കളമശ്ശേരിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

കളമശ്ശേരിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊച്ചി: കളമശേരിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് അനുഭവപ്പെട്ടത്. പത്തുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
 കൂടത്തായി വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി; ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്റെ ഭാര്യ; കൂറുമാറിയവരുടെ എണ്ണം ആറായി.

കൂടത്തായി വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി; ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്റെ ഭാര്യ; കൂറുമാറിയവരുടെ എണ്ണം ആറായി.

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്‍ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി. ജോളിയുടെ […]

Read More
 സവാദ് ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി; മറ്റൊരു പേരില്‍ കുടുംബത്തോടൊപ്പം താമസം; പിടിയിലായത് മട്ടന്നൂരിലെ ബേരത്ത് നിന്ന്

സവാദ് ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി; മറ്റൊരു പേരില്‍ കുടുംബത്തോടൊപ്പം താമസം; പിടിയിലായത് മട്ടന്നൂരിലെ ബേരത്ത് നിന്ന്

തൊടുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂര്‍ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എന്‍ഐഎ സവാദിനെ പിടികൂടിയത്. മറ്റൊരു പേരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയാണ് എന്‍ഐഎ സവാദിനെ കസ്റ്റഡിയിലെടുക്കുന്നത്. സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായി വിവരം. പുലര്‍ച്ചെയായിരുന്നു എന്‍ഐഎ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ സവാദ് തയാറായില്ലായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയായിരുന്നു. സവാദ് കണ്ണൂരില്‍ തന്നെയുണ്ടായിരുന്നെന്നാണ് വിവരം.സവാദിനായി പാക്കിസ്ഥാന്‍, ദുബായ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ […]

Read More
 4വയസുകാരനെ കൊന്നത് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്; കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ സുചന ശ്രമിച്ചെന്നും പോലീസ്

4വയസുകാരനെ കൊന്നത് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്; കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ സുചന ശ്രമിച്ചെന്നും പോലീസ്

ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചന ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു. ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും അടക്കമുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ പുതപ്പില്‍ ജീവനക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് 39കാരി ആത്മഹത്യ ചെയ്യാന്‍ […]

Read More
 പയമ്പ്ര പുറ്റ് മണ്ണില്‍ താഴത്ത് മോറോത്ത് നിര്‍മല (68) നിര്യാതയായി; സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 3മണിക്ക് വീട്ടു വളപ്പില്‍

പയമ്പ്ര പുറ്റ് മണ്ണില്‍ താഴത്ത് മോറോത്ത് നിര്‍മല (68) നിര്യാതയായി; സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 3മണിക്ക് വീട്ടു വളപ്പില്‍

പയമ്പ്ര പുറ്റ് മണ്ണില്‍ താഴത്ത് മോറോത്ത് നിര്‍മല (68) നിര്യാതയായി. ഭര്‍ത്താവ്: രാമചന്ദ്രന്‍ നായര്‍ ധര്‍മക്ഷേത്ര. മക്കള്‍: മനീഷ്, നിമീഷ്. സഹോദരങ്ങള്‍: സുമംഗല, സുശീല. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 3മണിക്ക് വീട്ടു വളപ്പില്‍.

Read More
 മുംബൈ ഭീകരാക്രമണം; സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍; യു. എന്‍ റിപ്പോര്‍ട്ട്

മുംബൈ ഭീകരാക്രമണം; സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍; യു. എന്‍ റിപ്പോര്‍ട്ട്

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളിലാണ് സയീദ് ജയിലില്‍ കഴിയുന്നത്. സയീദിനെ വിട്ടുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രതികരണം. പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ പറഞ്ഞു.

Read More
 സംവിധായകന്‍ വിനു അന്തരിച്ചു

സംവിധായകന്‍ വിനു അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു (69) അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ ഇയാള്‍ ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു താമസം.

Read More
 അധ്യാപകന്റെ കൈവെട്ടിയ കേസ്; ഒന്നാംപ്രതി സവാദ് കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയില്‍; ഒളിവിലായിരുന്ന പ്രതി പിടിയിലായത് 13 വര്‍ഷങ്ങള്‍ക്കുശേഷം

അധ്യാപകന്റെ കൈവെട്ടിയ കേസ്; ഒന്നാംപ്രതി സവാദ് കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയില്‍; ഒളിവിലായിരുന്ന പ്രതി പിടിയിലായത് 13 വര്‍ഷങ്ങള്‍ക്കുശേഷം

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) സവാദിനെ പിടികൂടിയത്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയില്‍ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരില്‍നിന്ന് ഇയാള്‍ […]

Read More
 വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ 5 കുട്ടികള്‍ മരിച്ച നിലയില്‍; 2 പേര്‍ ഗുരുതരാവസ്ഥയില്‍

വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ 5 കുട്ടികള്‍ മരിച്ച നിലയില്‍; 2 പേര്‍ ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബത്തിലെ തന്നെ രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശൈത്യത്തെ നേരിടാന്‍ കല്‍ക്കരി കൂട്ടിയിട്ട് തീ കാഞ്ഞതാകാം ശ്വാസതടസ്സത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. . മുറിയില്‍ ഓക്സിജന്‍ ലഭ്യതയില്‍ കുറവ് വന്നതാണ് അഞ്ചു കുട്ടികള്‍ മരിക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഏഴംഗ കുടുംബത്തെ പിറ്റേന്ന് […]

Read More
 മോദി വീണ്ടും കേരളത്തില്‍; കൊച്ചിയില്‍ 16 ന് റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

മോദി വീണ്ടും കേരളത്തില്‍; കൊച്ചിയില്‍ 16 ന് റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16, 17 തിയ്യതികളിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും. ബുധനാഴ്ച്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി […]

Read More