പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

തൃശൂര്‍: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടക്കുളത്തിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂര്‍ പൊലീസും മാള പൊലീസും മാള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതല്‍ താഴ്ചയുള്ള പാറമട ആയതിനാല്‍ സ്‌കൂബ ഡൈവേഴ്‌സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം […]

Read More
 പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശ; ആണ്‍കുഞ്ഞിനെ അച്ഛന്‍ കൊലപ്പെടുത്തി

പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശ; ആണ്‍കുഞ്ഞിനെ അച്ഛന്‍ കൊലപ്പെടുത്തി

മധ്യപ്രദേശിലെ ബേതുല്‍ ജില്ലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി അച്ഛന്‍. പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശനായാണ് ആണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തിയത്. നേരത്തെ തന്നെ രണ്ട് ആണ്‍കുട്ടികളുള്ളതിനാല്‍ മൂന്നാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍ ആ കുട്ടിയും ആണ്‍കുട്ടിയായിരുന്നു. ഇതോടെയാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യയെ മര്‍ദ്ദിച്ച് 12 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന യുവതി വീണ്ടും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തിരികെവന്നപ്പോള്‍ കുഞ്ഞ് കുടിലില്‍ മരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിന്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ […]

Read More
 കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികള്‍ക്ക് ഷോക്കേറ്റു; ഭാര്യ മരിച്ചു; അപകടത്തില്‍ ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു

കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികള്‍ക്ക് ഷോക്കേറ്റു; ഭാര്യ മരിച്ചു; അപകടത്തില്‍ ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു

പത്തനംതിട്ട: വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയില്‍ കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികള്‍ക്ക് ഷോക്കേറ്റു. ഭാര്യ മരിച്ചു. സുധാമണി (55) ആണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു. ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ ചാരിയ ഇരുമ്പ് ഏണിയുടെ മറുഭാഗം ഇലട്രിക്ക് ലൈനില്‍ തട്ടുകയായിരുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ക്ക് ഷോക്കറ്റത്. സുധാമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Read More
 ‘യഥാര്‍ഥ രാമന്‍ സുന്നത് ചെയ്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്‍’; പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ പ്രചാരണം; പരാതി നല്‍കി

‘യഥാര്‍ഥ രാമന്‍ സുന്നത് ചെയ്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്‍’; പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ പ്രചാരണം; പരാതി നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. നമോ എഗെയ്ന്‍ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട്, ‘യഥാര്‍ഥ രാമന്‍ സുന്നത് ചെയ്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്‍’ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയിലായിരുന്നു പ്രചരണം. വി.ഡി സതീശന്റെ ചിത്രം വച്ചായിരുന്നു വ്യാജ പ്രചരണം. ഇത് വിവിധ […]

Read More
 ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; ആശങ്ക പങ്കുവച്ച് താരം

ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; ആശങ്ക പങ്കുവച്ച് താരം

മുംബൈ: ഡീപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ‘സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്’ എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് സച്ചിന്റെതായി പുറത്തുവന്നത്. സംഭവത്തില്‍ സച്ചിന്‍ കടുത്ത ആശങ്ക പങ്കുവച്ചു. സച്ചിന്റെ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമമായ എക്‌സസിലൂടെ അറിയിച്ചത്. തന്റെ മകള്‍ സാറ ഓണ്‍ ലൈന്‍ കളിച്ച് വലിയ തുക സമ്പാദിക്കുന്നതായും അതുപോലെ എല്ലാവരും കളിക്കണമെന്ന തരത്തിലുള്ള വ്യാജ പരസ്യവീഡിയോയാണ് സച്ചിന്റെതായി പ്രചരിക്കുന്നത്. ഈ വിഡിയോയുമായി തനിക്ക് […]

Read More
 സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലമായി ഫറോക് പഴയ പാലം

സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലമായി ഫറോക് പഴയ പാലം

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി ഫറോക് പഴയ പാലം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് 1.65 രൂപമുടക്കി ദീപാലംകൃതമാക്കിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുജനത്തിന് തുറന്നുകൊടുത്തു. ലൈറ്റിങ്ങിനോടൊപ്പം കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. പാലത്തില്‍ സെല്‍ഫി പോയിന്റിനു പുറമേ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് […]

Read More
 ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ടു; ഏഴ് വയസുകാരന്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ടു; ഏഴ് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: മൂന്നാനക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ട ഏഴ് വയസുകാരന്‍ മരിച്ചു. ഇലക്ട്രിക്ക് പോസ്റ്റില്‍ തലയിടിച്ചാണ് വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നില്‍ വൈഷ്ണവ് മരിച്ചത്. ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകനാണ് വൈഷ്ണവ്. അമ്മയോടൊപ്പം ഓട്ടോയില്‍ പോകവേയാണ് അപകടം. വൈഷ്ണവ് വേറ്റിനാട് എം ജി എം സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഓട്ടോ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവേ തല പുറത്തിട്ടു വൈഷ്ണവിന്റെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് […]

Read More
 ജര്‍മ്മനിയില്‍ നിന്ന് പോസ്റ്റല്‍ മാര്‍ഗം ലഹരിക്കടത്ത്; കൊച്ചിയില്‍ 7 പേര്‍ അറസ്റ്റില്‍; 326 എല്‍ എസ് ഡി സ്റ്റാമ്പും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

ജര്‍മ്മനിയില്‍ നിന്ന് പോസ്റ്റല്‍ മാര്‍ഗം ലഹരിക്കടത്ത്; കൊച്ചിയില്‍ 7 പേര്‍ അറസ്റ്റില്‍; 326 എല്‍ എസ് ഡി സ്റ്റാമ്പും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

കൊച്ചി: ജര്‍മ്മനിയില്‍ നിന്ന് പോസ്റ്റല്‍ മാര്‍ഗം ലഹരിക്കടത്തിയ ഏഴുപേര്‍ കൊച്ചിയില്‍ പിടിയില്‍. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് ആണ് പിടികൂടിയത്. ഇവരില്‍ നിന്ന് 326 എല്‍ എസ് ഡി സ്റ്റാമ്പും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ശരത് പാറക്കല്‍,ഷാരോണ്‍,അബിന്‍ ബാബു,അമ്പാടി കെ.പി,ഷാജി,അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴുദിവസം നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.

Read More
 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും; ബി.എസ്.പി അധ്യക്ഷ മായാവതി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും; ബി.എസ്.പി അധ്യക്ഷ മായാവതി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസും എസ്.പിയും വ്യവസായികളുടെ പാര്‍ട്ടിയാണ്. ബി.എസ്.പിയാണ് പാവങ്ങളുടെ പാര്‍ട്ടി. ബി.ജെ.പിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടി ബി.എസ്.പി മാത്രമാണ്. ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്കറുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാവങ്ങളുടെ പാര്‍ട്ടിയാണ് ബി.എസ്.പിയെന്നും മായാവതി വ്യക്തമാക്കി. ഇന്‍ഡ്യ സഖ്യത്തില്‍ ചേരാന്‍ ബി.എസ്.പി തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ബി.എസ്.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരുമായും സഖ്യത്തിനില്ലെന്നാണ് മായാവതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More
 ഒന്നര വയസ്സുള്ള കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ചു; വീട്ടുജോലിക്കാരി പിടിയില്‍

ഒന്നര വയസ്സുള്ള കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ചു; വീട്ടുജോലിക്കാരി പിടിയില്‍

കോതമംഗലം: കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്ക്കപ്പറമ്പില്‍ അഞ്ജു (38) ആണ് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്. പിടവൂഭാഗത്തെ വീട്ടില്‍ കുട്ടിയെ നോക്കാനെത്തിയതാണ് ഇവര്‍. ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. പുതിയകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു.

Read More