നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായെന്ന് നടിയുടെ വീഡിയോ

നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായെന്ന് നടിയുടെ വീഡിയോ

മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ബുദ ബോധവല്‍ക്കരണത്തിനാണ് വ്യാജമരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് നടി പറയുന്നു. ഏതായാലും, ആദരാഞ്ജലികള്‍ അര്‍പ്പിച്ച ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും പങ്കുവച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്.

Read More
 എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി

എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി അദ്വാനിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയന്‍ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്. എല്‍.കെ അദ്വാനിജിക്ക് ഭാരതരത്ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്മാരകമാണ്. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു […]

Read More
 ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാലയിട്ടു; യുവാവ് അറസ്റ്റില്‍

ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാലയിട്ടു; യുവാവ് അറസ്റ്റില്‍

ബെംഗളൂരു റായ്ച്ചൂരിലെ സിരിവാരയില്‍ ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാലയിട്ടു യുവാവ് അറസ്റ്റില്‍. സിരിവാര സ്വദേശി ആകാശ് തല്‍വാറാണ് (23) അറസ്റ്റിലായത്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആകാശ് ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More
 ‘അറേബ്യന്‍ ക്ലബിന്റെ’ജയ്‌സി കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍ പ്രകാശനം ചെയ്തു

‘അറേബ്യന്‍ ക്ലബിന്റെ’ജയ്‌സി കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍ പ്രകാശനം ചെയ്തു

കുന്ദമംഗലം: ആനപ്പാറയില്‍ കലാ- കായിക- സാംസ്‌ക്കാരിക- ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മ ‘ അറേബ്യന്‍ ക്ലബിന്റെ’ ജയ്‌സി കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍ പ്രകാശനം ചെയ്തു.ചടങ്ങില്‍ കുന്ദമംഗലം സബ്ഇന്‍സ്‌പെക്ടര്‍ അബ്ദുസലാം, മുജീബ് എന്‍. ശാഹുല്‍ കെ , സലിം എന്‍ , സനൂഫ് എന്‍ കെ , കാമില്‍ എന്‍ , ഷമീര്‍ എം , ഫാരിസ് എന്‍ കെ , റിയാസ് ടി കെ , റിഷാദ് കെസി , […]

Read More
 പാര്‍ട്ടി വിടാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ആരോപണം; അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച്

പാര്‍ട്ടി വിടാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ആരോപണം; അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം. ബിജെപി നേതാക്കള്‍ 25 കോടി കോഴ നല്‍കി എഎപി നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണത്തിലാണ് അന്വേഷണം. ആരോപണത്തില്‍ നോട്ടീസ് നല്‍കാന്‍ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്റെ വീട്ടിലെത്തി. എഎപി എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിച്ചെന്ന കെജ്രിവാളിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം പൊലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികള്‍ […]

Read More
 ആശ വർക്കർമാരുടെ ഓണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചു: ധനമന്ത്രി കെഎൻ ബാലഗോപാൽ

ആശ വർക്കർമാരുടെ ഓണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചു: ധനമന്ത്രി കെഎൻ ബാലഗോപാൽ

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിൽ 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. ഇതോടെ 7000 രുപയായി പ്രതിഫലം ഉയരും. 26,125 പേര്‍ക്കാണ് നേട്ടം. ആശ പ്രവര്‍ത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രുപ അനുവദിച്ചു. ഓണറേറിയം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവായി നല്‍കുന്നത് 2000 രൂപമാത്രമാണ്. അധിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ മാത്രം അധിക ഇന്‍സെന്റീവും […]

Read More
 20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി; 15 മണിക്കൂറോളം വെള്ളം കിട്ടിയില്ല; തണ്ണീര്‍ കൊമ്പന്റെ മരണ കാരണം എന്ത്?

20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി; 15 മണിക്കൂറോളം വെള്ളം കിട്ടിയില്ല; തണ്ണീര്‍ കൊമ്പന്റെ മരണ കാരണം എന്ത്?

ബെംഗളൂരു: മാനന്തവാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടാനയുടെ മരണകാരണത്തില്‍ അവ്യക്തത തുടരുകയാണ്. എന്താണ് മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയെ വ്യക്തമാകുകയുള്ളുവെങ്കിലും 20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി ഏറ്റത് ഉള്‍പ്പെടെ ആനയെ ബാധിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ദൗത്യത്തിനിടെ ആന പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും ബാഹ്യമായ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. നിര്‍ജലീകരണം ആനയുടെ സ്ഥിതി മോശമാകാന്‍ കാരണമായിട്ടുണ്ടാകാം എന്നും വെറ്ററിനറി മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്. […]

Read More
 തിരിച്ചടിച്ച് അമേരിക്ക; സിറിയയിലും ഇറാഖിലും വ്യോമാക്രമണം

തിരിച്ചടിച്ച് അമേരിക്ക; സിറിയയിലും ഇറാഖിലും വ്യോമാക്രമണം

ജോര്‍ദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. ഞായറാഴ്ച ജോര്‍ദനിലെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. അമേരിക്കന്‍ സൈന്യത്തെ […]

Read More
 തണ്ണീര്‍ കൊമ്പന്‍: പോസ്റ്റുമോര്‍ട്ടത്തിന് കേരള, കര്‍ണാടക സംയുക്ത സംഘം, അന്വേഷിക്കാന്‍ വിദഗ്ധ സമിതി; എ കെ ശശീന്ദ്രന്‍

തണ്ണീര്‍ കൊമ്പന്‍: പോസ്റ്റുമോര്‍ട്ടത്തിന് കേരള, കര്‍ണാടക സംയുക്ത സംഘം, അന്വേഷിക്കാന്‍ വിദഗ്ധ സമിതി; എ കെ ശശീന്ദ്രന്‍

ബംഗളൂരു: മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. ആനയുടെ പോസ്റ്റുമോര്‍ട്ടം കേരളവും കര്‍ണാടകയും സംയുക്തമായി നടത്തും. ഇന്ന് പുലര്‍ച്ചെയാണ് മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെ ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത്. തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്‌മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ […]

Read More
 കുരിക്കത്തൂര്‍ നെല്ലിക്കോട്ട് പറമ്പ് ഹരിദാസ് കെ.ആര്‍(88) നിര്യാതനായി

കുരിക്കത്തൂര്‍ നെല്ലിക്കോട്ട് പറമ്പ് ഹരിദാസ് കെ.ആര്‍(88) നിര്യാതനായി

കുന്ദമംഗലം : കുരിക്കത്തൂര്‍ നെല്ലിക്കോട്ട് പറമ്പ് ഹരിദാസ് കെ.ആര്‍(88) നിര്യാതനായിഭാര്യ: ശാരദ എം. സി. മക്കള്‍: സുധ (റിട്ട. അധ്യാപിക എ എം എല്‍ പി സ്‌ക്കൂള്‍, കുന്ദമംഗലം). പ്രിയ (അധ്യാപിക ,ബാംഗ്‌ളൂര്‍), ശ്രീജിത്ത് (യു.എസ്. എ ). മരുമക്കള്‍: പരേതനായ ശ്രീകുമാര്‍ (രാമനാട്ടുകര ), അരുണ്‍ കുമാര്‍ ( മാങ്കാവ്) , ഫെറിന്‍ (യുഎസ് എ ). സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 ന് മാങ്കാവ് മാനാരി ശ്മശാനത്തില്‍.

Read More