സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ല; മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ല; മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ 60 ദിവസത്തിനകം എത്തിക്കണമെന്നത് നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 81 ശതമാനം ഓര്‍ഡറുകളിലും 60 ദിവസം എന്ന കാലയളവ് നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ചില കമ്പനികള്‍ 988 ദിവസം കാലതാമസം വരുത്തിയെന്നാണ് കണ്ടെത്തല്‍. സംവിധാനം […]

Read More
 കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് കണ്ണൂരിലും നടന്നതെന്നാണ് പരാതി ഉയര്‍ന്നത്.

Read More
 സുരേഷ് കാട്ടായില്‍, പടനിലം ബാബു എന്നിവരെ ആദരിച്ചു

സുരേഷ് കാട്ടായില്‍, പടനിലം ബാബു എന്നിവരെ ആദരിച്ചു

പൊയില്‍താഴം ഭഗവതി ക്ഷേത്രത്തിന് വേണ്ടി ഭക്തി ഗാന രചന നടത്തിയ സുരേഷ് കാട്ടായില്‍, ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ പടനിലം ബാബു എന്നിവരെ കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. സുരേഷ് കാട്ടായിലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം ശശികല പുനപ്പോത്തില്‍ അധ്യക്ഷത വഹിച്ചു. സി. ടി. ബിനോയ്, കെ. സി. ഭാസ്‌കരന്‍ മാസ്റ്റര്‍ ബാബു പടനിലം എന്നിവര്‍ സംസാരിച്ചു. സുരേഷ് കാട്ടായി സ്വാഗതവും, കോഴിക്കയം ക്ഷേത്ര സെക്രട്ടറി നന്ദിയും പറഞ്ഞു.

Read More
 ഭര്‍ത്താവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

ഭര്‍ത്താവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

പത്തനംതിട്ട: വലഞ്ചുഴിയില്‍ ഭര്‍ത്താവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് സംഭവം. ഹാഷിമും ഭാര്യയും തമ്മില്‍ നേരത്തെ തന്നെ വഴക്കായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്നലെ രാത്രി ഭാര്യവീട്ടിലെത്തിയ ഹാഷിം ഭാര്യയുമായി വീണ്ടും വഴക്കിട്ടു. ഇതിനു പിന്നാലെ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് […]

Read More
 മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യുവകുപ്പ്; ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി

മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യുവകുപ്പ്; ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി

ചിന്നക്കനാലില്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന് 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യുവകുപ്പ്. ഹിയറിങ്ങിന് ഹാജരാകാന്‍ മാത്യുവിന് നോട്ടിസ് നല്‍കി . ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന എറ്റേര്‍നോ കപ്പിത്താന്‍ റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള ഭൂമിയാണ് കയ്യേറിയെന്നു കണ്ടെത്തിയിരിക്കുന്നത്. 50 സെന്റ് സര്‍ക്കാര്‍ ഭൂമി തിരികെപ്പിടിക്കാന്‍ ഇടുക്കി കലക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ഭൂരേഖാ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കലക്ടര്‍ അംഗീകരിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ […]

Read More
 14 കാരിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചു; 24 കാരന്‍ പിടിയില്‍

14 കാരിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചു; 24 കാരന്‍ പിടിയില്‍

കുന്ദമംഗലം: 14 കാരിയെ കുന്ദമംഗലം സ്റ്റാന്‍ഡില്‍ നിന്നും കൂട്ടി കൊണ്ട് പോയി മുക്കത്തെ വീട്ടില്‍ വച്ചു പീഡിപ്പിച്ചു. പ്രതി പിടിയില്‍. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ നൗഷാദിന്റെ മകന്‍ അജ്മല്‍ ടി കെ (24) ആണ് പിടിയിലായത്. കുന്ദമംഗലം സി ഐ ശ്രീകുമാര്‍, എസ് ഐ അനീഷ്, എസ് ഐ അഭിലാഷ്, എസ് ഐ സുരേഷന്‍, സിപിഒ വിശേബ്, സിപിഒ സജിത്, സിപിഒ രജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More
 പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വാനും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വാനും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വാനിലുണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖില്‍, പച്ചക്കറി ലോറി ഡ്രൈവര്‍ നിലഗീരി സ്വദേശി അജിത് എന്നിവരാണ് മരിച്ചത്.വാനിലുണ്ടായിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട – കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമായിരുന്നു അപകടം. കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും […]

Read More
 സ്‌കൂള്‍ യൂണിഫോം: നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി അനുവദിച്ചു

സ്‌കൂള്‍ യൂണിഫോം: നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി അനുവദിച്ചു

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്‍കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നേരത്തെ 53 കോടി നല്‍കിയിരുന്നു.സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുളള സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും, ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും […]

Read More
 അധ്യാപകന്റെ കൈവെട്ടുകേസ്; സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങി എന്‍.ഐ.എ; നീക്കം ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാന്‍ വേണ്ടി

അധ്യാപകന്റെ കൈവെട്ടുകേസ്; സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങി എന്‍.ഐ.എ; നീക്കം ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാന്‍ വേണ്ടി

കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതിയായ സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍.ഐ.എ ഒരുങ്ങുന്നു. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുന്നതിനായാണ് നീക്കം. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞശേഷമാണ് സവാദ് പിടിയിലായത്. സവാദിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണു സവാദിനെ സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു തുടങ്ങിയത്. വിവരം നല്‍കിയവരുടെ സുരക്ഷ […]

Read More
 സന്തോഷ വാര്‍ത്ത; അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം കൂട്ടി; ആനുകൂല്യം 60232 പേര്‍ക്ക്

സന്തോഷ വാര്‍ത്ത; അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം കൂട്ടി; ആനുകൂല്യം 60232 പേര്‍ക്ക്

തിരുവനന്തപുരം: അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പത്തു വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപ കൂടും. 60,232 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പുതുക്കിയ വേതനത്തിന് അര്‍ഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേര്‍ക്ക് […]

Read More