ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

വൈക്കം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ്. നായര്‍ (45) ആണ് മരിച്ചത്.ഇന്നു പുലര്‍ച്ചെ ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ ജോളാര്‍പ്പെട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയ ശേഷം വൈക്കത്തേക്ക് ട്രെയിനില്‍ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നാട്ടില്‍ കിട്ടിയിട്ടുള്ള വിവരം. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഭര്‍ത്താവ്: ജീവന്‍.

Read More
 തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് നടന്‍ സുരേഷ് ഗോപി

തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് നടന്‍ സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുടുംബസമേതമെത്തിയാണ് സുരേഷ് ഗോപി മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി […]

Read More
 76ാമത് ദേശീയ കരസേനാ ദിനം ഇന്ന്; സൈനികരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

76ാമത് ദേശീയ കരസേനാ ദിനം ഇന്ന്; സൈനികരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തര്‍ പ്രദേശിലെ ലക്നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററിലാണ് പരേഡ് നടക്കുന്നത്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് ഓഫ് ആര്‍മിയുടെ സെന്‍ട്രല്‍ കമാന്‍ഡിന് കീഴിലാണ് ഈ വര്‍ഷം പരേഡ് നടക്കുക. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, […]

Read More
 സെന്‍സെക്‌സ് 73,000 പോയിന്റ് കടന്നു; ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

സെന്‍സെക്‌സ് 73,000 പോയിന്റ് കടന്നു; ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്‌സ് ആദ്യമായി 73,000 പോയിന്റ് കടന്നു. 481 പോയിന്റ് നേട്ടത്തോടെ 73,049 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 133 പോയിന്റ് ഉയര്‍ന്ന് 22,028 ലും വ്യാപാരം തുടങ്ങി.ഐടി കമ്പനികളിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തിയതോടെയാണ് ഓഹരി വിപണിയിലും നേട്ടം പ്രതിഫലിച്ചത്. മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചിരുന്ന മാന്ദ്യത്തെ മറികടന്നാണ് ഈ നേട്ടം.

Read More
 ശമനമില്ലാതെ ആക്രമണം; നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23,968 പേര്‍

ശമനമില്ലാതെ ആക്രമണം; നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23,968 പേര്‍

ഗാസസിറ്റി: നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23,968 പേര്‍. ശമനമില്ലാത്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമാണ്. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേല്‍ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധമാണ് 100 ദിവസം പിന്നിട്ടിരിക്കുന്നത്. ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഏകദേശം 2 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് […]

Read More
 ഉത്തരേന്ത്യയില്‍ അതിശൈത്യം; വിമാന- ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു

ഉത്തരേന്ത്യയില്‍ അതിശൈത്യം; വിമാന- ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നും വിമാന- ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വൈകുകയും ചെയ്തു. ഏഴു ഡിഗ്രി സെല്‍സിയസ് ആണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട ശരാശരി താപനില. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളെ സംബന്ധിച്ച് ഉറപ്പുവരുത്താന്‍ ഡല്‍ഹി വിമാനത്താവളം മാര്‍ഗ്ഗനിര്‍ദേശം നല്‍കി. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞിന് ഒമ്പതുമണിക്ക് ശേഷം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനില താഴ്ന്നു തന്നെ നില്‍ക്കുകയാണ്. 3 മുതല്‍ […]

Read More
 മുറിയനാല്‍ മനെടുക്കണ്ടിയില്‍ (ദേവികനിവാസ് ) ചന്തു (82) നിര്യാതനായി

മുറിയനാല്‍ മനെടുക്കണ്ടിയില്‍ (ദേവികനിവാസ് ) ചന്തു (82) നിര്യാതനായി

കുന്ദമംഗലം : മുറിയനാല്‍ മനെടുക്കണ്ടിയില്‍ (ദേവികനിവാസ് )ചന്തു (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ദയാല്‍ ദീബ, ദയാക്ഷി. മരുമക്കള്‍: പരമേശ്വരന്‍, മണികണ്ഠന്‍, നിഷിത. സംസ്‌കാരം ഇന്ന് 11മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

Read More
 സംഗീത സംവിധായകന്‍ കെ.ജെ.ജോയി അന്തരിച്ചു.

സംഗീത സംവിധായകന്‍ കെ.ജെ.ജോയി അന്തരിച്ചു.

ചെന്നൈ: മലയാള സംഗീത സംവിധായകന്‍ കെ.ജെ.ജോയി(77) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ബുധനാഴ്ചയാണ് സംസ്‌കാരം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രഗാന ലോകത്തെ ആദ്യത്തെ ‘ടെക്‌നോ മ്യുസിഷ്യന്‍’ എന്നറിയപ്പെട്ട അദ്ദേഹം 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. എന്‍ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാന്‍ മിഴി…(മനുഷ്യമൃഗം), സ്വര്‍ണമീനിന്റെ ചേലൊത്ത… , കുങ്കുമസന്ധ്യകളോ …(സര്‍പ്പം), മറഞ്ഞിരുന്നാലും… (സായൂജ്യം), മഴ പെയ്തു പെയ്ത്…(ലജ്ജാവതി), […]

Read More
 സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ല; ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം; കെ കെ ശൈലജ

സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ല; ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം; കെ കെ ശൈലജ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ട്. സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്നും ശൈലജ പറഞ്ഞു. അതിന്റെ പേരില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യവുമില്ല. വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്ത് അവരെ മത്സരിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യതയെല്ലാം നോക്കി ചര്‍ച്ചകളൊക്കെ ചെയ്താണ് അവസാനം ചിലപ്പോഴൊക്കെ സ്ത്രീകള്‍ മാറ്റനിര്‍ത്തപ്പെടുന്നത്. അങ്ങനെ […]

Read More
 കക്കോടി ഗ്രാമപഞ്ചായത്തില്‍ വിവിധ വികസന പദ്ധതികള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കക്കോടി ഗ്രാമപഞ്ചായത്തില്‍ വിവിധ വികസന പദ്ധതികള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികള്‍ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഒരു നാടിന് വികസനം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാറമ്മല്‍ പുതിയേടത്ത് താഴം റോഡ്, പറമ്പില്‍പ്പള്ളി – എടക്കണ്ടിയില്‍ റോഡ്, പുറത്തോട് – മൂത്തേടത്ത്കുഴി റോഡ്, എളേടത്ത് – തൈക്കണ്ടിയില്‍ റോഡ്, […]

Read More