ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്ക്

ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്ക്

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ആക്രമണം. ജയ്ശ്രീറാം വിളികളുമായി എത്തിയ സംഘം പള്ളിയിലെ കുരിശും കസേരകളും മേല്‍ക്കൂരയും അടിച്ചുതകര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Read More
 നവീകരിച്ച കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 18ന്

നവീകരിച്ച കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 18ന്

കുന്ദമംഗലം: നവീകരിച്ച കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദിന്റെ ഉദ്ഘാടനം ഫെബ്രുവരി 18 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മഗ് രിബ് മസ്‌ക്കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യുക. സമസ്ത കേരള ജംയത്തുല്‍ ഉലമയുടെ കീഴിലാണ് പള്ളി . ഒന്നര വര്‍ഷം മുമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആണ് നവീകരണ പ്രവൃത്തിക്ക് തറക്കല്ലിട്ടത് . ഇന്ന് ഖബര്‍ സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിക്ക് പ്രസിഡണ്ട് എന്‍. ബീരാന്‍ ഹാജി […]

Read More
 മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ച്

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ച്

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട്ടിലെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ കുട്ടിയാന വീണു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാട്ടാനക്കൂട്ടം കിണറിന് ചുറ്റും നിലയുറപ്പിച്ചതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷമായിരിക്കും രക്ഷാപ്രവര്‍ത്തനം അടക്കമുള്ള നടപടികളിലേക്ക് കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനമേഖലയ്ക്ക് സമീപമായതിനാല്‍ പ്രദേശത്ത് കാട്ടാന ശല്യം പതിവാണ്.

Read More
 വീണാ വിജയന് നിര്‍ണായകം; എക്‌സാലോജികിന്റെ ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ്

വീണാ വിജയന് നിര്‍ണായകം; എക്‌സാലോജികിന്റെ ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ്

കൊച്ചി: എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷന്‍ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ് കേസില്‍ ആരോപണ വിധേയയായി നില്‍ക്കുന്ന പ്രധാനി. അതിനാല്‍ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിര്‍ണായകമാണ്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് […]

Read More
 പട്ടാഴിയില്‍ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പട്ടാഴിയില്‍ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം പട്ടാഴിയില്‍ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആദിത്യന്‍, അമല്‍ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലാരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നു. എന്നാല്‍ ഇരുവരേയും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റില്‍ കണ്ടെത്തിയത്. വൈകീട്ട് കുളിക്കാനിറങ്ങിയ ശേഷം അപകടത്തില്‍ പെട്ടതാവാം എന്നാണ് പൊലീസീന്റെ പ്രാഥമിക നിഗമനം. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ആദിത്യനും അമലും.

Read More
 റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുത്; ഇസ്രായേലിനോട് അഭ്യര്‍ഥിച്ച് ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, കാനഡ;

റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുത്; ഇസ്രായേലിനോട് അഭ്യര്‍ഥിച്ച് ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, കാനഡ;

തെക്കന്‍ ഗസ്സയിലെ റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുതെന്ന് ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സയില്‍ കരയാക്രമണം നടത്തുന്നത് വിനാശകരമായിരിക്കും. ഇസ്രായേല്‍ അവരുടെ സഖ്യകക്ഷികളെയും അന്താരാഷ്ട്ര സമൂഹത്തെയും കേള്‍ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റഫയില്‍ കരയാക്രമണം നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണ്. റഫയിലെ സൈനിക നടപടി വിനാശകരമാകും. ഏകദേശം 1.5 ദശലക്ഷം ഫലസ്തീനികളാണ് ഈ പ്രദേശത്ത് അഭയം തേടിയിട്ടുള്ളത്. ഗാസയിലെ മാനുഷിക സാഹചര്യം ഇതിനകം തന്നെ ഭയാനകമാണ്. അവിടെ സൈനിക […]

Read More
 വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം; ഫെബ്രുവരി 18ന്; സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍ നിന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും

വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം; ഫെബ്രുവരി 18ന്; സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍ നിന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും

കോഴിക്കോട്: നവകേരള സദസിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. ഈമാസം 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, പ്രൊഫഷനല്‍ കോളേജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും. പാഠ്യ, പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവരുള്‍പ്പടെ 2000 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുക. രാവിലെ 9.30 മുതല്‍ ഉച്ച ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തില്‍ […]

Read More
 തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത്. ഹാജിറോഡ്- അയ്യപ്പന്‍കാവ് റോഡില്‍ ഇറക്കത്തില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൊട്ടിയൂരിലെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ രമണി, തന്റെ സ്‌കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനാണ് ഇരിട്ടിയിലേക്ക് വന്നത്. തിരക്ക് കുറഞ്ഞ റോഡായതിനാലാണ് മലയോര ഹൈവേ വഴി ഹാജി റോഡിലൂടെ ഇവര്‍ യാത്രക്കായി തിരഞ്ഞെടുത്തത്. എന്നാല്‍ സ്‌കൂട്ടര്‍ ഇറക്കത്തിലെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്. റോഡിനോട് […]

Read More
 കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; മനസ് തുറന്ന് ഷാരൂഖ് ഖാന്‍.

കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; മനസ് തുറന്ന് ഷാരൂഖ് ഖാന്‍.

സിനിമാ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തി നടന്‍ ഷാരൂഖ് ഖാന്‍. തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ ഇതിന് 35 വര്‍ഷം കൂടിയെടുക്കുമെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്. ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന സിനിമയുടെ ഭാഗമകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ലോകവും ഈ വേദിയിലുള്ളവരും എന്നോട് ചോദിക്കരുത് എന്തുകൊണ്ടാണ് അത്തരമൊരു സിനിമ ചെയ്യാത്തതെന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതായിരിക്കണം, അതാണ് എന്റെ സ്വപ്നം എന്നാണ് ഷാരൂഖ് പറഞ്ഞത്. ജെയിംസ് ബോണ്ടായി അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ദുബായില്‍ നടന്ന […]

Read More
 കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം, അന്വേഷണം

കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം, അന്വേഷണം

കോഴിക്കോട്: കാരശേരി മരിഞ്ചാട്ടിയിലെ പ്രവര്‍ത്തനമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.

Read More