കുരുക്കായത് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്; ശരീരത്തിലെ മുറിപ്പാടുകള്‍ നിര്‍ണായകം; സവാദിന് കണ്ണൂരില്‍ താമസിക്കാന്‍ സഹായിച്ചവരെ തേടി എന്‍ഐഎ.
കൈവെട്ടുകേസിലെ ഒന്നാം പ്രതി സവാദിന് കുരുക്കായത് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്. ഷാജഹാന്‍ എന്ന് പേരുമാറ്റിയെങ്കിലും ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ സവാജ് എന്ന് ചേര്‍ത്തിരുന്നതാണ് എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണയകമായത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, വിളക്കോട്ടൂര്‍, ബേരം എന്നിവിടങ്ങളില്‍ സവാദിന് താമസസൗകര്യം ഒരുക്കിയവരെ തേടി ദേശീയ അന്വേഷണ ഏജന്‍സി. ഇതിന് പുറമെ സവാദിന്റെ ശരീരത്തിലെ മുറിപ്പാടുകളും നിര്‍ണായകമായി. എട്ടുവര്‍ഷം മുന്‍പ് വിവാഹം ചെയ്ത ശേഷം സവാദ് കേരളം വിട്ടിട്ടില്ലെന്നാണ് സൂചന.
Read More
