സര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്ന പേര് മാത്രമാണ് കണ്ടത്; മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നും ഭാര്യ

സര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്ന പേര് മാത്രമാണ് കണ്ടത്; മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നും ഭാര്യ

അധ്യാപകന്റെ കൈവെട്ട് കേസില്‍ പിടിയിലായ ഒന്നാം പ്രതി സവാദിനെ കുറിച്ച് ഭാര്യ പറയുന്നു. സവാദ് എന്ന പേര് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ കണ്ടത്. സവാദിന്റെ മറ്റ് കാര്യങ്ങള്‍ അറിഞ്ഞത് പിടിയിലായതിന് ശേഷമാണ്. പൊലീസ് മൊഴിയെടുത്തു. എല്ലാ കാര്യങ്ങളോടും അവരോട് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ ഒന്നും പറയാനില്ല എന്നും ഭാര്യ 24 നോട് പറഞ്ഞു. കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലര്‍ ഫ്രണ്ട് നിരോധനമാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരില്‍ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. […]

Read More
 കടമുറിയില്‍ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തി; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കടമുറിയില്‍ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തി; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദേശീയപാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടിയും മറ്റ് ശരീരാവശിഷ്ടളും കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കടമുറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസും ഫൊറന്‍സിക്ക് സംഘവും നടത്തിയ പരിശോധനയിലാണ് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. കണ്ടെത്തിയ തലയോട്ടിക്കും മറ്റ് ശരീരാവശിഷ്ടങ്ങള്‍ക്കും ഏകദേശം ആറ് മാസത്തിലേറെ പഴക്കമുണ്ട്.പേപ്പര്‍ […]

Read More
 പുതപ്പിനുള്ളില്‍ ഒരു കൂട്ടം എലികള്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം

പുതപ്പിനുള്ളില്‍ ഒരു കൂട്ടം എലികള്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം

സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ന്യൂയോര്‍ക്ക് നഗരത്തിലെ സബ്‌വേ സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയ വീഡിയോ. വഴിയില്‍ പുതച്ചുമൂടി കിടക്കുന്ന ഒരു അപരിചിതനായ മനുഷ്യനെ തട്ടിവിളിക്കുമ്പോള്‍ കണ്ട കാഴ്ചയാണ് വീഡിയോയിലുള്ളത്. തെരുവില്‍ കമ്പിളി പുതച്ചുമൂടി ഉറങ്ങുന്ന ഒരാള്‍ അരികിലായി എലികള്‍ ഓടിനടക്കുന്നത് കാണാം. ഈ എലികള്‍ അയാളുടെ പുതപ്പിനുള്ളില്‍ നിന്നാണ് ഇറങ്ങിയോടിയതെന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് തോന്നിയിരിക്കണം. അദ്ദേഹം അതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ഉറങ്ങുന്ന വ്യക്തിയെ വിളിച്ചുണര്‍ത്തുകയാണെങ്കിലും പുതപ്പ് മാറ്റി ഇയാള്‍ ഉണരുന്നില്ല. പുതപ്പിനുള്ളില്‍ നിന്ന് ഒരു സംഘം എലികള്‍ ജാഥ പോലെ […]

Read More
 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ ഊര്‍ജിതം

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ ഊര്‍ജിതം

കര്‍ണാടകയിലെ ചിക്കബെല്ലാപൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേ ഒരു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ ചേര്‍ന്നതെന്നാണ് വിവരം. ഹോസ്റ്റല്‍ രേഖകളുടെ പരിശോധനയില്‍ നിന്ന് പെണ്‍കുട്ടി സ്ഥിരമായി തിരിച്ചുവരാറില്ലെന്നും ബന്ധുവിനെ കാണാനെന്ന വ്യാജേന പുറത്തുപോകാറുണ്ടെന്നും പൊലീസ് കണ്ടെത്തി. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. […]

Read More
 രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; കണ്ണൂരിലും കോട്ടയത്തും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; ജലപീരങ്കി പ്രയോഗിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; കണ്ണൂരിലും കോട്ടയത്തും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേര പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. കോട്ടയം എസ്.പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാനുമുള്ള ശ്രമം നടന്നു. പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ […]

