പെരുമണ്ണ പൊയില്‍ താഴത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ആള്‍ പിടിയില്‍

പെരുമണ്ണ പൊയില്‍ താഴത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ആള്‍ പിടിയില്‍

കോഴിക്കോട് : പെരുമണ്ണ പൊയില്‍ താഴത്ത് വാടകക്ക് താമസിക്കുന്ന പെരുമണ്ണ സ്വദേശി പെരിങ്ങാട്ടുപറമ്പ് ഹൗസില്‍ ഷഫീക്ക് ചജ (29) നെയാണ് വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും , എസ്. ഐ പ്രശാന്ത് ആര്‍ എന്‍ ന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേര്‍ന്ന് പിടികൂടിയത്. വാടക വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തില്‍ ഡാന്‍സാഫും ടീമും […]

Read More
 ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; അപകടത്തില്‍ രണ്ട് മരണം

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; അപകടത്തില്‍ രണ്ട് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് മരണം. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടത്തിനടിയില്‍ നിന്നും കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. 14 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി, നാല് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിരുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ പേര്‍ […]

Read More
 പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു, അമ്മയുടെ നില ഗുരുതരം

പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു, അമ്മയുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ അവരുടെ അമ്മ എല്‍സി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമാണ്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സിയുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കള്‍ക്കൊപ്പം പൊല്‍പ്പുള്ളി പൂളക്കാടുള്ള വീട്ടില്‍ കഴിയുന്നതിനിടെ അസുഖം ബാധിച്ച് ശസ്ത്രക്രിയ […]

Read More
 യുപി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

യുപി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയിലാണ് മലയാളി ഡോക്ടര്‍ അബിഷോ ഡേവിഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബിഷോ ഡേവിഡ് പിജി വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു. വെള്ളിയാഴ്ച ഡോ. ഡേവിഡ് കൃത്യസമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാര്‍ ഒരു സ്റ്റാഫിനെ അന്വേഷിക്കാന്‍ അയച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഗുല്‍റിഹ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മുറിയില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ […]

Read More
 നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കെ സി വേണുഗോപാല്‍. വധശിക്ഷ തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും ഇനി നാല് ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും കത്തില്‍ പറയുന്നു. ദിയാ ധനം സ്വീകരിക്കുന്നതിന് ആക്ഷന്‍ കൗണ്‍സിലും കുടുംബവും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ആഭ്യന്തരയുദ്ധവും മറ്റ് ആഭ്യന്തര അസ്വസ്ഥതകളും കാരണം ഈ ചര്‍ച്ചകള്‍ കാര്യമായ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്.സാഹചര്യത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത്, യെമന്‍ അധികൃതരുമായി സാധ്യമായ […]

Read More
 വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ഗുരുപൂര്‍ണ്ണിമയുടെ ഭാഗമായി കാസര്‍ഗോഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിഷയം അടിയന്തര സ്വഭാവത്തില്‍ അന്വേഷിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. കാസര്‍ഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ ഗുരു പൂര്‍ണിമ എന്ന പേരില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്‌കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും […]

Read More
 കേരളത്തില്‍ എന്‍ഡിഎ 2026ല്‍ അധികാരത്തില്‍ വരും: അമിത് ഷാ

കേരളത്തില്‍ എന്‍ഡിഎ 2026ല്‍ അധികാരത്തില്‍ വരും: അമിത് ഷാ

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ട് നാട മുറിച്ചായിരുന്നു ഓഫീസ് ഉദ്ഘാടനം. ശേഷം ഓഫീസിനകത്ത് സ്ഥാപിച്ച കെ.ജി മാരാറുടെ വെങ്കല പ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു. ഓഫീസ് നടന്ന കണ്ട അമിത് ഷാ, 15 മിനിറ്റോളം നേരം രാജീവ് ചന്ദ്രശേഖരനും മറ്റു നേതാക്കളുമായും ആശയവിനിമയം നടത്തി. കേരളത്തില്‍ എന്‍ഡിഎ 2026ല്‍ അധികാരത്തില്‍ വരുമെന്ന് അമിത് ഷാ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 […]

Read More
 ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടന്നു; ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടന്നു; ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറത്ത് ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു.വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്ജിദിന് സമീപം കള്ളിയില്‍ മുഹമ്മദ് കുട്ടി (62) യാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവമുണ്ടായത്. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസയിലെ ജോലിക്കാരനാണ് മുഹമ്മദ് കുട്ടി. ജോലിസ്ഥലത്തേക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു മുഹമ്മദ് കുട്ടി. പരുത്തിക്കാട് ബസ് സ്റ്റോപ്പിലെത്തും മുമ്പേ മുഹമ്മദ് കുട്ടിക്ക് നെഞ്ച് വേദന അനുഭപ്പെടുകയായിരുന്നു. വിവരം ഭാര്യയെ ഫോണില്‍ അറിയിച്ചെങ്കിലും ഉടന്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. […]

Read More
 വയനാട്ടില്‍ ഡിസിസി പ്രസിഡന്റിന് മര്‍ദ്ദനം; കോണ്‍ഗ്രസ് പരിപാടിയില്‍ വച്ച് ഒരു വിഭാഗം നേതാക്കള്‍ ആക്രമിച്ചു

വയനാട്ടില്‍ ഡിസിസി പ്രസിഡന്റിന് മര്‍ദ്ദനം; കോണ്‍ഗ്രസ് പരിപാടിയില്‍ വച്ച് ഒരു വിഭാഗം നേതാക്കള്‍ ആക്രമിച്ചു

കോണ്‍ഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തില്‍ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദനം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ച് നടന്ന യോഗത്തിലാണ് മര്‍ദനമേറ്റത്. പാര്‍ട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റുമാരില്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അപ്പച്ചനെ മര്‍ദ്ദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. മുള്ളന്‍കൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും […]

Read More
 കണ്ണൂരിലെ സ്‌കൂളിലും അധ്യാപകന്റെ കാല്‍ കഴുകല്‍; വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചു

കണ്ണൂരിലെ സ്‌കൂളിലും അധ്യാപകന്റെ കാല്‍ കഴുകല്‍; വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചു

കണ്ണൂര്‍: കണ്ണൂരിലെ സ്‌കൂളിലും അധ്യാപകന്റെ കാല്‍ കഴുകല്‍. ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. അധ്യാപകര്‍ പൂര്‍വാധ്യാപകന്റെ കാല്‍ കഴുകി. വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചു. ഗുരുപൂര്‍ണിമാഘോഷത്തിന്റെ പേരിലാണ് കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിച്ചത്. കാസര്‍കോട് ബന്തടുക്കയിലും വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജം ചെയ്യിച്ചിരുന്നു. പാദപൂജ ചെയ്യ്പ്പിക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവം വിവാദമായി. ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലായിരുന്നു സംഭവം. ഗുരുപൂര്‍ണിമ എന്ന പേരിലാണ് ഇവിടെയും പരിപാടി സംഘടിപ്പിച്ചത്.

Read More