പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പുന്നൈ: പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭാ അത്രെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസര്‍ക്കാര്‍ പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുര്‍ന്ന് പീനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. പുണെയില്‍ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബര്‍ 13നായിരുന്നു ജനനം. സംഗീതത്തില്‍ […]

Read More
 വൈദിക വേഷം കെട്ടി പണപ്പിരിവ്; യുവാവ് പിടിയില്‍

വൈദിക വേഷം കെട്ടി പണപ്പിരിവ്; യുവാവ് പിടിയില്‍

പാലക്കാട്: വൈദിക വേഷം കെട്ടി പണപ്പിരിവ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. തരൂര്‍ സ്വദേശി ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായത്തിന് എന്ന പേരില്‍ വൈദിക വേഷം കെട്ടി ഇയാള്‍ വീടുകളില്‍ പിരിവിന് എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. പൊലീസ് ബിനോയിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികെയാണെന്ന് അറിയിച്ചു.

Read More
 അപ്രതീക്ഷിതമായി പുലി റോഡിന് കുറുകെ ചാടി; ബൈക്കില്‍ ഇടിച്ചു; യാത്രക്കാരന് പരിക്ക്

അപ്രതീക്ഷിതമായി പുലി റോഡിന് കുറുകെ ചാടി; ബൈക്കില്‍ ഇടിച്ചു; യാത്രക്കാരന് പരിക്ക്

മലപ്പുറം: മലപ്പുറത്ത് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ബൈക്കില്‍ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ അസറിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റു. അസര്‍ ചികിത്സയിലാണ്.

Read More
 പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം തന്നെ പരിഗണിച്ചു;സിപിഎമ്മിനെ കുറ്റപ്പെടുത്തി വൃന്ദ കാരാട്ട്

പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം തന്നെ പരിഗണിച്ചു;സിപിഎമ്മിനെ കുറ്റപ്പെടുത്തി വൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: സിപിഎമ്മിനെ കുറ്റപ്പെടുത്തി വൃന്ദ കാരാട്ട്. ദേശീയതലത്തില്‍ പാര്‍ട്ടി തന്റെ സ്വതന്ത്രവ്യക്തിത്വം അഗീകരിച്ചില്ലെന്ന് ആരോപണം. പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം തന്നെ പരിഗണിച്ചെന്നും പിബി അംഗത്തിന്റെ വിമര്‍ശനം. കമ്യൂണിസ്റ്റ്, സ്ത്രീ എന്നീ സ്വത്വത്തെ കാരാട്ടിന്റെ ഭാര്യ എന്ന രീതിയില്‍ കൂട്ടിക്കുഴച്ചു. പാര്‍ട്ടിയിലെ രാഷ്ട്രീയ ഭിന്നതകളുടെ സമയം ഈ സമീപനം കൂടുതലായിരുന്നു. ‘ആന്‍ എജ്യുക്കേഷന്‍ ഫോര്‍ റീത്ത’ എന്ന ഓര്‍മക്കുറിപ്പിലാണ് വിമര്‍ശനങ്ങള്‍.

Read More
 വീണയ്ക്ക് പ്രതിരോധം തീര്‍ത്തത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; ഇപ്പോള്‍ എന്താണ് പറയാനുള്ളത്; പി രാജീവിന് മറുപടിയുണ്ടോ? മാത്യു കുഴല്‍നാടന്‍

വീണയ്ക്ക് പ്രതിരോധം തീര്‍ത്തത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; ഇപ്പോള്‍ എന്താണ് പറയാനുള്ളത്; പി രാജീവിന് മറുപടിയുണ്ടോ? മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. താനിക്കാര്യം നേരത്തെ പറഞ്ഞതാണ്. എന്നാല്‍ വീണക്ക് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിരോധമൊരുക്കുകയാണ് ചെയ്തത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം മാത്രം എന്നു പറഞ്ഞ സിപിഐഎമ്മിന് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും എംഎല്‍എ ചോദിച്ചു. കെഎസ്‌ഐഡിസിക്ക് നോട്ടീസ് ലഭിച്ചതും മറുപടി നല്‍കിയതിനെക്കുറിച്ചും മന്ത്രി പി രാജീവ് വ്യക്തമാക്കണം.സിഎംആര്‍എല്‍ കമ്പനിയുടെ 14% ലാഭം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. കരിമണല്‍ […]

Read More
 പോണ്‍ താരം തൈന ഫീല്‍ഡ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി;മരണം വിവാദ വെളിപ്പെടുത്തലിന് പിന്നാലെ

പോണ്‍ താരം തൈന ഫീല്‍ഡ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി;മരണം വിവാദ വെളിപ്പെടുത്തലിന് പിന്നാലെ

ലിമ: പെറുവിലെ പോണ്‍ ചലച്ചിത്ര താരം തൈന ഫീല്‍ഡ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് 24 കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫീല്‍ഡിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ നടി അലജന്ദ്ര സ്വീറ്റാണ് ലാ റിപ്പബ്ലിക്കാ എന്ന മാധ്യമത്തോട് തൈന ഫീല്‍ഡ്സ് മരിച്ച വിവരം അറിയിച്ചത്. ഫീല്‍ഡ്സുമായി സഹകരിച്ച പോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ മില്‍ക്കി പെറുവും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി […]

Read More
 മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നെ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എക്‌സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് […]

Read More
 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം; കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന

മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം; കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവാശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ സിം നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഫോണ്‍ രണ്ട് മാസമായി സ്വിച്ച് ഓഫ് ആണ്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വാച്ചും ലഭിച്ചിരുന്നു. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ മൃതദേഹാവാശിഷ്ടങ്ങള്‍ കണ്ടത്. ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടക്കുന്ന […]

Read More
 തിരുവമ്പാടിയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവമ്പാടിയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തിരുവമ്പാടി പുന്നയ്ക്കലില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിന്‍ ജോസഫാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് കാര്‍ കത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തിരുവമ്പാടി പുന്നയ്ക്കല്‍ ചപ്പാത്ത് റോഡിലാണ് സംഭവം. രാത്രി ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരന്‍ കാര്‍ കത്തുന്നത് കണ്ടതിനെ തുടര്‍ന്ന് ആദ്യം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് തൊട്ടടുത്ത തോട്ടില്‍ നിന്നടക്കം വെള്ളമൊഴിച്ച് തീ […]

Read More
 യുവാവിന്റെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം

യുവാവിന്റെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം

പാട്ന: യുവാവിന്റെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്തുകള്‍. ബിഹാറിലെ ബാരാ ബസന്തപൂര്‍ സ്വദേശിയായ മോഹന്‍കുമാര്‍ എന്ന ചോതക് (20) ആണ് ക്രൂരകൃത്യത്തിനിരയായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. കൂലിപ്പണിക്കാരനായ ചോതക് പണിയെടുത്തതിന്റെ കൂലിയായി കിട്ടേണ്ട 500 രൂപ ചോദിച്ചതാണു പ്രകോപനമായതെന്നാണ് വിവരം. ബുധനാഴ്ച രാത്രി ഒപ്പം ജോലി ചെയ്യുന്ന യുവാവ് വീട്ടിലെത്തിയാണ് 20കാരനെ കൂട്ടിക്കൊണ്ടുപോയത്. ഒരു പാര്‍ട്ടിയുണ്ടെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണു കൊണ്ടുപോയതെന്ന് ചോതകിന്റെ സഹോദരന്‍ രാധാ സിങ് വെളിപ്പെടുത്തി. രാത്രി […]

Read More