തൊടുപുഴ: ഇടുക്കിയിലെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയില്‍ എസ്എഫ്‌ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി. വെങ്ങാലൂര്‍ ജങ്ഷനില്‍ റോഡിനു കുറുകെയാണ് കറുത്ത കൂറ്റന്‍ ബാനര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത്. ‘സംഘിഖാന്‍ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’- എന്നാണ് ഇംഗ്ലീഷിലുള്ള ബാനറിലെ വാചകം.

ഭൂ പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട്. പിന്നാലെയാണ് എസ്എഫ്‌ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍.

Leave a Reply

Your email address will not be published. Required fields are marked *