മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന 72 ലിറ്റര്‍ വിദേശമദ്യം എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടി. സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരെയാണ് എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറിന്റെ ഡിക്കില്‍ എട്ട് ബോക്സുകളിലായിട്ടായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം കടത്താനുപയോഗിച്ചിരുന്ന കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്തുനിന്നുമാണ് കേരളത്തില്‍ വില്‍ക്കാന്‍ അനുവാദമില്ലാത്ത വിദേശമദ്യവുമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *