കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. എല്‍ഡിഎഫ് മുന്‍ ധാരണ പ്രകാരമായിരുന്നു രാജി. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ പുരാവസ്തു വകുപ്പുകളുമാകും ലഭിക്കുക.

Read More
 സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ സംസ്ഥാന ചെയര്‍മാന്‍ സാജന്‍ ലാലാണ് അറസ്റ്റിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് സാജന്‍ ലാല്‍. പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് ചാടിപ്പോയതിനുള്‍പ്പെടെ അഞ്ച് […]

Read More
 ‘നേര്’; അന്‍പത് കോടി ക്ലബില്‍; നേട്ടം വെറും എട്ട് ദിവസത്തില്‍

‘നേര്’; അന്‍പത് കോടി ക്ലബില്‍; നേട്ടം വെറും എട്ട് ദിവസത്തില്‍

മോഹന്‍ലാല്‍ നായകനായ ചിത്രം ‘നേര്’ ആഗോളതലത്തില്‍ 50 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. ഇത്തരമൊരു നേട്ടത്തില്‍ എത്തിയത് എട്ട് ദിവസത്തിനുള്ളില്‍ ആണ് എന്ന പ്രത്യേകതയുണ്ട്. വാര്‍ത്ത സ്ഥിരീകരിച്ച മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും നന്ദിയും പറയുന്നു. പുലിമുരുകന്‍, ഒപ്പം, ലൂസിഫര്‍, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാല്‍ സിനിമകള്‍. റിലീസിന് 200 സ്‌ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ 350 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്‌ക്രീനുകള്‍ ഇന്നു മുതല്‍ […]

Read More
 അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കും?

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കും?

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് സൂചന. അടുത്ത മാസം 22ലെ ചടങ്ങിന് സോണിയ ഗാന്ധി എത്തിയേക്കും. വ്യക്തിപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുക. ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

Read More
 വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപികയുടെ റൊമാന്റിക്ക് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപികയുടെ റൊമാന്റിക്ക് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

സ്‌കൂള്‍ ടൂറിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. കര്‍ണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകയ്ക്ക് എതിരെയാണ് നടപടി ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിയോട് 42കാരിയായ പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഡിസംബര്‍ 22 മുതല്‍ 25 വരെ ഹോരാനാട്, ധര്‍മ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയത്. അധ്യാപിക വിദ്യാര്‍ത്ഥിയെ ചുംബിക്കുകയും വിദ്യാര്‍ത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് […]

Read More
 ‘മകളെ മാപ്പ്’; വണ്ടിപ്പെരിയാറില്‍ കെപിസിസി ജനകീയ കൂട്ടായ്മ ജനുവരി 7ന്

‘മകളെ മാപ്പ്’; വണ്ടിപ്പെരിയാറില്‍ കെപിസിസി ജനകീയ കൂട്ടായ്മ ജനുവരി 7ന്

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ ജനകീയ കൂട്ടായ്മ ജനുവരി 7ന് സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനകീയ കൂട്ടായ്മയില്‍ പങ്കെടുക്കും.

Read More
 കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് ഇല്ല; ഗതാഗതവകുപ്പ് മാത്രം

കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് ഇല്ല; ഗതാഗതവകുപ്പ് മാത്രം

തിരുവനന്തപുരം: ഇന്നു വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. ഗതാഗതവകുപ്പ് മാത്രം. തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. നടന്‍ കൂടിയായ ഗണേഷ് കുമാറിന് ഗതാഗത വകുപ്പിനൊപ്പം സിനിമാ വകുപ്പും നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് […]

Read More
 അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്

അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്

മലപ്പുറം: അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്രവിഷയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാഷ്ട്രീയഅജണ്ടയാക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണം. ഇക്കാര്യം തിരിച്ചറിഞ്ഞ ശേഷം ഓരോ രാഷ്ട്രീയ പാര്‍ട്ടിയും സ്വതന്ത്രമായ തീരുമാനമെടുക്കണം. മതേതരകാഴ്ചപ്പാടുള്ള പാര്‍ട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്ന് രാഷ്ട്രീയ കാര്യസമിതിയോഗത്തിന് മുന്‍പായി പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലീം ലീഗ് എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. വിവിധ ജനങ്ങളുടെ ആരാധന സ്വാതന്ത്ര്യത്തിനും പാര്‍ട്ടി എതിരല്ല. […]

Read More
 ക്യാപ്റ്റനെ കാണാന്‍ വിജയ് എത്തി; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

ക്യാപ്റ്റനെ കാണാന്‍ വിജയ് എത്തി; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

നടന്‍ വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നടന്‍ വിജയും പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഇന്നലെ രാത്രി ദളപതി വിജയ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെന്നൈ കോയമ്പേഡിലെ ഡിഎംഡികെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചപ്പോള്‍ വിജയ് വികാരാധീനനായി. ക്യാപ്റ്റനുമായി വളരെ അടുത്ത ബന്ധമാണ് വിജയ്ക്കുള്ളത്. നടന്റെ കരിയറിലെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു വിജയകാന്ത്. ഇത് പല അഭിമുഖങ്ങളിലും നടന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. വിജയ് യുടെ രണ്ടാംമത്തെ ചിത്രമായ സെന്ധൂരപാണ്ടി വിജയകാന്തിനൊപ്പമായിരുന്നു. […]

Read More
 മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയില്‍

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് നീക്കം. ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയാണ് കേസ്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് […]

Read More