പോയവര്‍ പോകട്ടെ, ‘ഇന്ത്യ’ മുന്നണി ഒറ്റകെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പോയവര്‍ പോകട്ടെ, ‘ഇന്ത്യ’ മുന്നണി ഒറ്റകെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പോയവര്‍ പോകട്ടെയെന്നും ‘ഇന്ത്യ’ മുന്നണി ഇതിനെ ഒറ്റകെട്ടായി പോരാടുമെന്നും ഖാര്‍ഗെ പ്രതികരിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകും.

Read More
 ആനയെ കയറ്റി പോകുകയായിരുന്ന ലോറി ബൈക്കില്‍ ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ആനയെ കയറ്റി പോകുകയായിരുന്ന ലോറി ബൈക്കില്‍ ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിലാണ് സംഭവം. വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Read More
 ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല; വി ഡി സതീശന്‍

ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല; വി ഡി സതീശന്‍

ചലചിത്ര താരങ്ങളെ പത്മ അവാര്‍ഡുകളില്‍ പരിഗണിക്കുമ്പോള്‍ ആദ്യമെത്തേണ്ടത് മമ്മൂട്ടിയുടെ പേരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാതാ മോഹന്‍, എം.എന്‍ കാരിശ്ശേരി, നെടുമുടി വേണു , ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് […]

Read More
 ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നുവീണു; സ്ത്രീ മരിച്ചു; 17 പേര്‍ക്ക് പരിക്ക്

ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നുവീണു; സ്ത്രീ മരിച്ചു; 17 പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നുവീണു. അപകടത്തില്‍ 45 കാരിയായ സ്ത്രീ മരിച്ചു. കല്‍ക്കാജി മന്ദിറിലെ ‘മാതാ കാ ജാഗരണ്‍’ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. 17 പേര്‍ക്ക് പരിക്ക്. അപകടസമയത്ത് 1500 ലധികം പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. അമിതഭാരത്തെ തുടര്‍ന്നാണ് വേദി തകര്‍ന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കല്‍ക്കാജി ക്ഷേത്രത്തില്‍ ‘മാതാ കാ ജാഗരണ്‍’ പരിപാടി സംഘടിപ്പിച്ചിരുന്നു. 1500 മുതല്‍ 1600 വരെ ആളുകള്‍ പരിപാടി കാണാന്‍ തടിച്ചുകൂടി. ഇതിനിടെ സംഘാടകര്‍ക്കും വിഐപികളുടെ കുടുംബാംഗങ്ങള്‍ക്കും ഇരിക്കാന്‍ തയ്യാറാക്കിയ […]

Read More
 ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

ടെലിവിഷന്‍ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയല്‍ താരം ഗോപിക അനിലും വിവാഹിതരായി. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചിത്രങ്ങള്‍ കാണാം…

Read More
 ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

പട്‌ന: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ജെഡിയു എംഎല്‍എമാരുടെ യോഗത്തിലാണ് രാജിപ്രഖ്യാപിച്ചത്. കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ബിജെപിക്കൊപ്പം ചേര്‍ന്ന് രൂപവത്കരിക്കുന്ന സര്‍ക്കാറില്‍ മുഖ്യമന്ത്രിയായി ഞായറാഴ്ച വൈകീട്ട് അഞ്ചോടെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍ ഡി എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More
 കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

പാലക്കാട്: കോട്ടായിയില്‍ ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Read More
 പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് നടപടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. 2022 ബിജെപി പ്രാദേശിക നേതൃത്വം മേഖലയിലെ രണ്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 56 ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്.

Read More
 16 കാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

16 കാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അൻവർ സാദത്തിനെ (45) താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഈങ്ങാപ്പുഴയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയനാട് സ്വദേശിയായ പെൺകുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോഴാണ് പ്രതി പീഡിപ്പിച്ചത്. ഇപ്പോൾ 16 വയസ്സായ പെൺകുട്ടി കൗൺസിലിങ്ങിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയത്.

Read More
 ‘സുവനീര്‍ പാഠം 90’ പ്രകാശനം ചെയ്തു

‘സുവനീര്‍ പാഠം 90’ പ്രകാശനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം എ എം എല്‍ പി സ്‌കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ജനശബ്ദം ന്യൂസ് പ്രസിദ്ധീകരിക്കുന്ന നവതി സുവനീര്‍ പാഠം90 കവര്‍ എം കെ രാഘവന്‍ എം പി മാധ്യമപ്രവര്‍ത്തകന്‍ കോയ കുന്ദമംഗലത്തിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സ്‌കൂളിന്റെ ചരിത്രം, വിദ്യാര്‍ത്ഥികളുടെ രചനകള്‍, ചിത്രങ്ങള്‍, പൂര്‍വ്വ അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ഓര്‍മ്മക്കുറിപ്പുകള്‍, സ്‌കൂളിന്റെ മികവ്,പ്രവര്‍ത്തനങ്ങള്‍, അവധി ആഘോഷത്തിന്റെ വിവരണങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, പ്രാദേശിക ചരിത്രം, പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലേഖനങ്ങള്‍, നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സുവനീറില്‍ ഉള്‍പ്പെടുത്താന്‍ […]

Read More