അശ്ലീലം’, സരസ്വതി ദേവിയുടെ വിഗ്രഹത്തില്‍ സാരിയില്ല; പ്രതിഷേധവുമായി എ ബി വി പി,

അശ്ലീലം’, സരസ്വതി ദേവിയുടെ വിഗ്രഹത്തില്‍ സാരിയില്ല; പ്രതിഷേധവുമായി എ ബി വി പി,

ത്രിപുരയിലെ ഗവണ്‍മെന്റ് കോളേജില്‍ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തെ ചൊല്ലി പ്രതിഷേധം. ബസന്ത് പഞ്ചമി ആഘോഷത്തിന്റെ ഭാഗമായി അഗര്‍ത്തലയിലെ ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റില്‍ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തിന് സാരിയില്ലെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ പരിപാടി തടസ്സപ്പെടുത്തി. വിഗ്രഹം അശ്ലീലത ഉളവാക്കുന്നതും, മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് ആരോപണം. കോളേജില്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സരസ്വതി ദേവിയുടെ വിഗ്രഹം അശ്ലീലമായ രീതിയിലാണ് കൊത്തിയെടുത്തതെന്ന് എബിവിപി ആരോപിച്ചു. സാരിയില്ലാത്ത വിഗ്രഹത്തെ സാരി പുതപ്പിച്ചു […]

Read More
 ചെറുപയര്‍ 92 രൂപ, ഉഴുന്ന് 95, തുവരപരിപ്പ് 111..; സപ്ലൈകോയിലെ പുതിയ നിരക്കുകള്‍ ഇങ്ങനെ

ചെറുപയര്‍ 92 രൂപ, ഉഴുന്ന് 95, തുവരപരിപ്പ് 111..; സപ്ലൈകോയിലെ പുതിയ നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: മാര്‍ക്കറ്റ് വിലയെക്കാള്‍ 35 ശതമാനം കുറവിലായിരിക്കും സപ്ലൈകോയില്‍ സാധനം വിതരണം ചെയ്യുകയെന്ന് മന്ത്രി ജിആര്‍ അനില്‍. പുതിയ നിരക്ക് അനുസരിച്ച് ചെറുപയര്‍ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വന്‍കടല ഒരു കിലോ 69 , വന്‍ പയര്‍ 75 , തുവരപരിപ്പ് 111, മുളക് അരിക്കിലോ 82, മല്ലി അരക്കിലോ 39, പഞ്ചസാര ഒരു കിലോ 27, വെളിച്ചെണ്ണ അരലിറ്റര്‍ 55, കുറുവ അരി 30 , മട്ട അരി 30, […]

Read More
 അമേരിക്കയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; 21 പേര്‍ക്ക് പരുക്ക്

അമേരിക്കയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; 21 പേര്‍ക്ക് പരുക്ക്

കന്‍സാസ് സിറ്റി: അമേരിക്കയില്‍ കന്‍സാസ് സിറ്റിയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ ഏറെയും കുട്ടികളാണ്. സോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്സിന്റെ വിജയാഹ്‌ളാദ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 12 പേരെ കന്‍സാസ് സിറ്റിയിലെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 11 പേരും കുട്ടികളാണെന്ന് പൊലീസ് പറഞ്ഞു. ഒന്‍പത് പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 17 വയസില്‍ താഴെയുള്ളവരാണ് […]

Read More
 10 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഉത്സവ പറമ്പില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; 26 കാരന്‍ പിടിയില്‍

10 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഉത്സവ പറമ്പില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; 26 കാരന്‍ പിടിയില്‍

കൊല്ലം: പരവൂരില്‍ 10 വയസ്സുള്ള ആണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പോക്‌സോ നിയമ പ്രകാരം അറസ്റ്റില്‍. പൊഴിക്കര സ്വദേശി 26 വയസുള്ള വിനീതാണ് പിടിയിലായത്. 10 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഉത്സവ പറമ്പില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവ ദിവസം കുട്ടിയെ അമ്പലത്തിന്റെ പരിസരത്തു നിന്നു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത് പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More
 നാളെ ഭാരത് ബന്ദ്; കേരളത്തില്‍ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

