ബിഡിജെഎസ് അദ്ധ്യക്ഷനും എന്‍ഡിഎ കേരളഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവികയുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് വധൂവരന്മാരെ ആശീര്‍വദിക്കാന്‍ പ്രധാനമന്ത്രി എത്തിയത്. ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വിവിധ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപി.മാര്‍, എംഎല്‍എമാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ രംഗത്തെ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ വിരുന്നിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *