യുവാവിനെ കാമുകിയുടെ കുടുംബം കൊന്നു; മൃതദേഹം കണ്ടെത്തിയത് സെമിത്തേരിയില്‍

യുവാവിനെ കാമുകിയുടെ കുടുംബം കൊന്നു; മൃതദേഹം കണ്ടെത്തിയത് സെമിത്തേരിയില്‍

ചെന്നൈ: ദളിത് യുവാവിനെ കാമുകിയുടെ കുടുംബം കൊന്നു. പെരുങ്കളത്തൂര്‍ സ്വദേശി ജീവ(24) ആണ് മരിച്ചത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രബലജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. ബന്ധത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു കുടുംബം. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ജീവയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ജാതിയുടെ പേരിലുള്ള കൊലയെന്ന് കരുതുന്നില്ലെന്നാണ് എസിപിയുടെ വിശദീകരണം.

Read More
 ഒറ്റയാനിറങ്ങിയ സംഭവം; മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഒറ്റയാനിറങ്ങിയ സംഭവം; മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട:് മാനന്തവാടിയില്‍ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേര്‍ന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. റോഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയില്‍ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

Read More
 മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി; വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം

മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി; വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം

മലപ്പുറം: എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. ടൗണിന് സമീപത്തെ സ്വകാര്യ ഭൂമിയില്‍ നിന്നും കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം തുടരുകയാണ്. പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റിയത്. പ്രശ്നങ്ങളില്ലാതെ കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ജീവനക്കാര്‍.

Read More
 വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍

വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍

വയനാട്: എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത പഞ്ചായത്തിലാണ് ആനയെത്തിയത്. ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ആനയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാട്ടാനയെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയിലെത്തിയ ആന മാനന്തവാടിയിലേക്ക് നീങ്ങുകയാണ്. കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ […]

Read More
 കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ; കേന്ദ്ര റെയില്‍വേ മന്ത്രി

കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ; കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്ത് ഇത് 372 കോടി മാത്രമാണ്. യുപിഎ കാലത്തെ അപേക്ഷിച്ച് ഏഴുമടങ്ങ് അധിക വിഹിതമാണ് കേരളത്തിലെ റെയില്‍വേ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ 92 മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളും നിര്‍മ്മിച്ചു. ഇക്കാലയളവില്‍ 34 ഫുട്ട് ഓവര്‍ ബ്രിഡ്ജുകളും 48 ലിഫ്റ്റുകളുമാണ് പണിതത്. ട്രെയിന്‍ വേഗം കൂട്ടുന്നതിന് വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട […]

Read More
 രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവാക്കിയത് 71.8 കോടി രൂപ

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവാക്കിയത് 71.8 കോടി രൂപ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവായ തുകയുടെ വിവരങ്ങള്‍ പുറത്ത്. 2022 സെപ്തംബറിനും 2023 ജനുവരിക്കും ഇടയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവാക്കിയ ആകെ തുക 71.8 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-23 വര്‍ഷത്തേക്കുള്ള കോണ്‍ഗ്രസിന്റെ മൊത്തം വാര്‍ഷിക ചെലവിന്റെ 15.3 ശതമാനവും ഭരണപരവും പൊതുപരവുമായ ചെലവുകളുടെ 30 ശതമാനവുമാണ് യാത്രയ്ക്കായി ചെലവാക്കിയത്. […]

Read More
 മാഹിയില്‍ നിന്നും 72 ലിറ്റര്‍ വിദേശമദ്യം കടത്തി വില്‍പ്പന; സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

മാഹിയില്‍ നിന്നും 72 ലിറ്റര്‍ വിദേശമദ്യം കടത്തി വില്‍പ്പന; സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന 72 ലിറ്റര്‍ വിദേശമദ്യം എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടി. സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരെയാണ് എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറിന്റെ ഡിക്കില്‍ എട്ട് ബോക്സുകളിലായിട്ടായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം കടത്താനുപയോഗിച്ചിരുന്ന കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്തുനിന്നുമാണ് […]

Read More
 ശുചിത്വ ബോധവത്കരണ യാത്രക്ക് പന്തീര്‍പാടം പൗര സമിതി സ്വീകരണം നല്‍കി

ശുചിത്വ ബോധവത്കരണ യാത്രക്ക് പന്തീര്‍പാടം പൗര സമിതി സ്വീകരണം നല്‍കി

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് നടത്തിയ ശുചിത്വ ബോധവത്കരണ യാത്രക്ക് പന്തീര്‍പാടം പൗര സമിതി സ്വീകരണം നല്‍കി. കുന്ദമംഗലം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ലിജി പുല്കുന്നുമ്മല്‍ നേതൃത്വം നല്‍കുന്ന ശുചിത്ത ബോധവത്കരണ യാത്രക്ക് പന്തീര്‍പാടത്ത് പൗരസമിതി സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ കെ സി നൗഷാദ് അധ്യക്ഷതവഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്മാരായ തിരുവലത് ചന്ദ്രന്‍, പ്രീതി, ശബ്‌ന, റഷീദ്, മെമ്പര്‍മാരായ പി കൗലത്, പി നജീബ് ശിവാനന്ദന്‍, പൗര സമിതി കണ്‍വീനര്‍ ഒ സലീം […]

Read More
 ലക്ഷദ്വീപിലേക്ക് കൂടുതല്‍ വികസനം; പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും; ധനമന്ത്രി

ലക്ഷദ്വീപിലേക്ക് കൂടുതല്‍ വികസനം; പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും; ധനമന്ത്രി

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകോത്തര നിലവാരത്തില്‍ ടൂറിസം വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Read More
 പിതാവിന്റെ തലയറുത്തു; യുട്യൂബില്‍ വീഡിയോ പങ്കുവെച്ചു; യുവാവ് അറസ്റ്റില്‍

പിതാവിന്റെ തലയറുത്തു; യുട്യൂബില്‍ വീഡിയോ പങ്കുവെച്ചു; യുവാവ് അറസ്റ്റില്‍

വാഷിംഗ്ടണ്‍: പെന്‍സില്‍വാനിയയിലെ വീട്ടില്‍ വച്ച് പിതാവിന്റെ തലയറുത്ത ശേഷം യുട്യൂബില്‍ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റില്‍. യു.എസുകാരനായ ജസ്റ്റിന്‍ മോണ്‍(33) ആണ് പിതാവ് മൈക്കല്‍ മോണിനെ(68)അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ തലയില്ലാത്ത മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ഭാര്യയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവദിവസം താന്‍ ഉച്ചക്ക് രണ്ടുമണി വരെ വീട്ടിലുണ്ടായിരുന്നുവെന്നും പുറത്തുപോയി വന്നപ്പോള്‍ ഭര്‍ത്താവിന്റെ കാര്‍ അവിടെയുണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൈക്കിളിന്റെ മൃതദേഹം ബാത്‌റൂമില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസെത്തുന്നതിനു മുന്‍പെ ദമ്പതികളുടെ മൂത്ത മകനായ […]

Read More