സുധാകരന്റെ ചിത്രമില്ലാതെ കണ്ണൂരില്‍ സമര പോസ്റ്റര്‍; വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്

സുധാകരന്റെ ചിത്രമില്ലാതെ കണ്ണൂരില്‍ സമര പോസ്റ്റര്‍; വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്

കണ്ണൂര്‍: വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്റര്‍ പുറത്തിറക്കി. സുധാകരന്റെ സന്തതസഹചാരി ജയന്ത് ദിനേശ് അതൃപ്തി പ്രകടമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കെ സുധാകരന്‍ അനുകൂലികള്‍ അതേറ്റെടുത്തിരുന്നു. ഇതിനുശേഷമാണ് സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന ‘സമര സംഗമ’ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ […]

Read More
 നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം

ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങള്‍ക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീര്‍ണ്ണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാലക്കാട് സ്വദേശിയായ നിമിഷ […]

Read More
 കൊല്ലത്ത് സര്‍വീസ് നടത്തുന്നതിനിടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് സമരാനുകൂലികള്‍

കൊല്ലത്ത് സര്‍വീസ് നടത്തുന്നതിനിടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് സമരാനുകൂലികള്‍

കൊല്ലം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു.കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളെയടക്കം പണിമുടക്ക് സാരമായി ബാധിച്ചു.സംസ്ഥാനനത്തിന്റെ വിവിധ ഇടങ്ങളില്‍ ബസുകള്‍ വ്യാപകമായി തടഞ്ഞു. കൊല്ലത്ത് കൊല്ലത്ത് സര്‍വീസ് നടത്തുന്നതിനിടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി.ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു. പണിമുടക്ക് ആയിട്ടും സര്‍വീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകളും സമരാനുകൂലികള്‍ തടഞ്ഞു.റിസര്‍വേഷനില്‍ യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. സമരാനുകൂലികള്‍ കൊടികുത്തി […]

Read More
 കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനം; കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് സമരാനുകൂലികള്‍, വലഞ്ഞ് യാത്രക്കാര്‍

കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനം; കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് സമരാനുകൂലികള്‍, വലഞ്ഞ് യാത്രക്കാര്‍

തിരുവനന്തപുരം : കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂര്‍ പിന്നിട്ടു. കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാര്‍ കാത്തിരിക്കുകയാണ്. കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് നടത്താതിരുന്നതോടെയാണ് റെയില്‍വേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാര്‍ പെരുവഴിയിലായത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാര്‍ കാത്തുകിടക്കുകയാണ്. എറണാകുളത്ത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് […]

Read More
 കേരള വനം വകുപ്പ് ഇക്കോടൂറിസം വെബ് പോര്‍ട്ടല്‍: പ്രകൃതിയിലേക്ക് ഒരു ക്ലിക്ക് ദൂരം മാത്രം

കേരള വനം വകുപ്പ് ഇക്കോടൂറിസം വെബ് പോര്‍ട്ടല്‍: പ്രകൃതിയിലേക്ക് ഒരു ക്ലിക്ക് ദൂരം മാത്രം

കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും ഇനി ഒരു ക്ലിക്കില്‍ അനുഭവിക്കാം! കേരള വനം വകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോടൂറിസം വെബ് പോര്‍ട്ടല്‍ ecotourism.forest.kerala.gov.in വഴി. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ജൂലൈ മൂന്നിന് വനംമഹോത്സവത്തിന്റെ ഭാഗമായാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത്. സംസ്ഥാനത്തെ 80-ല്‍ പരം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുളള പ്രവേശന ടിക്കറ്റുകള്‍ ഇനി വീട്ടില്‍ ഇരുന്ന് ബുക്ക് ചെയ്യാം!. വ്യത്യസ്ത പാക്കേജുകള്‍, ക്യാന്‍സലേഷന്‍, റീഫണ്ട് സൗകര്യങ്ങള്‍, ഉപഭോക്തൃ സേവനം, വനശ്രീ ഉത്പ്പന്നങ്ങളുടെ വാങ്ങല്‍എന്നിവയൊക്കെ ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ […]

Read More
 ഒന്നും മനപ്പൂര്‍വ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്, തന്നോട് ക്ഷമിക്കണം; വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

ഒന്നും മനപ്പൂര്‍വ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്, തന്നോട് ക്ഷമിക്കണം; വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈന്‍ ടോം പറഞ്ഞു. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തത്. ഒന്നും മനപ്പൂര്‍വ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്. തന്നോട് ക്ഷമിക്കണമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഹോള്‍ഡ് ഷൈന്‍ ടോം താന്‍ ഏറെ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ […]

Read More
 കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍

കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍

തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ സജീര്‍ (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസില്‍ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ നിലയില്‍ താമസിക്കുന്നയാള്‍ തുണി വിരിക്കാന്‍ ടെറസിലെത്തിയപ്പോഴാണ് സജീറിനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.തുടര്‍ന്ന് കഠിനംകുളം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതേസമയം ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ബന്ധുക്കള്‍ക്ക് പരാതിയുള്ളതിനാല്‍ സയന്റിഫിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. പോലീസ് […]

Read More
 പെരിങ്ങൊളം, പടനിലം സ്‌കൂള്‍ വാഹനങ്ങള്‍ മുന്‍ എം.പിഎളമരം കരീം ഫ്‌ളാഗ് ഓഫ് ചെയ്തു

പെരിങ്ങൊളം, പടനിലം സ്‌കൂള്‍ വാഹനങ്ങള്‍ മുന്‍ എം.പിഎളമരം കരീം ഫ്‌ളാഗ് ഓഫ് ചെയ്തു

പെരിങ്ങൊളം ഗവ. ഹയര്‍ സെകന്ററി സ്‌കൂള്‍, പടനിലം ഗവ. എല്‍.പി സ്‌കൂള്‍ എന്നിവക്ക് എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം മുന്‍ എം.പി എളമരം കരീം നിര്‍വ്വഹിച്ചു. രാജ്യസഭ അംഗമായിരിക്കെ എളമരം കരീം തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വാഹനം വാങ്ങാന്‍ പെരിങ്ങൊളം സ്‌കൂളിന് 20 ലക്ഷം രൂപയും പടനിലം സ്‌കൂളിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്. രണ്ട് സ്‌കൂളുകളിലായി നടന്ന പരിപാടികളില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം […]

Read More
 കെഎസ്ആര്‍ടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാല്‍ അപ്പോള്‍ കാണാം’, മന്ത്രി ഗണേഷിന്റെ നിലപാട് തള്ളി ഇടത് സംഘടനകള്‍

കെഎസ്ആര്‍ടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാല്‍ അപ്പോള്‍ കാണാം’, മന്ത്രി ഗണേഷിന്റെ നിലപാട് തള്ളി ഇടത് സംഘടനകള്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യൂണിയനുകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തില്‍ ബസുകള്‍ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍ രംഗത്ത്. കെ എസ് ആര്‍ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. ആരെങ്കിലും […]

Read More
 സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; ഐസൊലേഷനിലുള്ള മൂന്ന് പേരുടെ കൂടി സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; ഐസൊലേഷനിലുള്ള മൂന്ന് പേരുടെ കൂടി സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്

പാലക്കാട്: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. നിപ ബാധിച്ച 38 കാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. പാലക്കാടും മലപ്പുറത്തും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം […]

Read More