കോഴിക്കോട് കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരു അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട് കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരു അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോടില്‍ കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു. റീഗേറ്റ് ലോറല്‍ ഹെവന്‍ എന്ന കമ്പനി ഫ്‌ലാറ്റ് നിര്‍മിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്. പശ്ചിമ ബംഗാള്‍ സ്വദേശി ഇലഞ്ചര്‍ ആണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More
 ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തും; അദ്ദേഹം ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്‌നം; മന്ത്രി വീണാ ജോര്‍ജ്

ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തും; അദ്ദേഹം ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്‌നം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോ, ഹാരിസ് സത്യസന്ധനാണെന്നും രോഗികളില്‍ നിന്ന് പണം വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണെന്നും മന്ത്രി പ്രശംസിച്ചു. ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്നങ്ങളാണ്. തനിക്ക് മുന്‍പിലെത്തുന്ന രോഗികള്‍ തന്റെ പ്രിയപ്പെട്ടവരെന്ന് എല്ലാവരും ചിന്തിക്കുന്നതോടെ സിസ്റ്റം ശരിയാകും. ഡോ ഹാരിസ് അങ്ങനെ ചിന്തിക്കുന്നയാളാണെന്നും സിസ്റ്റത്തില്‍ നിരന്തരം തിരുത്തലുകള്‍ നടന്നുവരികയാണെന്നും മന്ത്രി വീണാ […]

Read More
 വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

വെളിച്ചെണ്ണ വില കുതിക്കുന്നു. ചില്ലറവിപണിയില്‍ 450രൂപ കടന്നു. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലര വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് […]

Read More
 തൃശ്ശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

തൃശ്ശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

തൃശ്ശൂര്‍: പുതുക്കാട് വെള്ളികുളങ്ങരയില്‍ നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തല്‍. അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 25 വയസ്സുള്ള ഭവിന്‍ എന്ന യുവാവാണ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി എടുത്ത് സൂക്ഷിച്ചതായും യുവാവ് വെളിപ്പെടുത്തി. അവിവാഹിതരായ യുവാവിനും യുവതിക്കും ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചുമൂടിയത്. ഇയാളുടെ മൊഴിയെ തുടര്‍ന്ന് പുതുക്കാട് പൊലീസ് യുവതിയെ കുടി കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ആമ്പല്ലൂര്‍ സ്വദേശിയായ യുവാവാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. കുഞ്ഞിന്റെ അമ്മ […]

Read More
 കാണാതായ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് വയനാട്ടില്‍ വെച്ച്; രണ്ടുദിവസം ക്രൂരമായി മര്‍ദിച്ചതായി പൊലീസ്

കാണാതായ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് വയനാട്ടില്‍ വെച്ച്; രണ്ടുദിവസം ക്രൂരമായി മര്‍ദിച്ചതായി പൊലീസ്

കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് വയനാട്ടിലെ ബീനാച്ചിയില്‍ വെച്ചെന്ന് പൊലീസ്. മുഖ്യപ്രതി നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. ഹേമചന്ദ്രനെ രണ്ട് ദിവസം ക്രൂരമായി മര്‍ദിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് വാടക വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെ ഒരു വര്‍ഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. ബത്തേരി സ്വദേശികളായ മാടക്കര […]

Read More
 പുരിയില്‍ രഥയാത്രയ്ക്കിടെ അനിയന്ത്രിതമായ തിക്കും തിരക്കും; മൂന്ന് ഭക്തര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

