മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി; അമ്മയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് പെണ്‍കുട്ടിയുടെ കുടുംബം; 7 പേര്‍ പിടിയില്‍

മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി; അമ്മയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് പെണ്‍കുട്ടിയുടെ കുടുംബം; 7 പേര്‍ പിടിയില്‍

കര്‍ണാടകയിലെ ബെലഗാവില്‍ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നില്‍. ഏഴുപേരെ അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയിലെ ബെലഗാവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സ്ത്രീയുടെ മകന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകള്‍ ഒളിച്ചോടിയെന്ന വാര്‍ത്തയറിഞ്ഞ് ക്ഷുഭിതരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തി. യുവാവിന്റെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്‌നയാക്കുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് […]

Read More
 വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ചു; മലയാളി വയോധികനെ ബ്ലാക് മെയില്‍ ചെയ്തു; 3 പേര്‍ പിടിയില്‍

വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ചു; മലയാളി വയോധികനെ ബ്ലാക് മെയില്‍ ചെയ്തു; 3 പേര്‍ പിടിയില്‍

മടിക്കേരി: വീട്ടുകാരറിയാതെ വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് മലയാളി വയോധികനെ ബ്ലാക് മെയില്‍ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നു കര്‍ണാടക സ്വദേശികളെ കുടക് പൊലീസ് പിടികൂടി. ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ ബഷീര്‍ (29), കഡബ സ്വദേശി സാദിഖ് (30), ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലക്കാരനായ വിമുക്ത ഭടന്‍ ജോണ്‍ മാത്യു (64) ആണ് തട്ടിപ്പിനിരയായത്. അവിവാഹിതനായ ജോണ്‍ മാത്യുവിന്റെ ഡ്രൈവറായി ഫൈസല്‍ സേവനമനുഷ്ഠിച്ചിരുന്നു. കുടകില്‍ തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് […]

Read More
 മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്; എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചോദ്യം ചെയ്ത് ഹര്‍ജി

മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്; എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചോദ്യം ചെയ്ത് ഹര്‍ജി

ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന കാര്യമാണ് ഹര്‍ജിയില്‍ മഹുവ ചൂണ്ടിക്കാട്ടിയത്. ഒപ്പം തന്റെ വാദം കേള്‍ക്കാതെയാണ് പാര്‍ലമെന്റ് നടപടി സ്വീകരിച്ചതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്നാണ് ആരോപണം.

Read More
 പ്രണയം, ഒടുവില്‍ വിവാഹം; മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍

പ്രണയം, ഒടുവില്‍ വിവാഹം; മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍

മംഗളൂരു: മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. ദക്ഷിണ കന്നഡയിലെ സൂറത്ത്കല്‍ പ്രദേശത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് ഭണ്ഡാരി ആണ് ആയിഷ എന്ന യുവതിയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം പ്രദേശത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വന്‍ ആഘോഷമാക്കിയെന്നാണ് കന്നഡ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇന്നലെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. നവംബര്‍ 30ന് ആയിഷയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രശാന്ത് പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ മറ്റുള്ളവരുമായി ആലോചിച്ച ശേഷം […]

Read More
 105ാം വയസില്‍ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ്; എഴുതിയത് നാലാംതരം തുല്യത പരീക്ഷ

105ാം വയസില്‍ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ്; എഴുതിയത് നാലാംതരം തുല്യത പരീക്ഷ

മലപ്പുറം: 105ാം വയസില്‍ സാക്ഷരത മിഷന്റെ നാലാംതരം തുല്യത പരീക്ഷ എഴുതിയിരിക്കുകയാണ് മലപ്പുറം പാങ്ങ് വടക്കേക്കര സ്വദേശിനി കുഞ്ഞിപ്പെണ്ണ്. പാങ്ങ് ഗവ. എല്‍.പി സ്‌കൂളിലാണ് കുഞ്ഞിപ്പെണ്ണ് നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്. ഏത് പ്രായത്തിലായാലും അക്ഷരം പഠിക്കാമെന്ന സാക്ഷരത പ്രവര്‍ത്തകരുടെ പ്രേരണയാണ് 105-ാം വയസില്‍ കുഞ്ഞിപ്പെണ്ണിനെ പരീക്ഷാ ഹാളിലെത്തിച്ചത്. ഏഴ് മക്കളും 26 പേരമക്കളും അവരുടെ മക്കളുമെല്ലാം പൂര്‍ണ്ണ പിന്തുണയുമായി കുഞ്ഞിപ്പെണ്ണിനൊപ്പം എന്തിനും കൂടെയുണ്ട്. 22 വയസ് ഇളയതാണെങ്കിലും 83 കാരി കദിയകുട്ടിയാണ് കുഞ്ഞിപ്പെണ്ണിന് പരീക്ഷക്ക് […]

Read More
 സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌ക ആത്മഹത്യ ചെയ്തു; കൊലയ്ക്ക് കാരണം സാമ്പത്തിക തര്‍ക്കമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌ക ആത്മഹത്യ ചെയ്തു; കൊലയ്ക്ക് കാരണം സാമ്പത്തിക തര്‍ക്കമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

