ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി; 2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി മെയ്ന്‍ സ്റ്റേറ്റ്

ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി; 2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി മെയ്ന്‍ സ്റ്റേറ്റ്

വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തെരഞ്ഞെടുപ്പില്‍ മെയ്ന്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. 2021ല്‍ യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ കലാപത്തെ പിന്തുണച്ചതിനാലാണ് ട്രംപിന് അയോഗ്യത. കലാപത്തിലോ ലഹളയിലോ ഏര്‍പ്പെട്ടവരെ പൊതുഓഫീസുകള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന യു.എസ് ഭരണഘടനയിലെ നിബന്ധന ഉദ്ധരിച്ച് ട്രംപിനെ ബാലറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ട്രംപിനെ കൊളറാഡോ സുപ്രീംകോടതി വിലക്കിയിരുന്നു. […]

Read More
 പാറക്കുളത്തില്‍ കാറിനുള്ളില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാറക്കുളത്തില്‍ കാറിനുള്ളില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കാണക്കാരയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ പാറക്കുളത്തില്‍ കാര്‍ കണ്ടെത്തിയത്. കാറിന്റെ ഒരു ഭാഗം വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിന് അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ രാത്രി കടയടച്ച് വരുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് നിഗമനം. അപകടമരണം തന്നെയാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് […]

Read More
 കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയും; ലക്ഷ്യം അഴിമതി ഇല്ലാതാക്കുക; കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയും; ലക്ഷ്യം അഴിമതി ഇല്ലാതാക്കുക; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കും. വരവ് വര്‍ധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനൊടൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Read More
 വീടിന് ഏഴു വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം; പ്രതികളെ പിടികൂടി

വീടിന് ഏഴു വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം; പ്രതികളെ പിടികൂടി

തിരുവനന്തപുരം: വര്‍ക്കല കവലൂരില്‍ വളര്‍ത്തുനായ്ക്കളെ കാവലാക്കി വീണ്ടും ലഹരിക്കച്ചവടം. മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. കവലയൂര്‍ സ്വദേശി നീലന്‍ എന്ന് വിളിക്കുന്ന ഷൈന്‍, ആറ്റിങ്ങല്‍ സ്വദേശി രാഹുല്‍, നഗരൂര്‍ സ്വദേശി ബിജോയ് എന്നിവരാണ് പൊലീസ് പിടിയിലായത്. സ്ഥലത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ ഏഴ് നായ്ക്കള്‍ എടുത്തുചാടുകയായിരുന്നു. തന്ത്രപൂര്‍വ്വം നായ്ക്കളെ മുറിക്കുള്ളിലാക്കി പൂട്ടിയശേഷമാണ് പ്രതികളെ പിടികൂടിയത്. പൊതികളാക്കി ലഹരി വില്‍ക്കാനുള്ള ഉപകരണങ്ങളും ത്രാസും പിടികൂടി.

Read More
 മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍; അശാസ്ത്രീയ നിര്‍മാണം മൂലം; റിപ്പോര്‍ട്ട് നല്‍കി

മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍; അശാസ്ത്രീയ നിര്‍മാണം മൂലം; റിപ്പോര്‍ട്ട് നല്‍കി

തിരുവനനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം മൂലമെന്ന് കേന്ദ്ര ഏജന്‍സി. പുലിമുട്ട് നിര്‍മ്മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും സിഡബ്ല്യുപിആര്‍എസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്.തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി ശുപാര്‍ശ ചെയ്തു. മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും സര്‍ക്കാറിന്റെ അന്തിമ തീരുമാനം. അറുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവനാണ് മുതലപ്പൊഴിയില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആര്‍എസിനെ മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചത്. മണ്‍സൂണ്‍, പോസ്റ്റ് […]

Read More
 പടനിലം ഉപ്പഞ്ചേരിമ്മല്‍ പവീര്‍ (പൗറുക്ക) 80 നിര്യാതനായി

പടനിലം ഉപ്പഞ്ചേരിമ്മല്‍ പവീര്‍ (പൗറുക്ക) 80 നിര്യാതനായി

പടനിലം ഉപ്പഞ്ചേരിമ്മല്‍ പവീര്‍ (പൗറുക്ക) 80 നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: നാസര്‍, സലീം, നഫീസ. മരുമക്കള്‍ : മുംതാസ്, ഷൈനിജ , മുഹമ്മദ്. മയ്യിത്ത് നിസ്‌കാരംഇന്ന് രാവിലെ 11 മണിക്ക് പടനിലം ജുമുഅത്ത് പള്ളിയില്‍

Read More
 ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ വൈകിട്ട് നാലിന് രാജ്ഭവനില്‍

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ വൈകിട്ട് നാലിന് രാജ്ഭവനില്‍

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സര്‍ക്കാരുമായുള്ള രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരേ വേദിയില്‍ എത്തുന്നത്. ഗണേഷിന് ഗതാഗതവകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം. എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യമെന്ന ഇടത് മുന്നണിയുടെ മുന്‍ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും […]

Read More
 കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം ആഘോഷിച്ചു

കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം ആഘോഷിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര്‍ ഡിസിസിയില്‍ പാതക ഉയര്‍ത്തി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്‌കരിച്ച് ചരിത്രം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍,നാടിന്റെ ഐക്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ അസ്തിത്വം അരക്കിട്ട് ഉറപ്പിക്കേണ്ടതുണ്ടെന്ന് ജന്മദിന സന്ദേശത്തില്‍ കെ.സുധാകരന്‍ പറഞ്ഞു. ഈ പോരാട്ടത്തിന് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് […]

Read More
 ഖത്തറില്‍ തടവിലുളള മലയാളി അടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

ഖത്തറില്‍ തടവിലുളള മലയാളി അടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ചാണ് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന […]

Read More
 കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇ.ഡിയുടെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇ.ഡിയുടെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും

ന്യൂഡല്‍ഹി; ആയുധ ഇടപാടുകാരനും ലണ്ടന്‍ പൗരനുമായ പിടികിട്ടാപ്പുള്ളി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും പേര് ഉള്‍പ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ പേര് നേരത്തെ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രിയങ്കയുടെ പേര് ആദ്യമായാണ് പരാമര്‍ശിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്വയില്‍ നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കുതന്നെ വിറ്റതില്‍ പ്രിയങ്കയ്ക്കും പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫരീദാബാദിലെ […]

Read More