രാഹുല്‍ ഗാന്ധി വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

രാഹുല്‍ ഗാന്ധി വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

കല്‍പറ്റ; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ചാലിഗദ്ദയില്‍ മോഴയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 20 മിനിറ്റോളം അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുറുവാ ദ്വീപില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വനം വാച്ചര്‍ പോളിന്റെ വീട്ടിലാകും രാഹുലിന്റെ അടുത്ത സന്ദര്‍ശനം. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഡ കൊല്ലിയിലെ പ്രജിഷിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും. […]

Read More
 ദംഗല്‍ സിനിമയിലെ താരം സുഹാനി ഭട്നഗര്‍ (19) അന്തരിച്ചു

ദംഗല്‍ സിനിമയിലെ താരം സുഹാനി ഭട്നഗര്‍ (19) അന്തരിച്ചു

ന്യൂഡല്‍ഹി: സൂപ്പര്‍ഹിറ്റ് ചിത്രം ദംഗല്‍ സിനിമയില്‍ ആമിര്‍ ഖാന്റെ മകളായി എത്തിയ സുഹാനി ഭട്നഗര്‍ (19) അന്തരിച്ചു.ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടര്‍ന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയുണ്ടായ വാഹനാപകടത്തില്‍ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിന്റെ ചികിത്സയുടെ പാര്‍ശ്വഫലമായാണ് ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയിംസില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്. ദംഗലില്‍ ബബിത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് സുഹാനി അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ സുഹാനി ഏറെ […]

Read More
 ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തി; രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തി; രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

ന്യൂഡല്‍ഹി: വയനാട്ടിലെ വന്യജീവി ആക്രമണത്തിലെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെ എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ഇപ്പോള്‍ വരാണസിയിലാണ് രാഹുല്‍ ഗാന്ധിയുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയില്‍നിന്ന് കണ്ണൂരിലെത്തുന്ന രാഹുല്‍ നാളെ രാവിലെ കല്‍പ്പറ്റയിലെത്തും. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഇന്ന് വൈകീട്ടും നാളെ രാവിലെയുമുള്ള പരിപാടികള്‍ ഒഴിവാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. നാളെ വൈകീട്ടോടെ അലഹബാദിലെ […]

Read More
 ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി

ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി

ഭോപാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ചന്ദ്കാപുര ഗ്രാമത്തില്‍ ഗര്‍ഭിണിയായ 34കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച യുവതിയുടെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായിരുന്നു യുവതി. എന്നാല്‍ ആ വീട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പെട്രോളൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസില്‍ ജാമ്യത്തിലാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Read More
 കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കുന്ദമംഗലം: സപ്ലൈക്കോ സബ്സിഡി നിര്‍ത്തലാകിയ പിണറായി സര്‍ക്കാരിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേത്രത്തത്തില്‍ കുന്ദമംഗലം സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. മൊഴ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എം ബാബുമോന്‍, ഒ ഉസ്സൈന്‍, സി പി ശിഹാബ്, ശിഹാബ് റഹ്‌മാന്‍, ഇ കെ ഹംസ ഹാജി, ഷമീന വെള്ളറക്കാട്ട്, കെ കെ ഷമീല്‍, കെ കെ സി നൗഷാദ്, പി മമ്മിക്കോയ, കെ മൊയ്തീന്‍ എന്‍ […]

Read More
 എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

കുന്ദമംഗലം :എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി നടത്തുന്ന ‘രാജ്യത്തിന്റെ വീണ്ടെടുപ്പിന് ജനമുന്നേറ്റ യാത്ര’യുടെ ഭാഗമായി കുന്ദമംഗലം മണ്ഡലം കമ്മറ്റി വാഹനജാഥ നടത്തി. കാരന്തൂരില്‍ നിന്നാരംഭിച്ച് ഒളവണ്ണ കമ്പിളിപ്പറമ്പില്‍ സമാപിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ ജാഥ ക്യാപ്റ്റനും എസ് ഡി പി ഐ ജില്ല സെക്രട്ടറിയുമായ റഹ്‌മത്ത് നെല്ലൂളിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റന്‍ പി റഷീദ്, ജാഥ ഡയറക്ടര്‍ സുലൈഖ മാവൂര്‍, കോര്‍ഡിനേറ്റര്‍ ഹനീഫ […]

Read More
 പുല്‍പ്പള്ളിയില്‍ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം

പുല്‍പ്പള്ളിയില്‍ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം ഉണ്ടായി. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ ഷാജിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ഹൃദയാഘാതത്തിന് കാരണം. കാട്ടുനീതി നാട്ടില്‍ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്.

Read More
 കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് അടിയന്തര സഹായം 11 ലക്ഷം; 40 ലക്ഷം നല്‍കാന്‍ ശുപാര്‍ശ; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് അടിയന്തര സഹായം 11 ലക്ഷം; 40 ലക്ഷം നല്‍കാന്‍ ശുപാര്‍ശ; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ കുടുംബത്തിന് അടിയന്തരമായി പതിനൊന്ന് ലക്ഷം രൂപ സഹായം നല്‍കുമെന്ന് സര്‍വകക്ഷി യോഗം. 40 ലക്ഷം രൂപകൂടി ധനസഹായമായി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പോളിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ പഠനം, പോളിന്റെ കടബാധ്യത ഏറ്റൈടുക്കാനും തീരുമാനമായി. പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോത്തിലാണ് തീരുമാനം. അതേസമയം, വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസിനും ജനപ്രതിനിധികള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കുപ്പിയെറിഞ്ഞതോടെ ലാത്തിവീശി. […]

Read More
 പുല്‍പ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്; ജനപ്രതിനിധികള്‍ക്ക് നേരെ കുപ്പിയെറിഞ്ഞ് പ്രതിഷേധക്കാര്‍

പുല്‍പ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്; ജനപ്രതിനിധികള്‍ക്ക് നേരെ കുപ്പിയെറിഞ്ഞ് പ്രതിഷേധക്കാര്‍

വയനാട്: പുല്‍പ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പിവലിച്ചെറിഞ്ഞു. പ്രതിഷേധം കനത്തതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. ആക്രമത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ […]

Read More
 കുടുംബവഴക്ക്; ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്തു; ഭര്‍ത്താവ് പിടിയില്‍

കുടുംബവഴക്ക്; ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്തു; ഭര്‍ത്താവ് പിടിയില്‍

പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്ണാപൂര്‍ ജില്ലയില്‍ ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഗൗതം ഗുചൈത് എന്നയാളാണ് പിടിയിലായത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യ ഫൂല്‍റാണി ഗുചൈത്തിനെ കൊലപ്പെടുത്തിയത്. തല അറുത്തെടുത്ത ശേഷം ഭര്‍ത്താവ് അരിവാളും പിടിച്ച് വീടിന് പുറത്തിറങ്ങി. വീടിനടുത്തുള്ള ചായക്കടയിലെത്തി ഇയാള്‍ അവിടുത്തെ ബഞ്ചിലിരിക്കുകയും ഭാര്യയുടെ തല അരികില്‍ സൂക്ഷിക്കുകയും ചെയ്തു.ആളുകള്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടിയതോടെ ഇയാള്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ […]

Read More