വാക്കുതര്‍ക്കം; മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു; സുഹൃത്ത് പിടിയില്‍

വാക്കുതര്‍ക്കം; മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു; സുഹൃത്ത് പിടിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി റെക്കിബുള്‍ (34) ആണ് മരിച്ചത്. സുഹൃത്ത് ഇജാഉദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read More
 പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് ആണ് അറസ്റ്റിലായത്. ഇയാള്‍ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. പോക്സോ കേസില്‍ മൂന്നുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

Read More
 റോഡ് പണി വിവാദം; മുഹമ്മദ് റിയാസിന് വിമര്‍ശനം; മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് സിപിഎം

റോഡ് പണി വിവാദം; മുഹമ്മദ് റിയാസിന് വിമര്‍ശനം; മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡു വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് യോഗം വിലയിരുത്തി. വിഷയത്തില്‍ സെക്രട്ടേറിയറ്റ് മന്ത്രിയെ അതൃപ്തി അറിയിച്ചു. മന്ത്രി റിയാസിന്റെ പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിമര്‍ശനം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും യോഗം വിലയിരുത്തി. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ ഇടപാടുകളുണ്ടെന്ന ധ്വനിയോടെയുള്ള മന്ത്രി റിയാസിന്റെ […]

Read More
 ഗോഡ്‌സെ പ്രകീര്‍ത്തന കമന്റ്; അധ്യാപിക ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്

ഗോഡ്‌സെ പ്രകീര്‍ത്തന കമന്റ്; അധ്യാപിക ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്

ഗോഡ്‌സെ പ്രകീര്‍ത്തന കമന്റില്‍ എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്. തുടര്‍നടപടികളുടെ ഭാഗമായാണ് സൈബര്‍ സെല്ലിന്റെയും മെറ്റയുടെയും സഹായം തേടിയത്. ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും ഐപി അഡ്രസും ഉള്‍പ്പെടെയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഇന്ന് കാമ്പസില്‍ എത്തിയെങ്കിലും അധ്യാപിക കോളേജില്‍ എത്താതിരുന്നതിനാല്‍ മടങ്ങേണ്ടിവന്നു. എസ്എഫ്‌ഐയുടെ പരാതിയില്‍ കുന്നമംഗലം പൊലീസാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്നായിരുന്നു ഷൈജയുടെ ഫേസ്ബുക്ക് കമന്റ്.

Read More
 തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

ബിഡിജെഎസ് അദ്ധ്യക്ഷനും എന്‍ഡിഎ കേരളഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവികയുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് വധൂവരന്മാരെ ആശീര്‍വദിക്കാന്‍ പ്രധാനമന്ത്രി എത്തിയത്. ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിവിധ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപി.മാര്‍, എംഎല്‍എമാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ രംഗത്തെ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ വിരുന്നിന്റെ ഭാഗമായി.

Read More
 ഭിന്നശേഷി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ ബീറ്റ്‌സ് പദ്ധതി

ഭിന്നശേഷി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ ബീറ്റ്‌സ് പദ്ധതി

കോഴിക്കോട്: ഭിന്നശേഷി കുട്ടികള്‍ക്ക് നീന്തല്‍ പരീശീലനം നല്‍കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ബീറ്റ്‌സ് പദ്ധതി മാവൂര്‍ ബിആര്‍സി യില്‍ ആരംഭിച്ചു. ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികസിപ്പിക്കുക, പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്താനും പദ്ധതി സഹായകരമാകും. വെള്ളന്നൂര്‍ സ്‌നേഹപ്രഭ നീന്തല്‍ക്കുളത്തില്‍ രാവിലെ 8 മുതല്‍ 9 വരെയാണ് ദിവസവും പരിശീലനം നല്‍കുന്നത് . 10 […]

Read More
 ഞങ്ങളുടെ ജീവിതത്തിലും വഴക്കും പിണക്കങ്ങളും ഉണ്ടാവാറുണ്ട്; തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചന്‍

ഞങ്ങളുടെ ജീവിതത്തിലും വഴക്കും പിണക്കങ്ങളും ഉണ്ടാവാറുണ്ട്; തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചന്‍

‘സാധാരണ ദമ്പതിമാരെ പോലെ തങ്ങളുടെ ജീവിതത്തിലും വഴക്കും പിണക്കങ്ങളും ഉണ്ടാവാറുണ്ടെന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ഒരു അഭിമുഖത്തിലാണ് ഐശ്വര്യയുമായുള്ള തര്‍ക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. എത്ര വഴക്കിട്ടാലും ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കാറുണ്ടെന്നും നടന്‍ പറഞ്ഞു. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്. ആരോഗ്യപരമായ തര്‍ക്കങ്ങളാണ് എപ്പോഴും ഉണ്ടാകാറുള്ളത്. അല്ലാത്തപക്ഷം ഇത് ശരിക്കും വിരസമായിരിക്കും. ഒരു ദിവസം മാത്രമാണ് ഞങ്ങളുടെ വഴക്കിന്റെ ദൈര്‍ഘ്യം. ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കും. അത് ഞങ്ങള്‍ക്കിടയിലെ […]

Read More
 യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസ്; അഞ്ചാം പ്രതി കീഴടങ്ങി

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസ്; അഞ്ചാം പ്രതി കീഴടങ്ങി

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ രഞ്ജുവാണ് കീഴടങ്ങിയത്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന് പൊലീസ് അറിയിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍.

Read More
 ബജറ്റ് വെറും വാചക കസര്‍ത്ത്; രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

ബജറ്റ് വെറും വാചക കസര്‍ത്ത്; രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്. കേരളത്തിന്റെ വികസനത്തിനും ,വളര്‍ച്ചയ്ക്കും വേണ്ട ഒന്നും ബജറ്റില്‍ ഇല്ല . കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ ഒരു പ്രഖ്യാപനവും മുന്നോട്ട് വച്ചിട്ടില്ല. വെറും വാചക കസര്‍ത്ത് മാത്രമാണ് ബജറ്റിലുള്ളത്. ടൂറിസം മേഖലയില്‍ പോലും ഒരു പ്രതിക്ഷയും നല്‍കുന്നില്ല. ബജറ്റിലെ നിരീക്ഷണങ്ങള്‍ പലതും വസ്തുതാ വിരുദ്ധമാണ്.സാമ്പത്തികമായി തകര്‍ന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ല.ക്ഷേമ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങി കിടക്കുന്നു .സാധാരക്കാരെ സംബന്ധിച്ച് […]

Read More
 മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ റഹീം പൂവാട്ടുപറമ്പ് നിര്യാതനായി

മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ റഹീം പൂവാട്ടുപറമ്പ് നിര്യാതനായി

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ റഹിം പൂവാട്ടുപറമ്പ് (60) നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സിനിമാ പ്രൊഡക്ഷന്‍ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. പ്രേംനസീര്‍ അഭിനയിച്ച ‘ധ്വനി’എന്ന സിനിമയുടെ പിആര്‍ഒ ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളുടെയും, നിരവധി ടെലിവിഷന്‍ പരിപാടികളുടേയും കഥാകൃത്തായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചു.

Read More