വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ തോല്‍പ്പെട്ടി നരിക്കല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണന്‍ (55) ആണ് മരിച്ചത്. ആദിവാസ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നാണ് വിവരം. കാപ്പിത്തോട്ടത്തില്‍ കാവല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എസ്റ്റേറ്റിന്റെ 500 മീറ്റര്‍ മാറി വനപ്രദേശമാണ്. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. എപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് വ്യക്തമല്ല.

Read More
 അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ

അങ്കമാലി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പ്രതിയുടെ സഹോദരന്‍ ശിവന്‍, ഇയാളുടെ ഭാര്യ വല്‍സല , മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 ഫെബ്രുവരി 12 നായിരുന്നു കൊലപാതകം. കൊലപാതകം, കൊലപാതക ശ്രമം, ആയുധമുപയോഗിച്ചുള്ള ആക്രമണം അടക്കം പ്രതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിക്രൂരമായി ഒന്നിനുപിറകേ മറ്റൊന്ന് എന്ന രീതിയിലാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നും വൈരാഗ്യബുദ്ധി സൂക്ഷിക്കുന്ന പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ […]

Read More
 ജയ് ഷാ മൂന്നാം തവണയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റ്

ജയ് ഷാ മൂന്നാം തവണയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റ്

ബാലി: ബിസിസിഐ സെക്രട്ടറി ജയ് ഷാ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ജയ് ഷാ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ബാലിയില്‍ ചേര്‍ന്ന ഏഷ്യന്‍ കൗണ്‍സില്‍ യോഗമാണ് ഷായെ വീണ്ടും തെരഞ്ഞെടുത്തത്. ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വയാണ് ഷായുടെ കാലാവധി നീട്ടണമെന്നു വ്യക്തമാക്കിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ 2021ലാണ് ഷാ ഏഷ്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തെത്തിയത്. 2022ല്‍ ടി20 ഫോര്‍മാറ്റിലും 23ല്‍ ഏകദിന ഫോര്‍മാറ്റിലും ഏഷ്യ കപ്പ് […]

Read More
 വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു

വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More
 വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; 17 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; 17 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

അസമിലെ ബാര്‍പേട്ട ജില്ലയിലെ ബാഗ്ബര്‍ മൗരിപം ഗ്രാമത്തില്‍ ആറു വയസ്സുകാരിയെ 17 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിനുള്ളില്‍ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ജനുവരി 26ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറുവയസ്സുകാരിയെ കാണാതാവുകയായിരുന്നു. കുടുംബം തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പൊലീസിനെ സമീപിച്ചു. ജനുവരി 29ന് ഇതേ ഗ്രാമത്തിലെ 17കാരന്റെ വീട്ടില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ആറുവയസുകാരി ക്രൂരമായ പീഡനത്തിന് […]

Read More
 തോഷഖാന കേസില്‍ ഇംറാന്‍ ഖാനും ഭാര്യക്കും 14 വര്‍ഷം വീതം തടവ്

തോഷഖാന കേസില്‍ ഇംറാന്‍ ഖാനും ഭാര്യക്കും 14 വര്‍ഷം വീതം തടവ്

ഇസ്ലാമാബാദ്: തോഷഖാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 14 വര്‍ഷം വീതം തടവ് ശിക്ഷ. ഇസ്ലാമാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷം വിലക്കും 787 ദശലക്ഷം പാകിസ്താന്‍ രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വെക്കാം. അല്ലാത്തവ തോഷഖാന […]

Read More
 രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമായിരുന്നു; അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കി, വനിത സംവരണ ബില്‍ പാസാക്കി; ജി 20 വിജയകരമായി നടത്തി; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമായിരുന്നു; അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കി, വനിത സംവരണ ബില്‍ പാസാക്കി; ജി 20 വിജയകരമായി നടത്തി; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമായിരുന്നെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി. ജമ്മു കാശ്മീര്‍ പുനഃസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി. ജി 20 വിജയകരമായി നടത്തി. കായികരംഗത്തും നേട്ടമുണ്ടായി. പാര്‍ലമെന്റില്‍ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

Read More
 ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരന്‍ കോഫി ഹൗസിനുള്ളില്‍ തൂങ്ങി മരിച്ചു

ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരന്‍ കോഫി ഹൗസിനുള്ളില്‍ തൂങ്ങി മരിച്ചു

ബാലരാമപുരം ആറാലുംമൂട് ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരനെ കോഫി ഹൗസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര, വ്‌ളാങ്ങാമുറി സ്വദേശി ലാല്‍ സിംഗ് (50) ആണ് മരിച്ചത്. കോഫി ഹൗസിലെ ജീവനക്കാരുടെ വിശ്രമമുറിയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാതെ കോഫി ഹൗസിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്ന മുറിയില്‍ ഉറങ്ങുകയായിരുന്നു. രാവിലെ നാലര മണിക്ക് ജീവനക്കാരെത്തിയിട്ടും ലാല്‍ സിംഗിനെ കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിശ്രമ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ […]

Read More
 ‘കുന്ദമംഗലം കൂട്ടുകാര്‍’ ബോധവത്കരണ സെമിനാര്‍ ‘ഫെബ്രുവരി 11ന്’ സംഘടിപ്പിക്കുന്നു

‘കുന്ദമംഗലം കൂട്ടുകാര്‍’ ബോധവത്കരണ സെമിനാര്‍ ‘ഫെബ്രുവരി 11ന്’ സംഘടിപ്പിക്കുന്നു

കുന്ദമംഗലം: ‘കുന്ദമംഗലം കൂട്ടുകാര്‍’ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ഫെബ്രുവരി 11ന്’ അമിത ലഹരി ഉപയോഗവും, തെറ്റായ വഴിവിട്ട ബന്ധങ്ങളും അതുമൂലം ഉണ്ടാകുന്ന ജീവിത തകര്‍ച്ചകളില്‍ നിന്ന് എങ്ങിനെ മോചിതരാകാം (ലഹരി, വിദ്യാഭ്യാസം, സാമൂഹികജീവിതം) എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. കുന്ദമംഗലം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ‘ഫെബ്രുവരി 11ന്’രാവിലെ 9:30 മുതല്‍ 12:30 വരെ സെമിനാര്‍ നടത്തുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് കൂട്ടായ്മ പറയുന്നു.

Read More
 സിനിമാ തിയേറ്റര്‍ ഉടമ കെ ഒ ജോസഫ് കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണു മരിച്ചു

സിനിമാ തിയേറ്റര്‍ ഉടമ കെ ഒ ജോസഫ് കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണു മരിച്ചു

കോഴിക്കോട്ട: പ്രമുഖ സിനിമാ തിയേറ്റര്‍ ഉടമ കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണു മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ്(75) ആണ് മരിച്ചത്. ചങ്ങരംകുളത്തെ മറ്റൊരു തിയേറ്ററിലാണ് സംഭവം. എറണാകുളത്ത് തിയേറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് എത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി തലയിടിച്ച് വീഴുകയായിരുന്നു. ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം […]

Read More