ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് തീപിടിച്ചു; 14 പേരെ നാവികസേന രക്ഷപ്പെടുത്തി, തീ അണക്കാന്‍ ശ്രമം

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് തീപിടിച്ചു; 14 പേരെ നാവികസേന രക്ഷപ്പെടുത്തി, തീ അണക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു. പുലാവ് കൊടിയുള്ള എം.ടി. യീ ഷെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ ഇന്ത്യന്‍ വംശജരായ 14 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. തീ അണക്കാനുള്ള ശ്രമം നാവികസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ഇന്ത്യയിലെ കണ്ഡലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്കാണ് ചരക്കുകപ്പല്‍ യാത്ര തിരിച്ചത്. ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ വന്‍ തീപിടിത്തവും വൈദ്യുതി തകരാറും ഉണ്ടായത്. ഇന്ത്യന്‍ നാവികസേനക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ ഉള്‍ക്കടലില്‍ […]

Read More
 റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി. പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവില്‍ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള […]

Read More
 രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; ഇന്ന് കുഴികള്‍ തുറന്നുള്ള പരിശോധന നടക്കും.

രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; ഇന്ന് കുഴികള്‍ തുറന്നുള്ള പരിശോധന നടക്കും.

തൃശ്ശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കുഴികള്‍ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ കുഴിമാന്തിയുള്ള പരിശോധന നടക്കുക. ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29ന് […]

Read More
 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ആര്യനാട് : 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കനെ ആര്യനാട് പൊലീസ് അറസ്റ്റു ചെയ്തു. ആര്യനാട് അന്തിയറ സ്വദേശി ഇന്‍വാസി (56) നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നെടുമങ്ങാട് ജില്ലാ ആശുപതിയില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് രണ്ടു മാസം ഗര്‍ഭിണിയാണ് എന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം ആശുപത്രിയില്‍ എത്തിച്ച പ്രതിക്ക് […]

Read More
 ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും; സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും; സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേരുന്നത്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കുന്നത്. റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖര്‍, അഗ്‌നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി സംസ്ഥാനത്തിന് അയച്ച ചുരുക്കപ്പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഇന്ന് സംസ്ഥാനത്തെ […]

Read More
 മലപ്പുറത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; തുടര്‍നടപടികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; തുടര്‍നടപടികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം കാടാമ്പുഴയില്‍ ഒരു വയസ്സുകാരന്റെ മരണം ചികിത്സ കിട്ടാതെയെന്ന പരാതില്‍ തുടര്‍നടപടികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അശാസ്ത്രീയ ചികിത്സകളാണ് കുടുംബം പിന്തുടര്‍ന്നിരുന്നതെന്നാണ് പ്രാഥമിക നിഗമനം. അക്യുപങ്ചര്‍ ചികിത്സകരായ ഹിറ ഹറീറ നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുഞ്ഞിന് […]

Read More
 ആരോഗ്യമേഖലയിലെ പ്രതിസന്ധി ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ആരോഗ്യമേഖലയിലെ പ്രതിസന്ധി ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല.എല്ലാ മെഡിക്കല്‍ കോളേജുകളുടെയും ജില്ലാ,താലൂക്ക്,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതിയും വളരെ പരിതാപകരമാണ്.മരുന്നു ക്ഷാമവും ജനത്തെ വലയ്ക്കുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് അവശ്യസര്‍വീസുകളെ ബാധിച്ചിരിക്കുന്നത്. ജനങ്ങളില്‍ പിരിച്ചെടുക്കുന്ന നികുതിപ്പണം ആര്‍ഭാടത്തിനും ധൂര്‍ത്തിനും മുഖ്യമന്ത്രിയും മന്ത്രിമാരും ചെവഴിക്കുന്നത് കൊണ്ടാണ് ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള […]

Read More
 പി ആര്‍ വര്‍ക്കല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം; ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്; വി ഡി സതീശന്‍

പി ആര്‍ വര്‍ക്കല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം; ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്; വി ഡി സതീശന്‍

കൊച്ചി: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹാരിസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സമാന സാഹചര്യമാണ് ഉളളതെന്നും വി ഡി സതീശന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളില്ലെന്നും രോഗി തന്നെ ഉപകരണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രം ശസ്ത്രക്രിയ എന്ന സ്ഥിതിയാണുളളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യമാണിത്. ആരോഗ്യ പദ്ധതികളെല്ലാം നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കാനുളളത് കോടികളാണ്. […]

Read More
 സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി

സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സ്‌കൂളുകളിലെ സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുംബയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റു എന്ന് പറയാന്‍ കഴിയില്ലെന്നും നല്ല വോട്ട് നേടിയെന്നും വെള്ളാപ്പള്ളി […]

Read More
 സൂംബയുടെ പേരില്‍ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണം: മന്ത്രി വി.ശിവന്‍കുട്ടി

സൂംബയുടെ പേരില്‍ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണം: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സൂംബയുടെ പേരില്‍ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവര്‍ മാപ്പ് പറയണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിവാദങ്ങള്‍ക്കിടയില്‍ സൂംബ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ സംഘടിപ്പിച്ച ഫ്‌ലാഷ് മോബിനെത്തി മന്ത്രി ഐക്യദാര്‍ഢ്യം അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ആശങ്ക ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് പ്രതിപക്ഷം ഇന്നും ആവര്‍ത്തിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനത്തില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ പ്രകടിപ്പിക്കാമെന്നും എന്നാല്‍ അക്കാദമി കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. വര്‍ഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും മന്ത്രി […]

Read More