ബേലൂര്‍ മഖ്‌ന പനവല്ലി റോഡിലെ മാനിവയലില്‍; ദൗത്യം ആറാം ദിവസത്തിലേക്ക്; ട്രാക്കിങ് ടീം വനത്തിനുള്ളില്‍;ജനങ്ങള്‍ ജാഗ്രത പാലിക്കണം

ബേലൂര്‍ മഖ്‌ന പനവല്ലി റോഡിലെ മാനിവയലില്‍; ദൗത്യം ആറാം ദിവസത്തിലേക്ക്; ട്രാക്കിങ് ടീം വനത്തിനുള്ളില്‍;ജനങ്ങള്‍ ജാഗ്രത പാലിക്കണം

മാനന്തവാടി: മിഷന്‍ ബേലൂര്‍ മഖ്‌ന ആറാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്ക് പ്രവേശിച്ചു. ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്‌നല്‍ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണ് മോഴയാന ഉള്ളതെന്ന് മനസിലായി. ഇന്നലെ രാത്രി തോല്‍പ്പെട്ടി – ബേഗൂര്‍ റോഡ് മുറിച്ചുകടന്നാണ് ഈ പ്രദേശത്തേക്ക് എത്തിയത്. ഇന്നലെ രാത്രി 9.30 ഓടെ തോല്‍പ്പെട്ടി റോഡ് കടന്ന് ആലത്തൂര്‍ – മാനിവയല്‍ – കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനം […]

Read More
 പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആനിക്കാട്ടൂമ്മല്‍ എ സി മജീദ് (66) നിര്യാതനായി; മയ്യത്ത് നിസ്‌കാരം രാവിലെ 10 മണിക്ക് ചൂലംവയല്‍ ജുമാ മസ്ജിദില്‍.

പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആനിക്കാട്ടൂമ്മല്‍ എ സി മജീദ് (66) നിര്യാതനായി; മയ്യത്ത് നിസ്‌കാരം രാവിലെ 10 മണിക്ക് ചൂലംവയല്‍ ജുമാ മസ്ജിദില്‍.

പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആനിക്കാട്ടൂമ്മല്‍ എ സി മജീദ് (66) നിര്യാതനായിഭാര്യ: നഫീസ. മകള്‍: മുഹ്‌സിന. മരുമകന്‍: അബ്ദുസമദ് കത്തറമ്മല്‍. മയ്യത്ത് നിസ്‌കാരം രാവിലെ 10 മണിക്ക് ചൂലംവയല്‍ ജുമാ മസ്ജിദില്‍.

Read More
 പള്ളിക്കുള്ളില്‍ ലഹരി വസ്തു ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍

പള്ളിക്കുള്ളില്‍ ലഹരി വസ്തു ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍

കണക്ടികട്ട്: അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിക്കുള്ളില്‍ ലഹരി വസ്തു ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍. മെത്ത് വിഭാഗത്തില്‍പ്പെട്ട ലഹരി വസ്തു കൈവശംവെക്കുകയും കച്ചവടം നടത്തുകയും ചെയ്ത 63-കാരനായ ഹെര്‍ബര്‍ട്ട് മില്ലര്‍ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. പള്ളിയിലെ ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ച് ഇടവക അംഗങ്ങളാണ് പൊലീസിന് രഹസ്യവിവരം നല്‍കിയത്. ‘ബ്രേക്കിങ് ബാഡ്’ എന്ന വെബ് സീരീസിനെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് പള്ളിയില്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്തും ദ്രാവക രൂപത്തിലാക്കിയ മെത്തും ഇത് കുത്തിവെക്കാനുള്ള സിറിഞ്ചും […]

Read More
 സംവിധായകന്‍ പ്രകാശ് കോളേരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സംവിധായകന്‍ പ്രകാശ് കോളേരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: സംവിധായകന്‍ പ്രകാശ് കോളേരി അന്തരിച്ചു. വയനാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം, ദീര്‍ഘസുമംഗലി ഭവ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചില ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തു. 1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യചിത്രം. രണ്ടുദിവസമായി കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രകാശിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More
 മാസപ്പടിയിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി; മാത്യു കുഴല്‍ നാടന്‍

മാസപ്പടിയിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി; മാത്യു കുഴല്‍ നാടന്‍

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ നടന്നത് അഴിമതിയാണെന്നും മാസപ്പടി കേസിലെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കര്‍ നിയമസഭയില്‍ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കര്‍ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പിണറായിക്കെതിരേയും സ്പീക്കര്‍ക്കെതിരേയും മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചത്. ഇന്നലെ നിയമസഭയില്‍ മാസപ്പടി വിഷയം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞിരുന്നു. 1000 കോടിക്കു മുകളില്‍ മൂല്യം ഉള്ള […]

Read More
 ഹൃദയാഘാതം; കോഴിക്കോട് സ്വദേശി യാംബുവില്‍ അന്തരിച്ചു.

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി യാംബുവില്‍ അന്തരിച്ചു.

യാംബു: കോഴിക്കോട് സ്വദേശി യാംബുവില്‍ അന്തരിച്ചു. കാരപ്പറമ്പ് വെണ്ണീര്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍ (58) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്കായി സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. രാത്രി 7.30ന് ഷിഫ്റ്റ് ഡ്യൂട്ടിക്കായി പോയതായിരുന്നു അബ്ദുന്നാസര്‍. ജോലി സ്ഥലമെത്തിയപ്പോള്‍ കൂടെയുള്ളവരെല്ലാം ബസില്‍ നിന്നിറങ്ങി. കൂടെ ഉണ്ടായിരുന്ന അബ്ദുന്നാസറിനെ കാണാതായതോടെ ബസില്‍ കയറി തിരഞ്ഞപ്പോഴാണ് സീറ്റില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദത്താജിറാവു ഗെയ്ക്വാദ് അന്തരിച്ചു; ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യന്‍ താരം

അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദത്താജിറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അന്ത്യം. മുന്‍ ഇന്ത്യന്‍ പരിശീകനായിരുന്ന അന്‍ഷുമന്‍ ഗെയ്ക്വാദിന്റെ പിതാവാണ് ദത്താജിറാവു. 9 വര്‍ഷം നീണ്ട കരിയറില്‍ 11 ടെസ്റ്റുകളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. നാല് കളികളില്‍ ടീം ക്യാപ്റ്റനായി. 1952ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെയാണ് വലം കൈയന്‍ ബാറ്ററായ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1961ല്‍ പാകിസ്ഥാനെതിരെയാണ് അവസാന പോരാട്ടം. […]

Read More
 ഡല്‍ഹി ചലോ മാര്‍ച്ച്: സംഘര്‍ഷം; കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

ഡല്‍ഹി ചലോ മാര്‍ച്ച്: സംഘര്‍ഷം; കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചില്‍ കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ ഹരിയാന പൊലീസാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. കര്‍ഷകരുടെ ട്രക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയത്.

Read More
 പിഎസ്‌സി പ്രിലിമിനറി പരീക്ഷയിലും പ്രതികള്‍ ആള്‍മാറാട്ടം നടത്തി; അമല്‍ ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍

പിഎസ്‌സി പ്രിലിമിനറി പരീക്ഷയിലും പ്രതികള്‍ ആള്‍മാറാട്ടം നടത്തി; അമല്‍ ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍

തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍. പൂജപ്പുരയില്‍ പിഎസ്സി പരീക്ഷക്കിടെ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. കേരള […]

Read More

പി വി അന്‍വറിന്റെ ആരോപണം; വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിലാണ് അന്വേഷണം. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പ്രതിപക്ഷ നേതാവിനെതിരെ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ചുമതല വിജിലന്‍സ് ഡിവൈ.എസ്.പി സി. വിനോദ് കുമാറിന് നല്‍കി. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി കൈപ്പറ്റിയെന്നാണ് നിയമസഭയില്‍ പി വി അന്‍വര്‍ എം.എല്‍.എ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരില്‍ നിന്ന് 150 […]

Read More