‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’; എലിസബത്തിന്റെ കുറിപ്പ്

‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’; എലിസബത്തിന്റെ കുറിപ്പ്

നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുകയാണ്. എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’ എന്നിങ്ങനെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എലിസബത്ത് കുറിപ്പില്‍ പറയുന്നുണ്ട്. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്.

Read More
 14 കാരനെ വെടിവച്ച് കൊന്നു; മൃതദേഹം തട്ടിക്കൊണ്ട് പോയി; ഫലസ്തീനി ബാലനോട് ഇസ്രായേലിന്റെ ക്രൂരത

14 കാരനെ വെടിവച്ച് കൊന്നു; മൃതദേഹം തട്ടിക്കൊണ്ട് പോയി; ഫലസ്തീനി ബാലനോട് ഇസ്രായേലിന്റെ ക്രൂരത

വെസ്റ്റ് ബാങ്ക്: ഫലസ്തീനി ബാലനെ വെടിവച്ച് കൊന്ന ശേഷം ഇസ്രായേല്‍ സൈന്യം മൃതദേഹം തട്ടിക്കൊണ്ടു പോയി. 14 വയസ്സുള്ള വദീഅ് ഷാദി സഅദ് ഇല്‍യാന്‍ എന്ന ബാലനോടാണ് ഇസ്രായേലിന്റെ ക്രൂരത. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെ കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയിലാണ് സംഭവം. ഇസ്രായേല്‍ സേന വദീഇന്റെ പിന്തുടര്‍ന്ന് വെടിവക്കുകയായിരുന്നു. ആദ്യം വെടിയേറ്റപ്പോള്‍ അഞ്ച് മീറ്ററോളം പരിക്കുകളോടെ ഓടിയ വദീഇനെ പുറകെ കൂടി തുരുതുരെ വെടിവച്ചു. ശേഷം സേന മൃതദേഹം തട്ടിക്കൊണ്ടു പോയി. […]

Read More
 അശ്ലീല വീഡിയോ കണ്ടതിനുശേഷം സഹോദരിയെ ബലാത്സംഗം ചെയ്തു; ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 19 കാരന്‍ അറസ്റ്റില്‍

അശ്ലീല വീഡിയോ കണ്ടതിനുശേഷം സഹോദരിയെ ബലാത്സംഗം ചെയ്തു; ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 19 കാരന്‍ അറസ്റ്റില്‍

കാസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ അശ്ലീല വീഡിയോ കണ്ടതിനുശേഷം പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് കഴുത്തുഞെരിച്ച കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി മൂന്നിന് രാത്രി സഞ്ജു മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് യുവാവ് സഹോദരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.

Read More
 ലാവലിന്‍ കേസ് വീണ്ടും മാറ്റി; മെയ് ഒന്നിന് അന്തിമ വാദം; ഏതു ദിവസവും വാദത്തിനു തയ്യാറെന്ന് സിബിഐ

ലാവലിന്‍ കേസ് വീണ്ടും മാറ്റി; മെയ് ഒന്നിന് അന്തിമ വാദം; ഏതു ദിവസവും വാദത്തിനു തയ്യാറെന്ന് സിബിഐ

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതു 38-ാം തവണയാണ് സുപ്രീം കോടതി ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏതു ദിവസവും വാദത്തിനു തയ്യാറെന്ന് സിബിഐ അറിയിച്ചു. ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി […]

Read More
 ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ മാറ്റിവയ്ക്കും

ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ മാറ്റിവയ്ക്കും

ലണ്ടന്‍: ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. 75കാരനായ ചാള്‍സ് രാജാവ് കഴിഞ്ഞമാസം മൂന്ന് ദിവസം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കഴിഞ്ഞുവെന്നും പിന്നീട് നടത്തിയ പരിശോധനകളില്‍ ക്യാന്‍സര്‍ കണ്ടെത്തിയതായും ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പൊതുപരിപാടികള്‍ മാറ്റിവയ്ക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ‘ചാള്‍സ് രാജാവിന് ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഇക്കാലയളവില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് കാര്യങ്ങളും പേപ്പര്‍വര്‍ക്കുകളും പതിവുപോലെ തുടരും. വേഗത്തില്‍ ഇടപെടല്‍ നടത്തിയതിന് രാജാവ് മെഡിക്കല്‍ ടീമിന് നന്ദി പറയുന്നു.

Read More
 ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റി; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെ പിഴയീടാക്കി വിട്ടയച്ചു; വിവാദം

ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റി; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെ പിഴയീടാക്കി വിട്ടയച്ചു; വിവാദം

കോഴിക്കോട്; ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ പിഴയീടാക്കി വിട്ടയച്ച പൊലീസ് നടപടി വിവാദത്തില്‍. സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ഗോവ രാജ്ഭവന്‍ വ്യക്തമാക്കി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയാസ് നികിതാസാണ് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്. ഞായറാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവം. മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. മാവൂര്‍ റോഡ് […]

Read More
 മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

തൃശൂര്‍: മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ്. ഇടപാടില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ വിഎസിന് കോടതി നോട്ടിസ് അയച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നോട്ടിസ് അയച്ചത്. എസ്എന്‍ഡിപി യൂണിയന്റെ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് ഇടപാടില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. എന്‍ഡിപി യോഗത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകള്‍ […]

Read More
 ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പിതാവിന്റെ ഹര്‍ജി തള്ളി; പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി

ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പിതാവിന്റെ ഹര്‍ജി തള്ളി; പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി

കൊച്ചി: ഡോക്ടര്‍ വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ വീഴ്ചപറ്റിയതായും കാണുന്നില്ല. മറ്റേതെന്തിലും തരത്തിൽ പ്രതിക്ക് ഗൂഢാലോചനയോ മറ്റ് ഉദ്ദേശങ്ങളോ ഇല്ലെന്നും ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും […]

Read More
 എം.വി. ദേവിക് ഇന്ത്യന്‍ ടീമില്‍.

എം.വി. ദേവിക് ഇന്ത്യന്‍ ടീമില്‍.

കുന്ദമംഗലം : ഫിബ്രവരി ഏഴു മുതല്‍ പതിനൊന്ന് വരെ ഡല്‍ഹിയില്‍ നടക്കുന്ന വാ കോ ഇന്ത്യ ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ക്വിക്ക് ബോക്‌സിംഗില്‍ ചൈനീസ് കുങ്ഫു അണ്ടര്‍ 12 ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിക്കുന്ന കുരിക്കത്തൂര്‍ സ്വദേശി എം.വി. ദേവിക്. ബിലോ 30 കെ.ജി കാറ്റഗറിയിലാണ് മത്സരിക്കുന്നത്. വടിക്കോട്ടില്‍ രാജേഷ്-ദിഷിന രാജേഷ് ദമ്പതികളുടെ മകനാണ്.

Read More
 കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍; പിടിയിലായത് വെബ്ലി സലീം

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍; പിടിയിലായത് വെബ്ലി സലീം

കോഴിക്കോട് . കാപ്പ നിയമം ലംഘിച്ച പ്രതിയെ പോലീസ് പിടികൂടി. കല്ലായ് സ്വദേശി ആനമാട് ചെന്നലേരി പറമ്പ് വെബ്‌ളി സലീം എന്ന സലീം .സി.പി (46) യെ കാപ്പ നിയമലംഘനം നടത്തിയതിന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫും, എസ്.ഐ സെയ്ഫുള്ള പി.ടി യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടി. കാപ്പ നിയമ പ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും നാടുകടത്തി കൊണ്ട് ഉത്തരവ് ഇറങ്ങിയ […]

Read More