വയനാട്: സുല്‍ത്താന്‍ ബത്തേരി പഴേരി തോട്ടക്കരയില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടന്‍ ബീരാന്‍(58) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ചന്ദ്രമതി (54) തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചന്ദ്രമതിയുടെ വീട്ടിലാണ് സംഭവം നടന്നത്. ബീരാനും ചന്ദ്രമതിയും പങ്ക് കച്ചവടക്കാരും സുഹൃത്തുക്കളുമായിരുന്നു. ഇരുവരും ചേര്‍ന്ന് അടുത്തിടെ ഒരു ഗുഡ്സ് ഓട്ടോറിക്ഷയും വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ബീരാന്‍ ചന്ദ്രമതിയുടെ വീട്ടിലെത്തി. ബീരാന്‍ […]

Read More
 പണം നല്‍കാന്‍ വിസമ്മതിച്ചു; 68കാരിയായ അമ്മയെ മകന്‍ പാര കൊണ്ട് അടിച്ചുകൊന്നു

പണം നല്‍കാന്‍ വിസമ്മതിച്ചു; 68കാരിയായ അമ്മയെ മകന്‍ പാര കൊണ്ട് അടിച്ചുകൊന്നു

ലഖ്‌നൗ: പണം നല്‍കാന്‍ വിസമ്മതിച്ചതിന് 68കാരിയായ സ്ത്രീയെ മകന്‍ കൊലപ്പെടുത്തി. പെര്‍കാഷി എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ജഗീന്ദറിനെ അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ ജോഗീന്ദ്ര സിങ് അറിയിച്ചു. യു.പിയിലെ ടിറ്റാവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിന്‍ഡാവലി ഗ്രാമത്തിലാണ് സംഭവം. അമ്മ പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രകോപിതനായ ജഗീന്ദര്‍ പാര കൊണ്ട് അവരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്തുതന്നെ മരിച്ചതായും എസ്എച്ച്ഒ വ്യക്തമാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More
 കോണ്‍ഗ്രസ് എംപിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 353 കോടി രൂപ; പണം എണ്ണി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ട്

കോണ്‍ഗ്രസ് എംപിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 353 കോടി രൂപ; പണം എണ്ണി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ട്

ഭുവനേശ്വര്‍: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് 353 കോടി രൂപ. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്. ഒറ്റ റെയ്ഡില്‍ രാജ്യത്ത് പിടിച്ചെടുക്കുന്ന ഏറ്റവുംവലിയ തുകയാണിത്. എംപിയുടെ വീട്ടിലെ അലമാരകളില്‍ അടുക്കിവച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് നോട്ടെണ്ണല്‍ ആരംഭിച്ചത്. അഞ്ച് ദിവസത്തിനൊടുവിലാണ് മുഴുവന്‍ പണവും എണ്ണി തീര്‍ത്തത്. പണം 200 ബാഗുകളിലേക്ക് മാറ്റി.

Read More
 കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്നയുടെ മൃതദേഹം; അവളെ കൊന്നതാണെന്ന് ബന്ധുക്കള്‍

കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്നയുടെ മൃതദേഹം; അവളെ കൊന്നതാണെന്ന് ബന്ധുക്കള്‍

വടകര: ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍. കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്നയുടെ മൃതദേഹമുണ്ടായിരുന്നത്. ഷബ്ന ഒരിക്കലും ജീവനൊടുക്കില്ല. അവളെ കൊന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു. ആ സമയത്ത് മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല, അത്രയും ബോള്‍ഡായിട്ടാണ് അവള്‍ മരണത്തിന് മുമ്പ് വരെ സംസാരിച്ചത്…’..ബന്ധുക്കള്‍ പറയുന്നു.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷബ്ന മരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആണുങ്ങളോട് സംസാരിക്കുമ്പോള്‍ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഷബ്‌നയോട് പറയുന്നതും വീഡിയോയിലുണ്ട്. ഷബ്നയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ […]

Read More
 ഷൂ ഏറിഞ്ഞത് വൈകാരിക പ്രതിഷേധം, കരുതിക്കൂട്ടി ചെയ്തതല്ല; തുടരില്ലെന്ന് കെ എസ് യു

ഷൂ ഏറിഞ്ഞത് വൈകാരിക പ്രതിഷേധം, കരുതിക്കൂട്ടി ചെയ്തതല്ല; തുടരില്ലെന്ന് കെ എസ് യു

എറണാകുളം: നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ രംഗത്ത്. കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ കയ്യൂക്കിന്റെ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍. ‘കേരളത്തിന്റെ ക്രമസമാധാന ചുമതല ഡി.വൈ.എഫ്.ഐയെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇന്നലെയുണ്ടായത് വൈകാരികമായ സംഭവമാണ്. കരുതിക്കൂട്ടി ചെയ്തതല്ല. കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായാണ് ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദിച്ചത്. അപ്പോഴുണ്ടായ വൈകാരികമായ പ്രതിഷേധമാണ്’. ഇത്തരം പ്രതിഷേധം ജനാധിപത്യ പരമായ സമര രീതിയല്ല […]

Read More