പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ (89) അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. […]

Read More
 വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേള്‍ക്കാതെയാണ് പ്രചരണമെന്നും പാര്‍ട്ടി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെ തേജോ വധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുന്നുവെന്നും സിപിഎം വിമര്‍ശിക്കുന്നു. അതേസമയം, വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് […]

Read More
 ‘നിതാര ശ്രീനിഷ് ‘; കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് ആഘോഷമാക്കി പേളി മാണിയും ശ്രീനിഷും; ചിത്രങ്ങള്‍ കാണാം

‘നിതാര ശ്രീനിഷ് ‘; കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് ആഘോഷമാക്കി പേളി മാണിയും ശ്രീനിഷും; ചിത്രങ്ങള്‍ കാണാം

രണ്ടാമത്തെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് ആഘോഷമാക്കി പേളി മാണിയും ശ്രീനിഷും. കുഞ്ഞിന്റെ പേരും ദമ്പതികള്‍ പുറത്തുവിട്ടു. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. നൂല് കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു. ‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും വേണം.’- എന്ന കുറിപ്പിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആശംസകളുമായി പോസ്റ്റിന് […]

Read More
 അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം യാഥാര്‍ഥ്യമായതില്‍ മോദിക്ക് നന്ദി; പാര്‍ലമെന്റില്‍ പ്രത്യേക പ്രമേയം

അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം യാഥാര്‍ഥ്യമായതില്‍ മോദിക്ക് നന്ദി; പാര്‍ലമെന്റില്‍ പ്രത്യേക പ്രമേയം

അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം യാഥാര്‍ഥ്യമായതില്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക പ്രമേയം. വിശ്വാസികളുടെ വര്‍ഷങ്ങളായ സ്വപ്നം യാഥാര്‍ഥ്യമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി വ്യക്തമാക്കുന്നതായിരിക്കുന്നതാകും പ്രമേയം. 17മത് ലോക്‌സഭയുടെ അവസാന സമ്മേളനമാണിത്. സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ രാവിലെ 11 ന് ചട്ടം 193 പ്രകാരമുള്ള പ്രമേയം ബിജെപി എംപി സത്യപാല്‍ സിങ് അവതരിപ്പിക്കും. വൈകി ട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി […]

Read More
 പഴയ ഇരുമ്പ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടി; ആര്‍എസ്എസ് നേതാവും ഭാര്യയും അറസ്റ്റില്‍

പഴയ ഇരുമ്പ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടി; ആര്‍എസ്എസ് നേതാവും ഭാര്യയും അറസ്റ്റില്‍

പാലക്കാട്: പഴയ ഇരുമ്പ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ നേതാവ് കെസി കണ്ണന്‍ (60), ഭാര്യ പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാഭായ് (48) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരന്‍. സ്‌ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാന്‍സായി ഇവര്‍ പണം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്‌ക്രാപ് നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. […]

Read More
 സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണം; വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ്

സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണം; വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ്

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ്. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് സമന്‍സ് നല്‍കിയത്. എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സി സമന്‍സ് നല്‍കിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം സമന്‍സും ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വീണയുടെ ഹര്‍ജി പരിഗണിക്കുക.

Read More
 കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍ ഉയര്‍ത്തി ഇവിടെ നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല, കലക്ടര്‍ നേരിട്ടെത്തി തീരുമാനമെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വനം മന്ത്രി എകെ ശശീന്ദ്രന്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം ചേരുമെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക വനം വകുപ്പ് അധികൃതരുമായി […]

Read More
 വയനാട്ടില്‍ വീണ്ടും കാട്ടാന;കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ജനവാസ മേഖലയില്‍ ഇറങ്ങിയത് റേഡിയോ കോളര്‍ ഘടിപ്പിച്ച ആന

വയനാട്ടില്‍ വീണ്ടും കാട്ടാന;കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ജനവാസ മേഖലയില്‍ ഇറങ്ങിയത് റേഡിയോ കോളര്‍ ഘടിപ്പിച്ച ആന

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ […]

Read More
 ബജറ്റില്‍ വിഹിതം വെട്ടിക്കുറച്ചു; സി പി ഐ മന്ത്രിമാര്‍ പരാതി അറിയിക്കും

ബജറ്റില്‍ വിഹിതം വെട്ടിക്കുറച്ചു; സി പി ഐ മന്ത്രിമാര്‍ പരാതി അറിയിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ അതൃപ്തി പരസ്യമാക്കി സിപിഐ മന്ത്രിമാര്‍. ബജറ്റില്‍ വിഹിതം കുറഞ്ഞെന്നാണ് ചിഞ്ചു റാണി പരസ്യമായി അറിയിച്ചത്. ഡല്‍ഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞതവണത്തെക്കാള്‍ 40 ശതമാനം വിഹിതം വെട്ടിക്കുറച്ചു. ധനമന്ത്രിയെ വിഷയം ധരിപ്പിച്ചു, പരിഹരിക്കുമെന്നാണ് പ്രതീക്ഷ. സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കാരുതുന്നില്ലെന്നും ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന ബജറ്റിലെ അവഗണനയിലുള്ള അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലും. മുന്നണിയിലും മന്ത്രിസഭയിലും വിഷയം ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടേണ്ട സപ്ലൈക്കോയ്ക്ക് ബജറ്റില്‍ മതിയായ നീക്കിയിരിപ്പ് […]

Read More
 മഞ്ചേരിയില്‍ പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവ്.

മഞ്ചേരിയില്‍ പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവ്.

മലപ്പുറം: മഞ്ചേരിയില്‍ പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവ്. 11 ഉം 12 ഉം വയസുള്ള സ്വന്തം മക്കളെ പീഡിപ്പിച്ച മഞ്ചേരി സ്വദേശിക്കാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി കടുത്ത ശിക്ഷ വിധിച്ചത്. 123 വര്‍ഷത്തെ തടവ് ഒന്നിച്ച് അനുഭവിക്കുമ്പോള്‍ 40 വര്‍ഷത്തെ തടവാണുണ്ടാകുക. ഇത് കൂടാതെ ഇയാള്‍ നഷ്ടപരിഹാരവും നല്‍കേണ്ടി വരും. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നര വര്‍ഷത്തിനുള്ളിലാണ് കേസില്‍ വിധി വന്നത്.

Read More