ്കാവില്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ ആണ് ഫിറ്റ്നസ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 117 […]

Read More
 ഹരിത കര്‍മ്മ സേനക്കൊപ്പം കൈകോര്‍ത്ത് യുവതയും

ഹരിത കര്‍മ്മ സേനക്കൊപ്പം കൈകോര്‍ത്ത് യുവതയും

യുവജനങ്ങള്‍ക്ക് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാനും ഹരിത കര്‍മ്മ സേനക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കി ‘ഹരിത കര്‍മ്മ സേനയോടൊപ്പം യുവത’ ക്യാമ്പയിന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ക്യാമ്പയിനിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം വൃന്ദാവന്‍ കോളനിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഡോ. എസ് ജയശ്രീ നിര്‍വഹിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 80 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വീടുകളില്‍ ചെന്നുള്ള മാലിന്യ ശേഖരണം പരിചയപ്പെടല്‍, […]

Read More
 പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

കുമളി: സംസ്ഥാനത്ത് അടുത്ത ഒരു വര്‍ഷം കൊണ്ട് പാല്‍ ഉത്പാദനത്തില്‍ നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അണക്കരയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024ന്റെ ഭാഗമായുള്ള ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ലക്ഷ്യം നേടുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. മുഖാമുഖം പോലുള്ള പരിപാടികളിലൂടെ ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് സര്‍ക്കാര്‍ മുന്നേറുന്നത്. അത്‌പോലെ അന്യസംസ്ഥാനത്ത് […]

Read More
 കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു

കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം: കേന്ദ്ര സര്‍ക്കാറിന്റെ പക പോക്കലിനെതിരെ ക്ഷേമ കേരള സംരക്ഷണത്തിന് കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ കുന്ദമംഗലത്ത് ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കെ ബാബു ഉദ്ഘാടനം ചെയ്തു. എം എം സുധീഷ് കുമാര്‍ സ്വാഗതവും,കെ ഗംഗാധരന്‍ അധ്യക്ഷതയും വഹിച്ചു. ഏരിയാ പ്രസിഡണ്ട് കെ എം ഗണേശന്‍, ടി ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പാറപ്പുറത്ത് നന്ദി പറഞ്ഞു.

Read More
 കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടു; ഈഞ്ചയ്ക്കലിലുള്ള കുടുംബത്തിന്റെ മൊഴി; രണ്ട് വയസുകാരിയ്ക്കായി തെരച്ചില്‍

കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടു; ഈഞ്ചയ്ക്കലിലുള്ള കുടുംബത്തിന്റെ മൊഴി; രണ്ട് വയസുകാരിയ്ക്കായി തെരച്ചില്‍

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മേരിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടതായുള്ള ഒരു മൊഴിയാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഈഞ്ചയ്ക്കലിലുള്ള കുടുംബമാണ് പൊലീസ് സ്റ്റേഷനില്‍ എത്തി ഇക്കാര്യം അറിയിച്ചത്. പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. മൊഴി സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഈ ഘട്ടത്തില്‍ സ്ഥിരീകരിച്ചിട്ടില്ല. കുടുംബത്തിന്റെ മൊഴി വാസ്തവമെങ്കില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘം വേളി ഭാഗത്തേക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയിലെ വൈരുധ്യവും […]

Read More
 കൂറ്റന്‍ പെരുമ്പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നു മനുഷ്യന്‍; ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍

കൂറ്റന്‍ പെരുമ്പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നു മനുഷ്യന്‍; ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍

പെട്ടിയില്‍ പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നയാളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.അമേരിക്കയിലെ കലിഫോര്‍ണിയയിലെ ഫൗണ്ടന്‍വാലി മൃഗശാലയിലെ മേല്‍നോട്ടക്കാരനായ ജെയ് ബ്രൂവറാണ് കൂറ്റന്‍ പെരുമ്പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നത്. ജയ് ബ്രൂവര്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൂന്ന് തരത്തിലുള്ള പെരുമ്പാമ്പുകള്‍ ബ്രൂവറിനെ ചുറ്റിവരിയുന്നത് ദൃശ്യങ്ങളില്‍ കാണാം.

Read More
 കുടുംബപ്രശ്‌നം; സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി; ഇരുവര്‍ക്കും പരുക്ക്

കുടുംബപ്രശ്‌നം; സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി; ഇരുവര്‍ക്കും പരുക്ക്

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More
 ടി.പി വധക്കേസിലെ സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടു; മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും; ഏറ്റവും നല്ല വിധിയാണ് കോടതി പുറപ്പെടുവിച്ചത്; പി മോഹനനെ വിട്ടയച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെ കെ രമ

ടി.പി വധക്കേസിലെ സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടു; മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും; ഏറ്റവും നല്ല വിധിയാണ് കോടതി പുറപ്പെടുവിച്ചത്; പി മോഹനനെ വിട്ടയച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെ കെ രമ

കൊച്ചി: ടി.പി. വധക്കേസിലെ സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടെന്നും ഏറ്റവും നല്ല വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും കെ.കെ. രമ പ്രതികരിച്ചു. മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും. വലിയ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കേസിലുണ്ടായി. അഞ്ച് മാസം സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരന്‍ കൊച്ചിയിലെത്തി കേസിന് മേല്‍നോട്ടം വഹിച്ചു. സി.പി.എമ്മാണ് കേസ് നടത്തിയത്. കൊലയാളികള്‍ക്ക് വേണ്ടിയുള്ള കേസും പാര്‍ട്ടിയാണ് നടത്തുന്നത്. സി.പി.എമ്മിന്റെ പങ്കാണ് ഹൈക്കോടതി തെളിയിച്ചിട്ടുള്ളത്. അഭിപ്രായം പറഞ്ഞതിനാണ് ടി.പിയെ വെട്ടിക്കൊന്നത്. അഭിപ്രായം പറഞ്ഞതിന്റെ […]

Read More
 അച്ഛന്‍ മരിച്ച സമയത്ത് ഞാന്‍ ആലോചിച്ചത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ്; പൃഥ്വിരാജിന്റെ വാക്ക് കേട്ട് നിറ കണ്ണുകളോടെ മല്ലിക സുകുമാരനും ഇന്ദ്രജിത്തും

അച്ഛന്‍ മരിച്ച സമയത്ത് ഞാന്‍ ആലോചിച്ചത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ്; പൃഥ്വിരാജിന്റെ വാക്ക് കേട്ട് നിറ കണ്ണുകളോടെ മല്ലിക സുകുമാരനും ഇന്ദ്രജിത്തും

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി അമ്മയാണെന്ന് നടന്‍ പൃഥ്വിരാജ്. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങില്‍ വച്ചാണ് പൃഥ്വിരാജ് അമ്മയെക്കുറിച്ച് വാചാലയായത്. അച്ഛന്‍ മരിച്ച സമയത്ത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ് ആലോചിച്ചത്. അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്നിവിടെ നില്‍ക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറയുന്നു. അച്ഛന്റെ വിയോഗത്തേക്കുറിച്ച് തൊണ്ടയിടറിയാണ് പൃഥ്വിരാജ് സംസാരിച്ചത്. ഇത് കേട്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുനിറയുകയായിരുന്നു. ‘എന്റെ ജീവിതത്തില്‍ […]

Read More