Read More
 വടകരയില്‍ കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി; ആറു മാസം പഴക്കം ഉണ്ടെന്ന് പ്രാഥമിക വിവരം

വടകരയില്‍ കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി; ആറു മാസം പഴക്കം ഉണ്ടെന്ന് പ്രാഥമിക വിവരം

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് തലയോട്ടി കണ്ടെത്തി. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടത്. ആറു മാസം പഴക്കം ഉണ്ടെന്ന് പ്രാഥമിക വിവരം.നിലവില്‍ ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടി. തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്.എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ […]

Read More
 യമനു നേരെ യുഎസ്- ബ്രിട്ടന്‍ സംയുക്ത ആക്രമണം; കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്

യമനു നേരെ യുഎസ്- ബ്രിട്ടന്‍ സംയുക്ത ആക്രമണം; കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്

സന്‍ആ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് യമനിലെ ഹുദൈദ, സന്‍ആ തുടങ്ങി പത്തിടങ്ങളില്‍ ബോംബാക്രമണം നടത്തി. ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യു.എസിനെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് ഇന്ന് പുലര്‍ച്ചെ യു.എസ് -യു.കെ ആക്രമണം നടന്നത്. ചെങ്കടലിലെ ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഹൂതികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ബോംബാക്രമണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ […]

Read More
 പ്രവാസിയെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളില്‍

പ്രവാസിയെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളില്‍

കോട്ടയം:അടിച്ചിറ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വീട്ടില്‍ പ്രവാസിയെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. സ്വയം കഴത്തു മുറിച്ച് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് നിഗമനം. പൊലീസ് പരിശോധന നടത്തി.

Read More
 കോകോ ചലച്ചിത്രമേള സമാപിച്ചു; അടുത്തതവണ മുതല്‍ ചലച്ചിത്രമേള അന്താരാഷ്ട്ര മേളയായി നടത്തുമെന്ന് മേയര്‍

കോകോ ചലച്ചിത്രമേള സമാപിച്ചു; അടുത്തതവണ മുതല്‍ ചലച്ചിത്രമേള അന്താരാഷ്ട്ര മേളയായി നടത്തുമെന്ന് മേയര്‍

കോഴിക്കോട്: അടുത്തതവണ മുതല്‍ കോകോ ചലച്ചിത്രമേള അന്താരാഷ്ട്ര ചലച്ചിത്ര മേളയായി, കൂടുതല്‍ ആസൂത്രണത്തോടെ നടത്തുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഒരാഴ്ച നീണ്ട കോഴിക്കോട് കോര്‍പ്പറേഷന്‍ (കോകോ) ചലച്ചിത്രമേളയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.കോഴിക്കോട്ടെ പോയ്‌പ്പോയ ഫിലിം ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കണം. യുനെസ്‌കോ സാഹിത്യ പദവിയുടെ പശ്ചാത്തലത്തില്‍ നഗരത്തിന് ഇത് നല്ല അവസരമാണ്. കോകോ ഫോക് ലോര്‍ ഫെസ്റ്റും നടത്തും,’ മേയര്‍ പറഞ്ഞു. നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. നാടക-സിനിമാ […]

Read More

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി അനുഭവവേദ്യമായ പഠനരീതിക്ക് പ്രാധാന്യം നല്‍കണം – മന്ത്രി ഡോ. ആര്‍ ബിന്ദു

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി അനുഭവവേദ്യമായ പഠനരീതിക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണാത്മകമായിട്ടുള്ള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയിലാണ് നാം. പ്രായോഗിക പരിശീലനത്തിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍, കാര്യപ്രാപ്തി വര്‍ധിപ്പിക്കാന്‍, കാര്യശേഷിയും കര്‍മ്മകുശലതയും മെച്ചപ്പെടുത്താന്‍ നമ്മുടെ വിദ്യാര്‍ഥികളെ […]

Read More