തെങ്ങിലക്കടവ് കാന്‍സര്‍ സെന്റര്‍; സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി

തെങ്ങിലക്കടവ് കാന്‍സര്‍ സെന്റര്‍; സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി

മാവൂര്‍: തെങ്ങിലക്കടവില്‍ കാന്‍സര്‍ സെന്ററിന് വേണ്ടി ട്രസ്റ്റ് കൈമാറിയ ആറര ഏക്കര്‍ ഭൂമിയും ഉപകരണത്തോട് കൂടിയ കെട്ടിടവും ഇന്ന് കാടുമൂടി ഉപയോഗശൂന്യമായത് സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനത്തിന്റെ ഫലമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ ഇ.പി അന്‍വര്‍ സാദത്ത് പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 2010 ലാണ് സര്‍ക്കാരിന് കൈമാറിയത്, ഇതിന് ശേഷം ചില പ്രഖ്യാപനങ്ങള്‍ മാത്രം നടത്തിയതല്ലാതെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല.ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്.സര്‍ക്കാര്‍ അനാസ്ഥക്കെതിരെ […]

Read More
 യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി; സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്താല്‍ സമരങ്ങള്‍ നിന്ന് പോകില്ലെന്നും എംഎല്‍എ

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി; സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്താല്‍ സമരങ്ങള്‍ നിന്ന് പോകില്ലെന്നും എംഎല്‍എ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയുമാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്തിരിക്കുന്ന കേസില്‍ ഷാഫി പറമ്പിലടക്കം അഞ്ചു പ്രതികളാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുധീര്‍ ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. […]

Read More
 ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്ടിലേക്ക് വീണ്ടും ജപ്തി നോട്ടീസ്; മരവിപ്പിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്ടിലേക്ക് വീണ്ടും ജപ്തി നോട്ടീസ്; മരവിപ്പിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍

ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകന് ലഭിച്ച ജപ്തി നോട്ടീസ് പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍ മരവിപ്പിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നല്‍കിയ വായ്പ പരമാവധി ഇളവോടെ തീര്‍പ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചതില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തകഴി കുന്നുമ്മയിലെ കര്‍ഷകനായ കെ.ജി പ്രസാദിന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും കണ്ടുകെട്ടുമെന്ന് അറിയിച്ചായിരുന്നു നോട്ടീസ്. പ്രസാദിന്റെ […]

Read More
 സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് ഇന്നലെ; ഷാജഹാന്‍ ആണെന്ന് പറഞ്ഞാണ് മകളെ വിവാഹം കഴിച്ചത്; തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ല; ഭാര്യാ പിതാവ്

സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് ഇന്നലെ; ഷാജഹാന്‍ ആണെന്ന് പറഞ്ഞാണ് മകളെ വിവാഹം കഴിച്ചത്; തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ല; ഭാര്യാ പിതാവ്

കാസര്‍കോട്: സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് ടിവിയില്‍ വാര്‍ത്ത കണ്ടപ്പോഴാണെന്ന് ഭാര്യാ പിതാവ് അബ്ദുല്‍ റഹ്‌മാന്‍. കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ ആണെന്ന് പറഞ്ഞാണ് മകളെ വിവാഹം കഴിച്ചതെന്ന് അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. വിവാഹ സമയത്ത് പള്ളിയില്‍ പറഞ്ഞ പേരും ഷാജഹാന്‍ എന്നാണ്. തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നും അബ്ദുല്‍ റഹ്‌മാന്‍ പറയുന്നു. ഉള്ളാള്‍ ദര്‍ഗയില്‍ വെച്ചാണ് സവാദിനെ പരിചയപ്പെടുന്നത്. നല്ല ചെറുപ്പക്കാരനാണെന്ന് തോന്നിയത് കൊണ്ടാണ് മകളെ വിവാഹം കഴിച്ച് നല്‍കുകയായിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

Read More
 നിമിഷ തമ്പി കൊലക്കേസ്; പ്രതിക്ക് ഇരട്ടജീവപര്യന്തം; മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് ശിക്ഷിച്ചത്; പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി

