കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു; പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ്

കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു; പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലെ സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് ഇന്ന് മരിച്ചത്. മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്ക പട്ടികയിലാണ്. ഇന്ന് ഉച്ചയോടെ ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More
 ജാനകി അല്ല ഇനി മുതല്‍ ജാനകി.വി; ജെഎസ്‌കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിര്‍മാതാക്കള്‍

ജാനകി അല്ല ഇനി മുതല്‍ ജാനകി.വി; ജെഎസ്‌കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിര്‍മാതാക്കള്‍

കൊച്ചി ‘ജെഎസ്‌കെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യിലെ ജാനകിയുടെ പേര് ഇനി മുതല്‍ ‘ജാനകി. വി’ എന്നു മാറും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. മാത്രമല്ല, സിനിമയുടെ രണ്ടു ഭാഗങ്ങളില്‍ ജാനകി എന്ന പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധനയും നിര്‍മാതാക്കള്‍ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങള്‍ വീണ്ടും സമര്‍പ്പിച്ചാല്‍ 3 ദിവസത്തിനുള്ളില്‍ ചിത്രത്തിന് അനുമതി നല്‍കാന്‍ സാധിക്കുമെന്ന് സെന്‍സര്‍ […]

Read More
 യു ഡി എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി സതീശന് പിന്തുണയില്ല; ജനപിന്തുണ ഏറ്റവും കൂടുതല്‍ ശശി തരൂരിന്;സര്‍വേ റിപ്പോര്‍ട്ട് പങ്കുവെച്ച് ശശി തരൂര്‍

യു ഡി എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി സതീശന് പിന്തുണയില്ല; ജനപിന്തുണ ഏറ്റവും കൂടുതല്‍ ശശി തരൂരിന്;സര്‍വേ റിപ്പോര്‍ട്ട് പങ്കുവെച്ച് ശശി തരൂര്‍

കൊച്ചി: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച് നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് […]

Read More
 റഹീമിന് തടവ് 20 വര്‍ഷം തന്നെ; കീഴ്‌കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു

റഹീമിന് തടവ് 20 വര്‍ഷം തന്നെ; കീഴ്‌കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് കീഴ്‌കോടതി വിധിച്ച 20 വര്‍ഷം തടവുശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മെയ് 26നാണ് 20 വര്‍ഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവുണ്ടായത്. വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ കൂട്ടണമെന്നായിരുന്നു ആവശ്യം. ബുധനാഴ്ച രാവിലെ 11ന് ചേര്‍ന്ന അപ്പീല്‍ കോടതി സിറ്റിങ് നിലവിലെ വിധി ശരിവെച്ചു. ജയിലില്‍ 19 വര്‍ഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് […]

Read More
 ദേശീയ പണിമുടക്ക്; കുന്ദമംഗലം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

ദേശീയ പണിമുടക്ക്; കുന്ദമംഗലം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ 9ന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കുന്ദമംഗലം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.ജനാര്‍ദ്ദനന്‍ കളരിക്കണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു.എം എം സുധീഷ് കുമാര്‍, കെ ശ്രീധരന്‍ , സജീഷ് നാരായണന്‍, സി.സുനിത, ടി പി നിധീഷ്, സബീഷ്, വി.കെ.ചന്ദ്രന്‍, കെ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. സി പ്രമോദ് സ്വാഗതവും പി പി ഷിനില്‍ നന്ദിയും പറഞ്ഞു.

Read More
 രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

Read More
 സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; വി ഡി സതീശന്‍

സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; വി ഡി സതീശന്‍

കാക്കനാട്: കേരള സര്‍വകലാശാലയില്‍ ഇന്നലെ എസ്എഫ്‌ഐ നടത്തിയത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുണ്ടായിസത്തിന് സര്‍ക്കാരും പൊലീസും കൂട്ടു നിന്നും. ആര്‍ക്കെതിരെയാണ് എസ്.എഫ്.ഐ സമരം നടത്തിയത്? സര്‍വകലാശാലകളിലേക്ക് ഇരച്ചു കയറി സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയും ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിച്ചു. തികഞ്ഞ ഗുണ്ടായിസമാണ് നടന്നത്. അതിന് പൊലീസ് കൂട്ടുനിന്നു. ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് തലയ്ക്കടിക്കുന്ന പൊലീസിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഗുണ്ടായിസം കാട്ടാന്‍ കുട പിടിക്കുകയും ചെയ്യുന്ന […]

Read More
 കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസില്‍ വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുന്‍പുണ്ടായിരുന്ന വെയ്റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂര്‍ണമായി റദ്ദാക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്ക് […]

Read More
 ജെഎസ്‌കെ വിവാദം: ഒരു സീന്‍ കട്ട് ചെയ്യണം, സബ്ടൈറ്റിലില്‍ മാറ്റം വരുത്തണം; നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

ജെഎസ്‌കെ വിവാദം: ഒരു സീന്‍ കട്ട് ചെയ്യണം, സബ്ടൈറ്റിലില്‍ മാറ്റം വരുത്തണം; നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. 96 കട്ട് ആണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതുണ്ടാകില്ല. ഒരു സീന്‍ കട്ട് ചെയ്യണം, സബ്ടൈറ്റിലില്‍ മാറ്റം വരുത്തണം. കോടതി രംഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ്. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ അഞ്ചിന് ജഡ്ജി നേരിട്ട് സിനിമ കണ്ടിരുന്നു. […]

Read More
 ഗുജറാത്തില്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു

ഗുജറാത്തില്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു

ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം. പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. നാല് വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞു. ആനന്ദിനെയും വഡോദരയെയും ബന്ധിപ്പിക്കുന്ന മുജ്പൂരിന് സമീപമുള്ള ഗംഭീര പാലമാണ് തകര്‍ന്നത്.

Read More