തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്നു. എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്,കണ്ണൂര്‍,കോഴിക്കോട്,വയനാട്,പാലക്കാട്,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. റെഡ് അലേര്‍ട്ടുള്ള ഇടുക്കി,തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയാണ്.

Leave a Reply

Your email address will not be published. Required fields are marked *