ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം; ത്രിപുര ജഡ്ജിക്കെതിരെ ഗുരുതര ആരോപണം; മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു

ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം; ത്രിപുര ജഡ്ജിക്കെതിരെ ഗുരുതര ആരോപണം; മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു

ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡന പരാതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ പെണ്‍കുട്ടിയെ മജിസ്ട്രേറ്റ് ചേംബറില്‍ വച്ച് മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. അതിജീവിതയുടെ പരാതിയില്‍ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 16 നാണ് സംഭവം. ബലാത്സംഗക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പുറത്ത് വന്ന യുവതി […]

Read More
 ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി; ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി; ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. പ്രതികള്‍, സര്‍ക്കാര്‍, കെ കെ രമ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് വരുന്നത്. ജസ്റ്റിസ് ജയശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുന്നത്. സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ […]

Read More
 കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നത് കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ട്; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ്

കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നത് കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ട്; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ്

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയായ മേരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എഫ്‌ഐആറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ടാണ് കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്‌കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് […]

Read More
 കുന്ദമംഗലത്ത് കാറ് ബൈക്കില്‍ ഇടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കുന്ദമംഗലത്ത് കാറ് ബൈക്കില്‍ ഇടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലം ആനപാറയില്‍ കാറ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനാണ് മരിച്ചത്. പൂളകോട് നായര്‍കുഴി അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ഷാജി മകളെ കോളേജില്‍ ഇറക്കി തിരിച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കാറ് ബൈക്കില്‍ ഇടിച്ചതിന് ശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെയാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More
 മേരി എവിടെ? കുട്ടിയെ തട്ടിക്കൊണ്ടുപോയത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ; ഹെല്‍പ് ലൈന്‍ നമ്പറുകള്‍

മേരി എവിടെ? കുട്ടിയെ തട്ടിക്കൊണ്ടുപോയത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ; ഹെല്‍പ് ലൈന്‍ നമ്പറുകള്‍

തിരുവനന്തപുരം: പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുകാരി മകള്‍ മേരിയെ ആണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആണ് കാണാതായത്. മഞ്ഞ സ്‌കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി.ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് മേരി. തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇവര്‍ക്ക് നാലു കുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. അതിനിടെയാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ […]

Read More
 മേരിയെ കാണാതായിട്ട് എട്ട് മണിക്കൂര്‍; തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്‌കൂട്ടറില്‍? കണ്‍ട്രോള്‍ റൂം നമ്പറായ 112ലും വിവരമറിയിക്കാം

മേരിയെ കാണാതായിട്ട് എട്ട് മണിക്കൂര്‍; തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്‌കൂട്ടറില്‍? കണ്‍ട്രോള്‍ റൂം നമ്പറായ 112ലും വിവരമറിയിക്കാം

തിരുവനന്തപുരം: പേട്ടയില്‍നിന്നു പുലര്‍ച്ചെ സ്‌കൂട്ടറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. കുട്ടിയെ കാണാതായിട്ട് എട്ടു മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് രണ്ടംഗം സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു റിപ്പോര്‍ട്ട്. മഞ്ഞ നിറത്തിലുള്ള ആക്ടിവ സ്‌കൂട്ടറിലാണു സംഘം എത്തിയതെന്നാണൂ സൂചന. പേട്ട റെയില്‍വേ സ്റ്റേഷനു പരിസരത്തെ വഴിയരികില്‍ രണ്ടു സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. കാണാതാകുമ്പോള്‍ കറുപ്പില്‍ പുള്ളിയുള്ള ടീ […]

Read More
 ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു

ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കൈയില്‍ നിന്നും വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴംകുളം ദേവീക്ഷത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. എന്നാല്‍, വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ […]

Read More
 ജയ്‌സ്വാള്‍…..തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്

ജയ്‌സ്വാള്‍…..തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്

രാജ്കോട്ട്: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറി കൂടിയായതോടെ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡായി. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യയുടെ ലീഡ് 556ആയി. 557എന്ന പടുകൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 214 റണ്‍സുമായി ജയ്സ്വാളും 68 റണ്‍സുമായി സര്‍ഫറാസ് ഖാനുമായിരുന്നു ക്രീസില്‍. പഠിച്ച പതിനെട്ട് അടവും പയറ്റയിട്ടും ജയ്സ്വാളിനെ പൂട്ടാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായില്ല. […]

Read More
 പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസ്; രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്

പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസ്; രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്

തൃശൂര്‍: പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ് വിധിച്ച് വിജിലന്‍സ് കോടതി. ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമന്‍, ഡയരക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ഓമനാ ജോണ്‍ എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പുരുഷോത്തമനും ഓമനാ ജോണും 3,30,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്ഥിരനിക്ഷേപകര്‍ക്ക് ബാഗുകള്‍ വിതരണം ചെയ്യാനെന്ന പേരില്‍ ബാങ്കില്‍നിന്നു പണം തട്ടിയ കേസിലാണു നടപടി. സമ്മാനം നല്‍കുന്നതിന്റെ ഭാഗമായി വൗച്ചറുകളില്‍ തിരിമറി നടത്തിയെന്നും 88,000 രൂപ അപഹരിച്ചെന്നുമാണ് കേസ്. […]

Read More
 ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവര്‍ണറുടെ പരാമര്‍ശത്തിന് മറുപടി നല്‍കി മന്ത്രി ആര്‍ ബിന്ദു

ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവര്‍ണറുടെ പരാമര്‍ശത്തിന് മറുപടി നല്‍കി മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കി മന്ത്രി ആര്‍ ബിന്ദു. ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട് എന്നും ആ ബോധ്യമില്ലാത്തവര്‍ ചെയ്യുന്നതിന് മറുപടി പറഞ്ഞാല്‍ അതേ നിലവാരത്തില്‍ ആകുമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഉന്നത വിദ്യാഭ്യാസ മേഖല നല്ല ഗുണനിലവാരമുള്ളത് എന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ ക്രിമിനല്‍ എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. ക്രിമിനലുകള്‍ക്ക് മറുപടി പറയാനില്ല എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

Read More