മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ 8 വയസുകാരിയെ കൊന്ന് മൃതദേഹം രണ്ട് ദിവസത്തോളം ഒളിപ്പിച്ചുവെച്ച കൗമാരക്കാരന്‍ പിടിയില്‍. മൃതദേഹം മറവു ചെയ്യാന്‍ ശ്രമിച്ചതിന് കൗമാരക്കാരന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം ഒളിപ്പിച്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്.
കൊല്ലപ്പെട്ട ദിവസം ഐസ്ത്രീം വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വീട്ടിലേക്ക് മടങ്ങി എത്തിയില്ല. കുറെസമയമായിട്ടും കുട്ടിയെ കാണാഞ്ഞതിനാല്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടി തന്നെ കളിയാക്കിയതിലുള്ള ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. കൊല നടത്തിയ ശേഷം മൃതദേഹം വീട്ടില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ കൗമാരക്കാരന്റെ അച്ഛന്‍ മൃതദേഹം ചാക്കില്‍ കെട്ടി മറ്റൊരിടത്തേക്കു മാറ്റിയ ശേഷം മകനെ ജല്‍നയിലെ ബന്ധുവീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.