ഇടുക്കി ഏലപ്പാറയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇടുക്കി ഏലപ്പാറക്ക് സമീപം നാലാം മൈലില്‍ ആണ് അപകടം നടന്നത്.

തിരുവനന്തപുരം സ്വദേശി ജെറിന്‍ (38) ആണ് മരിച്ചത്. ദിവ്യ (29), നവ്യ (26), കൂടാതെ ഒരു കുട്ടിക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *