കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന്; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതികള്‍; ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന്; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതികള്‍; ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി്ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതികള്‍ ആയാണ് കുറ്റപത്രം. 40 രേഖകളും, 60 സാക്ഷിമൊഴികളുമുള്‍പ്പെടെ 750 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് തെളിഞ്ഞതായി എസിപി കെ.സുദര്‍ശന്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചുവെന്നും എസിപി കൂട്ടിച്ചേര്‍ത്തു. ഡോ.സി.കെ രമേശന്‍, […]

Read More
 നാലും ഏഴും വയസ്സുള്ള സഹോദരിമാര്‍ക്കെതിരെ ലൈംഗികാതിക്രമം; 88 കാരന്‍ അറസ്റ്റില്‍

നാലും ഏഴും വയസ്സുള്ള സഹോദരിമാര്‍ക്കെതിരെ ലൈംഗികാതിക്രമം; 88 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: നാലും ഏഴും വയസ്സുള്ള സഹോദരിമാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. വര്‍ക്കല പാളയംകുന്ന് സ്വദേശി വാസുദേവന്‍ (88) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ അവരുടെ വീട്ടില്‍വെച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്. കൗണ്‍സിലിങ്ങിനിടെ ഇളയ കുട്ടിയാണ് ചൂഷണം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ വിഭാഗം അയിരൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

Read More
 നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയ വര്‍ക്ക്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു. മഹാഭാരതത്തില്‍ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിക്കുന്ന ഛായാമുഖി എന്നുപേരായ ഒരു കണ്ണാടിയാണ് ഈ നാടകത്തിന്റെ പ്രമേയപരിസരം. മഹാഭാരതത്തില്‍ ഇല്ലാത്ത ഛായാമുഖി പ്രശാന്തിന്റെ ഭാവനയായിരുന്നു. മകരധ്വജന്‍, മഹാസാഗരം, മണികര്‍ണ്ണിക തുടങ്ങി നിരവധി ഹിറ്റ് നാടകങ്ങള്‍ […]

Read More
 ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; തീരുമാനം സംസ്ഥാന കൗണ്‍സിലില്‍

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; തീരുമാനം സംസ്ഥാന കൗണ്‍സിലില്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്നാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. ചര്‍ച്ച പോലുമില്ലാതെയായിരുന്നു സെക്രട്ടറിയെ നിശ്ചയിച്ചത്. രണ്ട് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായിരുന്ന ബിനോയ് വിശ്വം പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തില്‍ സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. ലോക യുവജന സംഘടനയുടെ തലപ്പത്തടക്കം പ്രവര്‍ത്തിച്ച പാരമ്പര്യമുളള […]

Read More
 3 വയസുകാരിയെ പീഡിപ്പിച്ച 77കാരന്‍ കന്തസ്വാമിയെ റിമാന്റ് ചെയ്തു

3 വയസുകാരിയെ പീഡിപ്പിച്ച 77കാരന്‍ കന്തസ്വാമിയെ റിമാന്റ് ചെയ്തു

പാലക്കാട്: കൊഴിഞ്ഞാമ്പാറ നടുപ്പുണിയില്‍ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരന്‍ കന്തസ്വാമിയെ റിമാന്റ് ചെയ്തു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയില്‍ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായുളള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്.മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി കന്തസ്വാമി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയോട് വാത്സല്യത്തോടെ പെരുമാറിയിരുന്ന അതേ 77കാരനാണ് പുലര്‍ച്ചെ രക്ഷിതാക്കളുടെ കണ്ണ് […]

Read More
 ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് നേരെ പീഡനശ്രമം; 60 കാരന്‍ പിടിയില്‍

ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് നേരെ പീഡനശ്രമം; 60 കാരന്‍ പിടിയില്‍

മലപ്പുറം: കൊളത്തൂരില്‍ ശബരിമലക്ക് പോയ എട്ടുവയസുകാരിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയായ 60 കാരനെ പൊലീസ് പിടികൂടി. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്തു. ഈ സമയത്താണ് വാഹനത്തിലുണ്ടായ 60 വയസുകാരനായ സംഘത്തിലുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ […]

Read More
 ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; 13 പേര്‍ മരിച്ചു; മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍

ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; 13 പേര്‍ മരിച്ചു; മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഗുണ- ആരോണ്‍ റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോള്‍ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്. ട്രക്ക് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി […]

Read More
 സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു ഗ്രാം സ്വര്‍ണത്തിന് 5890 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു ഗ്രാം സ്വര്‍ണത്തിന് 5890 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. 320 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിക്ക് ഗ്രാമിന് 81 രൂപയാണ്. ഈ മാസം നാലിനാണ് ആദ്യമായി 47,000 കടന്നത്.

Read More
 ചെത്തുകടവ് പൊതുജന വായനശാല നിര്‍വാഹക സമിതി; ഭരണസമിതിക്ക് നേതൃത്വം നല്‍കിയ പാനലിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

ചെത്തുകടവ് പൊതുജന വായനശാല നിര്‍വാഹക സമിതി; ഭരണസമിതിക്ക് നേതൃത്വം നല്‍കിയ പാനലിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

ചെത്തുകടവ് പൊതുജന വായനശാല നിര്‍വാഹക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും നിലവിലുള്ള ഭരണസമിതിക്ക് നേതൃത്വം നല്‍കിയ പാനലിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.നിര്‍വാഹക സമിതി അംഗങ്ങളായി എം. എം. രജയ് (പ്രസിഡന്റ് ), പി. രാജീവ് (വൈസ് പ്രസിഡന്റ് )പി. രാധാകൃഷ്ണന്‍ (സെക്രട്ടറി ), കെ.സജീഷ് (ജോ. സെക്രട്ടറി ), കെ. വി. സുരേന്ദ്രന്‍, കെ. എം.ചിന്താമണി,പി.ലിനി, കെ. എം.ഗിരീഷ്ബാബു, ഇ.സുരേഷ് കുമാര്‍, എം. കെ.സോന എന്നിവരെ തെരഞ്ഞെടുത്തു.

Read More
 സ്‌കോയ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ചാമ്പ്യന്മാര്‍

സ്‌കോയ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ചാമ്പ്യന്മാര്‍

കുന്നമംഗലം :പത്താമത് സംസ്ഥാന സ്‌കോയ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല 175 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം 68 പോയിന്റ് നേടി ആലപ്പുഴ കരസ്തമാക്കി.സമാപന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ എ കെ മുഹമ്മദ് അഷ്റഫ് വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്‌കോയ് അസോസിയേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു . കുന്ദമംഗലം പ്രസ്‌ക്ലബ് സെക്രട്ടറി അബൂബക്കര്‍ കുന്ദമംഗലം ,അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രൂപേഷ് […]

Read More