നിമിഷ തമ്പി കൊലക്കേസ്; പ്രതിക്ക് ഇരട്ടജീവപര്യന്തം; മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് ശിക്ഷിച്ചത്; പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി

കൊച്ചി: വാഴക്കുളത്ത് നിയമവിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷാ തമ്പിയെ വീട്ടില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ടജീവപര്യന്തം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നിമിഷയെ 2018 ജൂലൈ 30നാണ് ബിജു കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നത്. പ്രതിയ്‌ക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്. തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അമ്പുനാട് അന്തിനാട് നിമിഷാ തമ്പിയെയാണ് മോഷണശ്രമത്തിനിടെ മൂര്‍ഷിദാബാദ് സ്വദേശിയായ പ്രതി […]

Read More
 കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണം; കാറില്‍ തട്ടിയല്ല അപകടം; വാഹനം തിരിച്ചറിഞ്ഞു

കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണം; കാറില്‍ തട്ടിയല്ല അപകടം; വാഹനം തിരിച്ചറിഞ്ഞു

കോഴിക്കോട് : കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. കാറിടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍ പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. സ്‌കൂട്ടറിലുണ്ടായിരുന്ന താമരശേരി ചുങ്കം സ്വദേശിനി ഫാത്തിമ മിന്‍സിയ(20) യ്ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ചികില്‍സയിലിരുന്ന മിന്‍സിയ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ സ്വകാര്യബസിന് മുന്നിലേക്ക് മറിയുകയായിരുന്നു. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരും മണാശേരി കെ.എം.സി.റ്റിയിലെ വിദ്യാര്‍ഥികളാണ്.

Read More
 ഇന്‍സ്റ്റഗ്രാം വഴി 14കാരിയുമായി സൗഹൃദം; പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകള്‍ കൈക്കലാക്കി; ശേഷം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 20 കാരന്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി 14കാരിയുമായി സൗഹൃദം; പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകള്‍ കൈക്കലാക്കി; ശേഷം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 20 കാരന്‍ പിടിയില്‍

ആലപ്പുഴ: 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന്‍ (20) ആണ് പിടിയിലായത്. കാശിനാഥന്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകള്‍ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് കേസ്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

Read More
 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തിന് ബിജെപി; 33% നല്‍കിയേക്കും; ലക്ഷ്യം വോട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തിന് ബിജെപി; 33% നല്‍കിയേക്കും; ലക്ഷ്യം വോട്ട്

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തിന് ഒരുങ്ങി ബിജെപി. സ്ഥാനാര്‍ഥികളില്‍ 33 ശതമാനം വനിതകള്‍ക്കായി നല്‍കിയേക്കും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളെയും സ്ഥാനാര്‍ഥികളായി പരിഗണിച്ചേക്കും. വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം യുവാക്കള്‍ക്കും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും പാര്‍ട്ടി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിക്ക് ഗണ്യമായ നേട്ടമുണ്ടാക്കാനാകാത്ത കേരളം, തമിഴ്‌നാട്, ജമ്മുകശ്മീര്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള പൊതുസമ്മതരായ സ്ത്രീകളെ മല്‍സരരംഗത്തിറക്കാനും അതുവഴി ശക്തമായ മല്‍സരം കാഴ്ചവയ്ക്കാനും സീറ്റുകള്‍ പിടിച്ചെടുക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

Read More
 പമ്പയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെട്ടു

പമ്പയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെട്ടു

പത്തനംതിട്ട: പമ്പയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ഉടന്‍ ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ടയുടന്‍ ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെടുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി തീയണയ്ക്കുകയായിരുന്നു.

Read More
 കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളേജ് വിദ്യാര്‍ത്ഥിനി ഫാത്തിമ മിന്‍സിയയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു. പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. എതിര്‍ ദിശയിലെത്തിയ കാറില്‍ തട്ടി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെയും ഫിദ ഫര്‍സാനയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ […]

Read More