പുരിയില്‍ രഥയാത്രയ്ക്കിടെ അനിയന്ത്രിതമായ തിക്കും തിരക്കും; മൂന്ന് ഭക്തര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്ന് മരണം. 10 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുവെച്ച് രഥങ്ങള്‍ ഒരുമിച്ച് വന്ന സമയത്താണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. രഥങ്ങള്‍ എത്തിയതോടെ നൂറുകണക്കിന് ഭക്തര്‍ പ്രാര്‍ത്ഥിക്കാനായെത്തി. ഇതോടെ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. മൂന്ന് ഭക്തരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രണ്ട് വനിതകളും 70 വയസുള്ള ഒരു വയോധികനുമാണ് മരിച്ചത്. സ്ഥലത്ത് തിരക്ക് നിയന്ത്രിക്കാനുളള മതിയായ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് […]

Read More
 ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം; ഒന്‍പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം; ഒന്‍പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്. പൊലീസും എസ്സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

Read More
 കാരുണ്യ തീരം തീര്‍ത്ത് ക്രസന്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്

കാരുണ്യ തീരം തീര്‍ത്ത് ക്രസന്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്

നാട്ടിന്‍ പ്രദേശങ്ങളില്‍ സുലഭമായി ലഭിക്കുന്ന ചക്ക ഇന്ന് കോഴിക്കോട് തീരദേശ മേഖലകളില്‍ കിട്ടാനില്ല. ഈ ആവശ്യം കണ്ടറിഞ്ഞ ക്രസന്റ് ക്ലബ് പ്രവര്‍ത്തകര്‍ കൊട്ടക്കാവയലിലെ സുമനസ്സുകളില്‍ നിന്ന് ശേഖരിച്ച ചക്ക കോഴിക്കോട് തീരദേശ മേഖലകളില്‍ എത്തിച്ചു നല്‍കി. രണ്ടു ദിവസം കൊണ്ട് ശേഖരിച്ച അഞ്ഞൂറോളം ചക്കകള്‍ വെള്ളയില്‍ കോതി ബീച്ച് ഭാഗങ്ങളിലെ ജനങ്ങള്‍ക്കാണ് സൗജന്യമായി വിതരണം ചെയ്തത്.. രുചിയുടെ നാട്ടു വിഭവവും പ്രകൃതിയുടെ വരദാനവുമായ ചക്കകള്‍ തീരദേശത്തെ വറുതിയില്‍ ദുരിതം പേറുന്ന സഹോദരങ്ങള്‍ക്ക് മാധുര്യം പകര്‍ന്നു. തീരദേശ ഭാഗങ്ങളില്‍ […]

Read More
 പടനിലം മൊടപ്പിലാക്കില്‍ ജാനു (88) നിര്യാതയായി

പടനിലം മൊടപ്പിലാക്കില്‍ ജാനു (88) നിര്യാതയായി

കുന്ദമംഗലം: പടനിലം മൊടപ്പിലാക്കില്‍ പരേതനായ പെരവന്റെ ഭാര്യ ജാനു (88) നിര്യാതയായി. മക്കള്‍: മോഹനന്‍ (റിട്ടേയേര്‍ഡ് കെഎസ്ആര്‍ടിസി) ശാന്ത, മാധവന്‍. മരുമക്കള്‍: ജയജ, ഷൈനി, ഹരിദാസന്‍.

Read More
 പൈങ്ങോട്ടുപുറം തെക്കക്കും തലയ്ക്കല്‍ ആന്റണി(81) നിര്യാതനായി

പൈങ്ങോട്ടുപുറം തെക്കക്കും തലയ്ക്കല്‍ ആന്റണി(81) നിര്യാതനായി

കുറ്റിക്കാട്ടൂര്‍: പൈങ്ങോട്ടുപുറം തെക്കക്കും തലയ്ക്കല്‍ ആന്റണി(81) നിര്യാതനായി. ഭാര്യ: മേരി തേക്കിലക്കാടന്‍. മക്കള്‍: സാജു ( സാവിയോ HSS ദേവഗിരി ) , സിജി. മരുമക്കള്‍; മനോജ്, ടൈനി. സംസ്‌കാര ശുശ്രൂക്ഷകള്‍ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വീട്ടില്‍ നിന്നും ആരംഭിക്കുന്നു.

Read More