ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്തു; പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്തു; പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ചെന്നൈ: ബൈക്കിലെത്തി സ്ത്രീകളുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫീസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു(41) പിടിയിലായത്. സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവന്‍ മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവന്‍ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണ്.

Read More
 വാണി ജയറാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം; സ്വരമാധുരി കൊണ്ട് വിസ്മയിപ്പിച്ച ഗായിക

വാണി ജയറാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം; സ്വരമാധുരി കൊണ്ട് വിസ്മയിപ്പിച്ച ഗായിക

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. സ്വരമാധുരി കൊണ്ട് വിസ്മയിപ്പിച്ച ഗായികയാണ് വാണി ജയറാം. ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തോളം ഗാനങ്ങളാണ് വാണി ജയറാം സമ്മാനിച്ചത്. 1971 ല്‍ പുറത്തെത്തിയ ഗുഡ്ഡി എന്ന ഹിന്ദിയില്‍ പാടിയ ആദ്യ ചിത്രം ഗായിക എന്ന നിലയില്‍ പേര് കുറിക്കാന്‍ കഴിഞ്ഞു. ബോലേ രേ പപ്പിഹരാ എന്ന ഗാനം അക്കാലത്തെ ഹിറ്റ്ചാര്‍ട്ടുകളില്‍ വളരെ പെട്ടെന്ന് ഇടംപിടിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ഹിന്ദി സിനിമയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പമെല്ലാം […]

Read More
 മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാരും. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ […]

Read More
 തണ്ണീര്‍ കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റ് കൊണ്ട പാടുകള്‍; തുരത്താന്‍ ഉപയോഗിച്ചതാകാം എന്ന് സംശയം

തണ്ണീര്‍ കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റ് കൊണ്ട പാടുകള്‍; തുരത്താന്‍ ഉപയോഗിച്ചതാകാം എന്ന് സംശയം

മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റ് കൊണ്ട പാടുകള്‍. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോള്‍ തുരത്താന്‍ ഉപയോഗിച്ചതാകാം എന്നാണ് സംശയം. തണ്ണീര്‍ കൊമ്പനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ, കേരള കര്‍ണാടക വനംവകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു. കൃത്യമായ ലൊക്കേഷന്‍ സിഗ്‌നല്‍ പല ഘട്ടങ്ങളിലും ലഭിച്ചിച്ചിരുന്നില്ല. ഇത് കാട്ടാനയെ ട്രാക്ക് ചെയ്യാന്‍ തടസ്സമായി. ആനയെ തോല്‍പ്പെട്ടി മേഖലയില്‍ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.ആന എത്തിയത് നാഗര്‍ഹോളെയില്‍ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണെന്ന് […]

Read More
 അഭ്യൂഹങ്ങള്‍ക്ക് വിരാമം; വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ജ്യോതിക

അഭ്യൂഹങ്ങള്‍ക്ക് വിരാമം; വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ജ്യോതിക

തമിഴ് താരജോഡികളായ സൂര്യയും ജ്യോതികയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ വാര്‍ത്തകളോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി ജ്യോതിക. മുബൈയിലേക്ക് താമസം മാറി എന്നത് സംബന്ധിച്ച പ്രതികരണമാണ് ജ്യോതിക നടത്തിയത്. ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാപ്പരാസികള്‍ സൂര്യയും ജ്യോതികയും വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചത്. തന്റെ ജോലിയുടെ ആവശ്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്നാണ് വിഷയത്തില്‍ […]

Read More
 ഭാരത് മാതാകീ ജയ് വിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ഭാരത് മാതാകീ ജയ് വിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

കോഴിക്കോട്: ‘എവെയ്ക് യൂത്ത് ഫോര്‍ നാഷന്‍’ പരിപാടിക്കിടെ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാകീ ജയ് മുദ്രാവാക്യം എല്ലാവരും ഏറ്റുവിളിക്കാത്തതാണ് ലേഖിയെ ചൊടിപ്പിച്ചത്. സദസിലിരിക്കുന്ന യുവതികളോട് ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നും ഇല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നും മന്ത്രി പറഞ്ഞു. പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സദസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സദസിലുണ്ടായിരുന്ന എല്ലാവരും അത് ഏറ്റുവിളിക്കാന്‍ തയ്യാറായില്ല. അത് മന്ത്രിയെ ചൊടിപ്പിച്ചു. അതിനിടെ ഭാരത് മാതാ കീ […]

Read More
 യുവതിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചു; പാസ്റ്റര്‍ അറസ്റ്റില്‍

യുവതിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചു; പാസ്റ്റര്‍ അറസ്റ്റില്‍

ഇടുക്കി: ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോന്‍ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് ആക്രമത്തിന് ഇരയായത്. യുവതിയെ രോഗശാന്തി ശുശ്രൂഷ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാര്‍ത്ഥനക്കിടയില്‍ കീഴ്‌പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി ഐ സുമതി പറഞ്ഞു. കുഞ്ഞുമോന്‍ വിവിധ മേഖലകളില്‍ ആത്മീയ കച്ചവടത്തിന് മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് നിലവില്‍ പരാതികള്‍ […]

Read More
 വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസ്; പ്രതിയെ വെറുതെവിട്ടു

വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസ്; പ്രതിയെ വെറുതെവിട്ടു

വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസിലെ പ്രതി നാരായണ സതീഷിനെ കോടതി വെറുതെവിട്ടു. വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. ഈ കേസുകളിലും പ്രതിയെ കോടതി വെറുതെ വിട്ടു. 2022 ഡിസംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാരായണ സതീഷിനെ പിടികൂടിയ സമയത്ത് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ എത്തിയപ്പോള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് […]

Read More
 കൊളായ്.എ.എല്‍.പി.സ്‌കൂളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കൊളായ്.എ.എല്‍.പി.സ്‌കൂളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കാരന്തൂര്‍: കൊളായ്.എ.എല്‍.പി.സ്‌കൂളില്‍വാര്‍ഷികാഘോഷം തരംഗം 24 നടത്തി. സമാപനയോഗം പ്രശസ്ത സിനിമാ സീരിയല്‍ നടനായ വിജയന്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജി സി.പി അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ കയ്യെഴുത്ത് മാസിക- ദളങ്ങള്‍ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ പ്രകാശനം ചെയ്തു. കൊളായ് സ്‌കൂളിന്റെ വെബ് സൈറ്റ് എ.ഇ. ഒ. കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്ത ശേഷം COPA പരീക്ഷയില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്ക് നേടിയ ശില്‍പദാസ്, SSLC ഫുള്‍ A+ നേടിയ സാന്ദ്ര കെ […]

Read More
 കോഴിക്കോട് എന്‍ഐടിയിലെ സംഘര്‍ഷം: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് എടുത്തു

കോഴിക്കോട് എന്‍ഐടിയിലെ സംഘര്‍ഷം: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് എടുത്തു

കോഴിക്കോട്: എന്‍ഐടിയിലെ സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. തടഞ്ഞ് വെച്ച് ഭീഷിണിപ്പെടുത്തല്‍, മാരകമായി പരുക്കേല്‍പ്പിക്കാന്‍ ശ്രമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Read More