നാളെ ഭാരത് ബന്ദ്; കേരളത്തില്‍ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്ത ഗ്രാമീണ്‍ ഭാരത് ബന്ദ് നാളെ. കേരളത്തില്‍ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

Read More
 കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രീംകോടതി. ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമെന്ന് കോടതി. കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. രാഷ്ട്രീയ പ്രക്രിയയില്‍ വ്യക്തിഗത സംഭാവനയേക്കാള്‍ സ്വാധീനം കമ്പനികള്‍ക്കാണ്. സംഭാവനകളെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി. കമ്പനികളെയും വ്യക്തികളെയും ഒരുപോലെ പരിഗണിക്കുന്ന നിമയഭേദഗതി ഏകപക്ഷീയം. ഇലക്ടറല്‍ ബോണ്ട് കള്ളപ്പണം തടയുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി. കള്ളപ്പണം തടയാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് കോടതി.

Read More
 ഡേ കെയറില്‍നിന്ന് രണ്ടുവയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി; കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല; ദൃശ്യങ്ങള്‍ പുറത്ത്

ഡേ കെയറില്‍നിന്ന് രണ്ടുവയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി; കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല; ദൃശ്യങ്ങള്‍ പുറത്ത്

നേമത്ത് ഡേ കെയറില്‍നിന്ന് രണ്ടുവയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി. കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല. തിങ്കളാഴ്ച അങ്കിത് സുധീഷ് ഒറ്റയ്ക്ക് നടന്നത് രണ്ടു കിലോമീറ്റര്‍. കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

Read More
 വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയത്തില്‍ ബലക്ഷയം;അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ല; അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയത്തില്‍ ബലക്ഷയം;അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ല; അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ

കൊച്ചി: വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയത്തില്‍ ബലക്ഷയം. ഫ്‌ളാറ്റില്‍ നിന്ന് അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ പറഞ്ഞു. ജി.സി.ഡി.എയും തൃപ്പൂണിത്തുറ നഗരസഭയിലെ എന്‍ജിനിയറിങ് വിഭാഗവും നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് ഫ്‌ലാറ്റ് വാസയോഗ്യമല്ല എന്ന കണ്ടെത്തലുള്ളത്. ഫ്‌ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നും താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍മി വെല്‍ഫയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ വൈറ്റിലയിലുള്ള ചന്ദീര്‍കുഞ്ച് ഫ്‌ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് നഗരസഭയുടെ എന്‍ജിനിയറിങ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.ഫ്‌ലാറ്റിന്റെ ബീമുകള്‍ക്കും സ്ലാബുകള്‍ക്കും ഗുരുതരമായ ബലക്ഷയമുണ്ട്. […]

Read More
 തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്ഫോടനം; പ്രതികള്‍ പിടിയില്‍

തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്ഫോടനം; പ്രതികള്‍ പിടിയില്‍

തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്ഫോടനത്തില്‍ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍.ഹില്‍പാലസ് പോലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 9 പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ചു. മൂന്നാറില്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പടക്കസംഭരണശാലയില്‍ തീപിടിച്ചുണ്ടായ ഉഗ്രസ്ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജില്ലാ കളക്ടര്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച […]

Read More
 സപ്ലൈകോ സബ്സിഡി കുറച്ചു; ഇനി 35% മാത്രം സബ്സിഡി, അരിയും പഞ്ചസാരയുമുള്‍പ്പെടെ 13 ഇനങ്ങള്‍ക്ക് വില കൂടും

സപ്ലൈകോ സബ്സിഡി കുറച്ചു; ഇനി 35% മാത്രം സബ്സിഡി, അരിയും പഞ്ചസാരയുമുള്‍പ്പെടെ 13 ഇനങ്ങള്‍ക്ക് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധാനങ്ങളുടെ വില ഇനി മുതല്‍ വര്‍ധിക്കും. 13 സാധാങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായി. 2016ല്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്. ആ തീരുമാനത്തിനാണ് തുടര്‍ ഭരണം ലഭിച്ച് മൂന്നാം വര്‍ഷം പിന്നിടുമ്പോള്‍ മാറ്റം വരുന്നത്.വിപണി വിലയ്ക്ക് […]

Read More