കേരളത്തില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയെക്കാള്‍ 3 – 4 °C വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More
 കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. പാര്‍ട്ടി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ച എംപിയാണ് പ്രേമചന്ദ്രന്‍. അദ്ദേഹം മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

Read More
 മനീഷ് തിവാരി കോണ്‍ഗ്രസ് വിടുന്നു? ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

മനീഷ് തിവാരി കോണ്‍ഗ്രസ് വിടുന്നു? ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മനീഷ് തിവാരി. ലുധിയാനയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്നാണ് ബിജെപി ഓഫര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ലുധിയാനയില്‍ വിജയിച്ചില്ലെങ്കില്‍ രാജ്യസഭയിലേക്ക് എത്തിക്കാമെന്നും ബിജെപി വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത മനീഷ് തിവാരിയുടെ ഓഫീസ് […]

Read More
 ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; അപ്പീലുകളില്‍ ഹൈക്കോടതി വിധി നാളെ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; അപ്പീലുകളില്‍ ഹൈക്കോടതി വിധി നാളെ

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിവിധ അപ്പീലുകലില്‍ ഹൈക്കോടതി നാളെ വിധി പറയും. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ കോടതി പരിഗണിക്കും. സിപിഎം നേതാവ് പി മോഹനനെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ അപ്പീലിലും കോടതി വിധി പ്രസ്താവിക്കും. രാവിലെ 10.15 ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് […]

Read More
 കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി അതിരൂപത

കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി അതിരൂപത

താമരശ്ശേരി: വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി അതിരൂപത. രൂപതാ ആസ്ഥാനത്ത് നിന്ന് താമരശ്ശേരി നഗരത്തിലേക്കാണ് പ്രതിഷേധ പ്രകടനം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും താമരശ്ശേരി അതിരൂപത ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വിമുരളീധരന്‍ രംഗതെത്തി. രാഹുല്‍ ഗാന്ധി ഇപ്പോഴെങ്കിലും മണ്ഡലത്തില്‍ എത്തിയത് നല്ലതാണെന്നും ഇനി മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നും മുരളീധരന്‍ ചോദിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡ് വെറുതെ വച്ചതാണോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി, വനംമന്ത്രി ഗസ്റ്റ് […]

Read More
 ഏക മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

ഏക മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

കൊല്ലം: ഏക മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണിക്കൃഷ്ണപിള്ള (52)യും ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ഉണ്ണിക്കൃഷ്ണപിള്ളയും ബിന്ദുവും അമിതമായി ഗുളിക കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ബിന്ദു നേരത്തെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ഉണ്ണിക്കൃഷ്ണപിള്ള മരിച്ചത്. മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏകമകള്‍ വീടുവിട്ടുപോയത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയത്.

Read More
 വാല്‍ കോ ഇന്ത്യ ഇന്റ്‌റര്‍ നാഷണല്‍ കിക്ക് ബോക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ കരസ്ഥമാക്കിയ ദേവിക്.എം.വിയെപെരിങ്ങൊളം കോണ്‍ഗ്രസ്സ് കമ്മറ്റി അനുമോദിച്ചു

വാല്‍ കോ ഇന്ത്യ ഇന്റ്‌റര്‍ നാഷണല്‍ കിക്ക് ബോക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ കരസ്ഥമാക്കിയ ദേവിക്.എം.വിയെപെരിങ്ങൊളം കോണ്‍ഗ്രസ്സ് കമ്മറ്റി അനുമോദിച്ചു

കുന്ദമംഗലം: ഡല്‍ഹിയില്‍നടന്ന വാല്‍ കോ ഇന്ത്യ ഇന്റ്‌റര്‍ നാഷണല്‍ കിക്ക് ബോക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ കരസ്ഥമാക്കിയ ദേവിക്.എം.വി.ക്ക്പെരിങ്ങൊളം കോണ്‍ഗ്രസ്സ് കമ്മറ്റി അനുമോദിച്ചു.കെ.പി.സി.സി. രാഷ്ട്രീയ കര്യസമതി അംഗം എന്‍.സുബ്രമണ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.സി. സേതുമാധവന്‍, കൊണിയഞ്ചേരി രാധാകൃഷ്ണന്‍,ശബരിഷ് പെരിങ്ങൊളം, ബിന്ദു, ഹരിദാസ് കണ്ണംമ്പത്ത്, ഷിജേഷ് മാങ്കുനി ,സിലാം ചോലക്കല്‍, ലതാനന്ദിനി എന്നിവര്‍ പ്രസംഗിച്ചു.പ്രസന്റേഷന്‍സ്‌ക്കൂളിലെആറാംക്ലാസ്വിദ്യാര്‍ത്ഥിയായഎം.വി. ദേവിക് പെരിങ്ങൊളം കറുപ്പന്‍വീട് രാജേഷിന്റെയുംദിഷീനയുടെയും മകനാണ്.

Read More
 മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം; ആദ്യ സംവാദം കോഴിക്കോട്

മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം; ആദ്യ സംവാദം കോഴിക്കോട്

കൊച്ചി: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിക്ക് ഇന്ന് തുടക്കം. കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ തയ്യാറക്കിയ വേദിയിലാണ് പരിപാടി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളില്‍നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 2000 പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 60 പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാം. നവകേരളത്തിനായി പൊതുജനത്തിന്റെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നേരിട്ടറിയാനാണ് മുഖ്യമന്ത്രിയെത്തുന്നത്. തുടക്കം വിദ്യാര്‍ഥികളില്‍ നിന്നാണ്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സംവാദം. മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ […]

Read More
 കാസര്‍ഗോഡ് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു; അപകടം തെയ്യം കണ്ട് മടങ്ങുന്നതിനിടെ

കാസര്‍ഗോഡ് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു; അപകടം തെയ്യം കണ്ട് മടങ്ങുന്നതിനിടെ

കാസര്‍കോട് : കാസര്‍ഗോഡ് പെരിയ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്. പെരിയയില്‍ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയാടെയാണ് അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, രാജേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More
 പരീക്ഷ എഴുതുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് അധ്യാപകന്‍ പിടിച്ചു; വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു

പരീക്ഷ എഴുതുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് അധ്യാപകന്‍ പിടിച്ചു; വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു

മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് അധ്യാപകന്‍ ചോദ്യംചെയ്തതിന് പിന്നാലെ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മണിപ്പാല്‍ എംസിഎച്ച്പി കോളേജിലാണ് സംഭവം. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും ബിഹാര്‍ സ്വദേശിയുമായ സത്യം സുമന്‍ (20) ആണ് മരിച്ചത്. വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ സുമന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ട അധ്യാപകന്‍ ഫോണ്‍ പിടിച്ചെടുക്കുകയും പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് സുമന്‍ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.

Read More