വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു/തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു തിരിച്ചടി. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന. ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവന്‍ രേഖകള്‍ നല്‍കാന്‍ എക്‌സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. […]

Read More
 മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

എറണാകുളം: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. വനംവകുപ്പ് കിണറിടിച്ച് ആനക്കുട്ടിക്ക് വഴിയൊരുക്കുകയായിരുന്നു. മലയാറ്റൂര്‍ ഇല്ലിത്തോട്ടിലില്‍ റബര്‍ തോട്ടത്തിലെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടിയാന വീണത് . കിണറിന് സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയിരുന്നു. പിന്നീട് കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തിയതിന് ശേഷമാണ് വനം വകുപ്പ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.

Read More
 കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. ആദായ നികുതി തീര്‍പ്പുമായി ബന്ധപ്പെട്ട നിയമതര്‍ക്കത്തിനിടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചിരിച്ചിരുന്നു. ഇലക്ടല്‍ ബോണ്ട് കേസില്‍ ബിജെപി പരമോന്നത കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയ അന്ന് വൈകിട്ട് തന്നെയാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിച്ചത്. 2018 2019ലെ ആദായ നികുതി തീര്‍പ്പിന്റെ ഭാഗമായി 210 കോടി അടയ്ക്കാന്‍ ആദാനികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. തുടര്‍നടപടിയെന്ന് […]

Read More
 എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വൈത്തിരി: വൈത്തിരിയില്‍നിന്നും എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ജയശ്രീ കോളേജ് പ്രിന്‍സിപ്പല്‍ ജയരാജ് (49) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വൈത്തിരി പൊലീസ് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

Read More
 സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; വനിതാ ഡ്രൈവര്‍ മരിച്ചു

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; വനിതാ ഡ്രൈവര്‍ മരിച്ചു

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. സീതത്തോട് കൊടുമുടി അനിത (35) ആണ് മരിച്ചത്. ഇവരുടെ മകനുള്‍പ്പെടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30ഓടെ പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ചിറ്റാര്‍ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. അനിതയുടെ മകന്‍ ആള്‍ട്രിന്‍, ആകാശ്, അശ്വിന്‍, വിജി എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

Read More
 സെല്‍ഫിയെടുക്കാന്‍ മൃഗശാലയിലെ കൂട്ടിലേക്ക് ചാടി; യുവാവിനെ സിംഹം കടിച്ചുകൊന്നു

സെല്‍ഫിയെടുക്കാന്‍ മൃഗശാലയിലെ കൂട്ടിലേക്ക് ചാടി; യുവാവിനെ സിംഹം കടിച്ചുകൊന്നു

ഹൈദരാബാദ്: സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായി മൃഗശാലയിലെ കൂടിനടുത്തേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് സിംഹം യുവാവിനെ കടിച്ചുകൊന്നത്. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (38) ആണ് കൊല്ലപ്പെട്ടത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തെത്തിയാണ് യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റിക്കാര്‍ പറഞ്ഞത് കേള്‍ക്കാതെ 25 അടിയിലധികം ഉയരമുള്ള മുള്‍വേലി ചാടിക്കടന്നാണ് ഇയാള്‍ സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. ഇതോടെ സിംഹം ഇയാളെ ആക്രമിച്ചു. പ്രാണരക്ഷാര്‍ഥം അടുത്തുള്ള മരത്തില്‍ കയറിയെങ്കിലും താഴേക്ക് വീഴുകയും സിംഹം അയാളെ കടിച്ചുകൊല്ലുകയുമായിരുന്നു. […]

Read More
 മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്.

മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്.

ന്യൂഡല്‍ഹി: മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നുമാണ് മുന്‍ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായി സ്മിത ഘാട്ടേക്കെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ സ്മിത സമ്മതിക്കുന്നില്ല. അവരുടെ സ്‌കൂള്‍ ഇടക്കിടെ മാറ്റുന്നു. ഉഭയസമ്മത പ്രകാരം വിവാഹമോചന കേസ് നല്‍കിയിട്ടും ഇതുവരെ ഔദ്യോഗിക വിവാഹമോചനം ലഭിച്ചിട്ടില്ല. ഏറെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു -ഭോപാല്‍ പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടികളെ കാണാന്‍ തന്നെ […]

Read More
 പയ്യടിമീത്തല്‍ സ്‌കൂള്‍ ഓഡിറ്റോറിയം പി.ടി.എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു

പയ്യടിമീത്തല്‍ സ്‌കൂള്‍ ഓഡിറ്റോറിയം പി.ടി.എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു

പയ്യടിമീത്തല്‍ ഗവ. എല്‍.പി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 7.5 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി ഉഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പ്രേമദാസന്‍, എം.എ പ്രതീഷ്, ദീപ കാമ്പുറത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്മിത പറക്കോട്ട്, സി സുരേഷ്, ടി നിസാര്‍, എ.പി പീതാംബരന്‍, […]

Read More
 കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് പാര്‍ട്ടി വക്താവ് അജയ് മാക്കന്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഈ നീക്കം ജനാധിപത്യ പ്രക്രിയക്ക് നേരെയുള്ള പ്രഹരമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 210 കോടി രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം തടസ്സപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Read More
 വീണ്ടും കാട്ടാന ആക്രമണം; കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്ക്

വീണ്ടും കാട്ടാന ആക്രമണം; കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്ക്

കല്‍പ്പറ്റ: കുറുവ ദ്വീപിലെ ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒന്‍പതരയോട് കൂടിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പാക്കം മേഖലയില്‍ നിന്നുള്ള കുറുവദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് കാട്ടാനായുടെ ആക്രമണം ഉണ്ടായത്. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്ന് കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ […]

Read More