കോഴിക്കോട് നന്തിയില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി; തെരച്ചില്‍ ഊര്‍ജിതം

കോഴിക്കോട് നന്തിയില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി; തെരച്ചില്‍ ഊര്‍ജിതം

കോഴിക്കോട്: നന്തിയില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി.ഇന്നലെ വൈകിട്ടാണ് മത്സ്യത്തൊഴിലാളിയെ കാണാതായത്. ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെയാണ് കാണാതായത്. റസാഖ് പീടികവളപ്പില്‍, തട്ടാന്‍കണ്ടി അഷ്റഫ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. തട്ടാന്‍കണ്ടി അഷ്റഫ് നീന്തി കരയിലെത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. ഇടി മിന്നലേറ്റതിനെ തുടര്‍ന്ന് വള്ളത്തിനു കേടുപാടുകള്‍ സംഭവിച്ചതായി രക്ഷപ്പെട്ട അഷ്റഫ് പറഞ്ഞു.

Read More
 ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ചു; യുവാവ് പിടിയില്‍

ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ചു; യുവാവ് പിടിയില്‍

കാസര്‍കോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. യുവാവ് ഹോസ്ദുര്‍ഗ് പൊലീസിനെ വിളിച്ച് താന്‍ ജഡ്ജ് ആണെന്ന് അറിയിക്കുകയായിരുന്നു. തന്റെ വാഹനം കേടായതുകൊണ്ട് കാഞ്ഞങ്ങാട് നില്‍ക്കുകയാണെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ ഹോട്ടലില്‍ കൊണ്ടുവിട്ടു. പിന്നാലെ താന്‍ ഭീഷണിയുള്ള ജഡ്ജ് ആണെന്ന് അറിയിച്ചച്ചതോടെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ പോകേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ […]

Read More
 കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു

കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു

കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില (84) അന്തരിച്ചു. എറണാകുളം തൈക്കുടത്തെ വീട്ടിലായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍. 2012ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖപത്രമായ ‘സമയം’ മാസികയുടെ പത്രാധിപരായിരുന്നു. നോവല്‍, നാടകം, കഥ, തിരക്കഥ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ചരമ വാര്‍ഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയവ പ്രധാന കൃതികള്‍.

Read More
 ‘രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് ഭീകരവാദിയെ പോലെ’, വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

‘രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് ഭീകരവാദിയെ പോലെ’, വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പോലീസ് രാവിലെ രാഹുലിന്റെ വീടിലെത്തി കതകിലും ജനലിലും പോലീസ് ഇടിച്ചുവെന്നും ആരോപണം. സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമക്കേസില്‍ ഇന്ന് പുലര്‍ച്ചെയാണ് കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

Read More
 ബ്രസീലില്‍ ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ 25 പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

ബ്രസീലില്‍ ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ 25 പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

ബ്രസീലിയ: ബ്രസീലില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ 25 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയില്‍ ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെയാണ് അപകടമുണ്ടായത്. സാവോ ജോസ് ഡോ ജാക്യുപ്പെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം. ബഹിയയുടെ വടക്കന്‍ തീരത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗ്വാരാജുബ ബീച്ചില്‍ പോയി തിരികെ യാക്കോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്നാണ് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ […]

Read More
 ‘സംഘിഖാന്‍ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’; ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കറുത്ത ബാനര്‍; ഇടുക്കിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

‘സംഘിഖാന്‍ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’; ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കറുത്ത ബാനര്‍; ഇടുക്കിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയിലെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയില്‍ എസ്എഫ്‌ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി. വെങ്ങാലൂര്‍ ജങ്ഷനില്‍ റോഡിനു കുറുകെയാണ് കറുത്ത കൂറ്റന്‍ ബാനര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത്. ‘സംഘിഖാന്‍ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’- എന്നാണ് ഇംഗ്ലീഷിലുള്ള ബാനറിലെ വാചകം. ഭൂ പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ഇന്ന് […]

Read More
 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി.

Read More
 കലാകിരീടം കണ്ണൂരിന്; ചാമ്പ്യന്മാരാകുന്നത് നാലാം തവണ

കലാകിരീടം കണ്ണൂരിന്; ചാമ്പ്യന്മാരാകുന്നത് നാലാം തവണ

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാ കിരീടം. 952 പോയിന്റു നേടിയാണ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം […]

Read More
 ഞെട്ടിക്രിക്കറ്റ് ലോകം; ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഞെട്ടിക്രിക്കറ്റ് ലോകം; ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍. ടെസ്റ്റില്‍ നിന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ഭാഗമായിരുന്നു ക്ലാസന്‍. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഹെന്റിച്ച് ക്ലാസന്‍ അവസാന 4 വര്‍ഷത്തിനിടെ 4 ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചത്. ടെസ്റ്റില്‍ 104 റണ്‍സാണ് 32 കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം […]

Read More
 പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിലെത്തും

പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിലെത്തും

പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്. ജനുവരി 17 ന് ഗുരുവായൂരില്‍ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കൊച്ചിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. നേരത്തെ സുരേഷ് ഗോപിയും കുടുംബം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിവാഹചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഈ മാസം 17 ന് ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം.മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. സുരേഷ്‌ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ […]

Read More