ക്ലാസ്സ്മേറ്റ്‌സ് 79; 7ആം ക്ലാസ്സ് ആദ്യ ബാച്ച് രണ്ടാം സംഗമം കവി ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു

ക്ലാസ്സ്മേറ്റ്‌സ് 79; 7ആം ക്ലാസ്സ് ആദ്യ ബാച്ച് രണ്ടാം സംഗമം കവി ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം :ചുലാംവയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ 7ആം ക്ലാസ്സ് ആദ്യ ബാച്ച് രണ്ടാം സംഗമം ക്ലാസ്സ് മേറ്റ്‌സ് 79’പ്രശസ്ത കവി ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. വിത്സന്‍ എ. പി അദ്ധ്യക്ഷത വഹിച്ചു. മാക്കൂട്ടം . എ. എം. യു പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍. ഇ. അബ്ദുള്‍ ജലീല്‍ മുഖ്യഅതിഥിയായി. പി. ടി. എ. പ്രസിഡന്റ് . എ. കെ. ഷൗക്കത്തലി, സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, എ. പി. അബ്ദുറഹിമാന്‍, എ. പി. സിദ്ദിഖ്, ഉസ്മാന്‍, എന്നിവര്‍ […]

Read More
 മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരിച്ചു

മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരിച്ചു

നെയ്റോബി: മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റം (24) വാഹനാപകടത്തില്‍ മരിച്ചു. കോച്ച് ഗര്‍വായിസ് ഹാകിസിമനയ്ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോഡിന് ഉടമയാണ്. കെനിയയുടെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കെല്‍വിന്‍ കിപ്റ്റം. വാഹനത്തില്‍ കെല്‍വിനും കോച്ചും അടക്കം മൂന്നുപേരാണ് ഉണ്ടായിരുന്നത്. കെല്‍വിനാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ കെല്‍വിനും കോച്ചും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
 ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു

ദോഹ: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇതില്‍ ഏഴുപേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി തടവുശിക്ഷ ആക്കിയിരുന്നു. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ […]

Read More
 മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്; പ്രതിഷേധം

മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്; പ്രതിഷേധം

വയനാട്: മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാന്‍ ഉത്തരവ്. ദൗത്യം ഉടന്‍ ആരംഭിക്കും. മയക്കുവെടിവെച്ചശേഷം ആനയുടെ ആരോഗ്യനില പരിശോധിച്ച് മുത്തങ്ങ ആന സങ്കേതത്തിലേക്ക് മാറ്റാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. മുത്തങ്ങയില്‍ നിന്ന് കുംകിയാനകള്‍ പടമലയിലേക്ക് പുറപ്പെട്ടു. കോടതിയെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുമെന്ന് നേരത്തേ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. സബ് കലക്ടര്‍ ഓഫീസില്‍ കലക്ടറും ജനപ്രതിനിധികളും […]

Read More
 മാനന്തവാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

മാനന്തവാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.കര്‍ണാടകയില്‍ നിന്നും കുങ്കിയാനകളെ എത്തിക്കും. ഉത്തരവ് ഉടനെന്നും മന്ത്രി വ്യക്തമാക്കി. അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മയക്കുവെടി വെക്കുകയാണ് പോംവഴി. കോടതിയെ സാഹചര്യം മനസിലാക്കുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യസഹജമായ എല്ലാം ചെയ്യും എന്നാണ് വയനാട്ടുകാരോട് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ വനം വകുപ്പ് ജീവനക്കാരുടെ മനോവീര്യം […]

Read More
 പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഉടനടി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ഇറക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സി.എ.എക്ക് ആരുടെയും പൗരത്വം കവര്‍ന്നെടുക്കാനാവില്ല. ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന ഒരു നിയമം മാത്രമാണ് സി.എ.എ എന്നും അദ്ദേഹം പറഞ്ഞു.

Read More
 ലോക്സഭയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച; മുസ്ലിം ലീഗ് എം പിമാര്‍ ബഹിഷ്‌ക്കരിച്ചു

ലോക്സഭയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച; മുസ്ലിം ലീഗ് എം പിമാര്‍ ബഹിഷ്‌ക്കരിച്ചു

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ച എം.പിമാര്‍ ബഹിഷ്‌ക്കരിച്ചു. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണു പ്രതിഷേധിച്ചത്. അയോധ്യ ലോക്സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആരോപിച്ചു. ഇന്നലെ രാത്രിയാണ് ചര്‍ച്ചയെക്കുറിച്ച് എം.പിമാരെ വിവരമറിയിച്ചത്. ഇതിനെതിരെ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികള്‍ ആഞ്ഞടിച്ചു മുന്നോട്ടുവരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More
 ഗസ്സയിലെ റഫയില്‍ കരയാക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്

ഗസ്സയിലെ റഫയില്‍ കരയാക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്

തെക്കന്‍ ഗസ്സയിലെ റഫയില്‍ കരയാക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. റഫയിലെ ജനങ്ങളെ ഒഴിപ്പിച്ചശേഷമാകും സൈനിക നടപടിയെന്നാണ് പറയുന്നത്. റഫയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തയ്യാറെടുപ്പിനെക്കുറിച്ച് മേഖലയിലെ നിരവധി രാജ്യങ്ങളെയും അമേരിക്കയെയും അറിയിച്ചതായി ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഫയിലെ കരയാക്രമണം രണ്ടാഴ്ചക്കകം ആരംഭിച്ചേക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനെ അറിയിച്ചതായാണ് വിവരം. രണ്ട് പദ്ധതികള്‍ തയാറാക്കാനാണ് നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടത്. റഫയില്‍നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഒന്ന്. ഹമാസ് പോരാളികളെ കണ്ടെത്തി […]

Read More
 മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ല; അധ്യാപികയെ തള്ളി എന്‍ ഐ ടി

മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ല; അധ്യാപികയെ തള്ളി എന്‍ ഐ ടി

കോഴിക്കോട്: നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റില്‍ പ്രതികരിച്ച് കോഴിക്കോട് എന്‍.ഐ.ടി. മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ലെന്ന് എന്‍.ഐ.ടി വ്യക്തമാക്കി. ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് എന്‍.ഐ.ടി അധികൃതര്‍ അറിയിച്ചത്.

Read More
 കാട്ടാന ആക്രമണം; മാനന്തവാടിയില്‍ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു; ഹര്‍ത്താല്‍;കലക്ടറെയും എസ്പിയെയും തടഞ്ഞു

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു; ഹര്‍ത്താല്‍;കലക്ടറെയും എസ്പിയെയും തടഞ്ഞു

വയനാട:് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വനംമന്ത്രി സ്ഥലത്തെത്താതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സ്ഥലത്തുള്ള എസ്.പിയെയും മറ്റ് പൊലീസുകാരെയും വളഞ്ഞാണ് പ്രതിഷേധം. എസ്പിക്കെതിരെ ഗോ ബാക്ക് വിളികള്‍ നാട്ടുകാര്‍ മുഴക്കുകയാണ്.വയനാട് കലക്ടര്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. പടമല പനച്ചിയില്‍ അജീഷാണ് രാവിലെ ഏഴരയോടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് നാട്ടിലിറങ്ങി അക്രമം നടത്തിയത്. നിലവില്‍ ചാലിഗദ്ധയിലെ കുന്നിലാണ് […]

Read More